ഐ.ആർ.എസ് ഓഫീസറായിരുന്ന ശരവണൻ കുമാരനും മാധ്യമ പ്രവർത്തകൻ മദൻ രവിചന്ദ്രനും ഖുശ്ബുവിനൊപ്പെ ബി.ജി.പി അംഗത്വം സ്വീകരിച്ചു.
Also Read ഖുശ്ബു കോൺഗ്രസ് വിട്ടു; രാജിക്കത്ത് നൽകി: വക്താവ് സ്ഥാനത്തു നിന്ന് നീക്കം ചെയ്തെന്ന് പാർട്ടി
advertisement
ബി.ജെ.പിയിൽ ചേരുമെന്ന് ഉറപ്പായതിനെ തുടർന്ന് ഖുശ്ബുവിനെ ദേശീയ വക്താവ് സ്ഥാനത്ത് നിന്നും കോൺഗ്രസ് നീക്കിയിരുന്നു. ഇതിനിടെ പാർട്ടി ചുമതലകൾ ഒഴിയുകയാണെന്നു വ്യക്തമാക്കി ഖുശ്ബു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നൽകിയിരുന്നു.
പാർട്ടിക്ക് താഴേതട്ടിലേക്ക് ഇറങ്ങി ചെല്ലാനാകുന്നില്ലെന്നും ആത്മാർത്ഥമായി പ്രവർത്തിക്കുന്നവർ നിരാശയിലാണെന്നും ഖുശ്ബു കത്തിൽ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ പിന്തുണയില്ലാത്തവരും യാഥാർഥ്യ ബോധമില്ലാത്തവരും കോൺഗ്രസിന്‍റെ ഉന്നതതലങ്ങളിലിരുന്ന് പാർട്ടിയെ നിയന്ത്രിക്കുകയാണെന്നും തന്നെ പോലുള്ളവരെ ഒതുക്കുകയാണെന്നും കത്തിൽ ഖുശ്‌ബു ആരോപിച്ചു.
