ട്രംപിന്‍റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി വിവിധ തരത്തിലുള്ള ഒരുക്കങ്ങളാണ് ഇന്ത്യയിൽ നടക്കുന്നത്. തേനിയിൽ നിന്നുള്ള കലാകാരനായ എം ഇളഞ്ചേശൻ തണ്ണിമത്തനിൽ ട്രംപിന്‍റെയും മോദിയുടെയും രൂപം കൊത്തിയെടുത്താണ് ട്രംപിന്‍റെ ഇന്ത്യാ സന്ദർശനത്തിന് സ്വാഗതമേകിയത്. പഴങ്ങളിൽ രൂപങ്ങൾ കൊത്തിയെടുക്കുന്നതിൽ പ്രശസ്തനായ ഇളഞ്ചേശൻ താജ് മഹലിന്‍റെ പശ്ചാത്തലത്തിലാണ് മോദിയുടെയും ട്രംപിന്‍റെയും രൂപങ്ങൾ തണ്ണിമത്തനിൽ കൊത്തിയെടുത്തിരിക്കുന്നത്.
'ആഗ്രയുടെ താക്കോൽ' കൈമാറി മേയർ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ സ്വീകരിക്കും
'നമ്മുടെ രാജ്യത്തിന്‍റെ സംസ്കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് അറിയാൻ ട്രംപ് രണ്ടു ദിവസത്തേക്ക് ഇന്ത്യ സന്ദർശിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. താജ് മഹലിന്‍റെ പശ്ചാത്തലത്തിൽ മോദിയുടെയും ട്രംപിന്‍റെയും രൂപങ്ങൾ തണ്ണിമത്തനിൽ കൊത്തിയെടുക്കാൻ ഏകദേശം രണ്ടു മണിക്കൂർ സമയം വേണ്ടിവന്നു.' - ഇളഞ്ചേശൻ വ്യക്തമാക്കി.
advertisement
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങും കഴിഞ്ഞവർഷം തമിഴ് നാട് സന്ദർശിച്ചപ്പോഴും അവരുടെ രൂപങ്ങൾ ഇളഞ്ചേശൻ തണ്ണിമത്തനിൽ കൊത്തിയിരുന്നു. ഫെബ്രുവരി 24ന് രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തുന്ന ട്രംപ് അന്നു തന്നെ താജ് മഹൽ സന്ദർശിക്കും.
