ഖുശ്ബു കോൺഗ്രസ് വിട്ടു; രാജിക്കത്ത് നൽകി: വക്താവ് സ്ഥാനത്തു നിന്ന് നീക്കം ചെയ്തെന്ന് പാർട്ടി

Last Updated:

പാർട്ടി വക്തവായ ഖുശ്ബുവിനെ തത്സ്ഥാനത്തു നിന്ന് അടിയന്തിരമായി നീക്കം ചെയ്യുന്നുവെന്ന് കോൺഗ്രസ് രാവിലെ അറിയിച്ചിരുന്നു

ന്യൂഡൽഹി: ബിജെപിയിൽ ചേരുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ കോൺഗ്രസിൽ നിന്ന് രാജി വച്ച് ഖുശ്ബു. തമിഴ്നാട്ടിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ഇത്തരമൊരു നീക്കമെന്നാണ് കരുതപ്പെടുന്നത്. ഖുശ്ബു ഇന്നുച്ചയോടെ ബിജെപിയിൽ ചേരുന്നുവെന്ന തരത്തിൽ കഴിഞ്ഞ ദിവസം റിപ്പോർട്ടുകളെത്തിയിരുന്നു. തുടർന്ന് പാർട്ടി വക്തവായ ഖുശ്ബുവിനെ തത്സ്ഥാനത്തു നിന്ന് അടിയന്തിരമായി നീക്കം ചെയ്യുന്നുവെന്ന് കോൺഗ്രസ് രാവിലെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ രാജി പ്രഖ്യാപനം.
'പാർട്ടിയുടെ ചില ഉന്നത സ്ഥാനത്തിരിക്കുന്ന, അടിസ്ഥാന യാഥാർഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത, പൊതു അംഗീകാരം ഇല്ലാത്ത ആളുകളാണ് നിബന്ധനകൾ മുന്നോട്ട് വയ്ക്കുന്നത്. എന്നെപ്പോലെ പാർട്ടിക്കു വേണ്ട് ആത്മാർഥമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർ അടിച്ചമർത്തപ്പെടുകയോ തള്ളിമാറ്റപ്പെടുകയോ ചെയ്യപ്പെടുകയാണ്' എന്നാണ് പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി പ്രഖ്യാപിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കയച്ച കത്തിൽ ഖുശ്ബു പറയുന്നത്.
advertisement
advertisement
എം കെ സ്റ്റാലിനുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ഡി എം കെ വിട്ട ഖുശ്ബു 2014ലാണ് കോൺഗ്രസിൽ ചേർന്നത്. ഖുശ്‌ബു കോൺഗ്രസ്   വിട്ട്  ബിജെപിയില്‍ ചേരുമെന്ന് പലതവണ  അഭ്യൂഹങ്ങളുണ്ടായിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതോടെയായിരുന്നു ഖുശ്ബുവിന്റെ ബി ജെ പി പ്രവേശനം വീണ്ടും ചർച്ചയായത്.
മലയാളം വാർത്തകൾ/ വാർത്ത/India/
ഖുശ്ബു കോൺഗ്രസ് വിട്ടു; രാജിക്കത്ത് നൽകി: വക്താവ് സ്ഥാനത്തു നിന്ന് നീക്കം ചെയ്തെന്ന് പാർട്ടി
Next Article
advertisement
രജനീകാന്തിന്റെയും ധനുഷിന്റെയും വീടുകൾക്ക് നേരെ ബോംബ് ഭീഷണി
രജനീകാന്തിന്റെയും ധനുഷിന്റെയും വീടുകൾക്ക് നേരെ ബോംബ് ഭീഷണി
  • തമിഴ്‌നാട് ഡിജിപിയുടെ ഔദ്യോഗിക ഇമെയിലിലേക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്.

  • പോലീസ് പരിശോധനയിൽ രജനീകാന്തിന്റെയും ധനുഷിന്റെയും വീടുകളിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയില്ല.

  • ഇമെയിൽ വ്യാജമാണെന്നും തമിഴ് സെലിബ്രിറ്റികളെ ലക്ഷ്യം വച്ച വ്യാജ മുന്നറിയിപ്പുകളുടെ ഭാഗമാണെന്നും സ്ഥിരീകരിച്ചു.

View All
advertisement