News18 MalayalamNews18 Malayalam
|
news18
Updated: February 22, 2020, 4:39 PM IST
അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്
- News18
- Last Updated:
February 22, 2020, 4:39 PM IST
ആഗ്ര: വെള്ളിയിൽ തയ്യാറാക്കിയ 'കീ ഓഫ് ദ സിറ്റി' നൽകിയായിരിക്കും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ ആഗ്ര മേയർ നവീൻ കെ ജയിൻ സ്വീകരിക്കുക. ആദരവ് നൽകുന്നതിന്‍റെ പ്രതീകമായാണ് യു എസ് പ്രസിഡന്‍റിനെ നഗരത്തിന്‍റെ കീ നൽകി സ്വീകരിക്കുന്നത്.
'വിദേശീയരായ അതിഥികൾ ആഗ്ര സന്ദർശിക്കാൻ വരികയാണെങ്കിൽ അവരെ നഗരത്തിന്‍റെ താക്കോൽ നൽകി സ്വീകരിക്കുന്നത് കാലങ്ങളായുള്ള പാരമ്പര്യമാണ്. അവരെ വിമാനത്താവളത്തിൽ സ്വീകരിക്കുമ്പോൾ തന്നെ ആഗ്രയുടെ താക്കോൽ അതിഥികൾക്ക് കൈമാറും. താക്കോൽ നൽകുന്നതിലൂടെ അർത്ഥമാക്കുന്നത് അവർക്ക് അവർക്ക് നഗരത്തിന്‍റെ വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കാമെന്നാണ്. താജ് മഹലിന്‍റെ ആകൃതിയിലുള്ള താക്കോൾ ഡൽഹിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. 600 ഗ്രാം ആണ് താക്കോലിന്‍റെ ഭാരം' - ആഗ്ര മേയർ വ്യക്തമാക്കി.
ഡൊണാൾഡ് ട്രംപിന്റെ സന്ദർശനം: താജ്മഹലിൽ തിങ്കളാഴ്ച 10.30 മുതൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല
അതേസമയം, ആഗ്രയിലെ മുഴുവൻ ഭരണസംവിധാനവും ട്രംപിനെ സ്വീകരിക്കാനുള്ള തിരക്കിലാണെന്നും അദ്ദേഹം വ്യക്തമാക്കി. അഭൂതപൂർവമായ വരവേൽപാണ് ട്രംപിന് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആയിരക്കണക്കിന് ആളുകൾ ഇന്ത്യയുടെയും അമേരിക്കയുടെയും പതാകകൾ കൈകളിലേന്തി ട്രംപിന് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി 24നാണ് ട്രംപ് താജ് മഹൽ സന്ദർശിക്കാൻ എത്തുന്നത്. ഭാര്യ മെലാനിയയ്ക്കും മകൾ ഇവാങ്കയ്ക്കും ഇവാങ്കയുടെ ഭർത്താവ് ജെർഡ് കുഷ്നെറിനുമൊപ്പമാണ് താജ് മഹൽ സന്ദർശിക്കുക.
Published by:
Joys Joy
First published:
February 22, 2020, 4:39 PM IST