Khushbu in BJP | കോൺഗ്രസ് ദേശീയ വക്താവ് ഖുശ്ബു ബി.ജെ.പിയിലേക്ക്; തിങ്കളാഴ്ച അംഗത്വം സ്വീകരിക്കും
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ന് ഡൽഹിൽ പാർട്ടിയുടെ പ്രാഥമിക അംഗത്വം സ്വീകരിക്കും.
ന്യൂഡൽഹി: തെന്നിന്ത്യൻ നടിയും കോണ്‍ഗ്രസ് ദേശീയ വക്താവുമായ ഖുശ്ബു ബി.ജെ.പിയിലേക്ക്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് ഡൽഹിൽ പാർട്ടിയുടെ പ്രാഥമിക അംഗത്വം സ്വീകരിക്കും. കോൺഗ്രസ് വിട്ട് ഖുശ്‌ബു ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാൽ അഭ്യൂഹം തള്ളി താരം ഏതാനും ദിവസം മുമ്പ് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസില്‍ താന്‍ പൂര്‍ണമായും സംതൃപ്തയാണെന്നും മറ്റു പാര്‍ട്ടികളില്‍ ചേരുമെന്ന അഭ്യൂഹം ശരിയല്ലെന്നുമായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം.
ഹത്രാസ് പെണ്‍കുട്ടിയ്ക്ക് നീതി തേടി കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിലും ഖുശ്ബു പങ്കെടുത്തിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല.
എൻ.ഡി.എ സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതോടെയായിരുന്നു ഖുശ്ബുവിന്റെ ബി.ജെ.പി പ്രവേശനം വീണ്ടും ചർച്ചയായത്. ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ഡി.എം.കെ വിട്ട ഖുശ്ബു 2014 ലാണ് കോൺഗ്രസിൽ ചേർന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 11, 2020 9:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Khushbu in BJP | കോൺഗ്രസ് ദേശീയ വക്താവ് ഖുശ്ബു ബി.ജെ.പിയിലേക്ക്; തിങ്കളാഴ്ച അംഗത്വം സ്വീകരിക്കും