'നിയമാനുസൃതമായി ജനിച്ച പൂർണ്ണ പക്വതയെത്തിയ ഒരു കുഞ്ഞാണ് സ്റ്റാലിൻ എന്നാൽ അവിഹിത ബന്ധത്തിൽ ജനിച്ച പൂർണ്ണ വളർച്ചയെത്താത്ത കുഞ്ഞിനെപ്പോലെയാണ് പളനിസ്വാമി' എന്നായിരുന്നു രാജയുടെ വാക്കുകൾ. ഏറെ വിമർശനങ്ങൾക്ക് വഴിവച്ച ഈ പ്രസ്താവനയോട് വളരെ വികാരധീനനായാണ് പളനിസ്വാമി പ്രതികരിച്ചത്.
സമൂഹത്തിൽ ഉന്നത പദവി വഹിക്കുന്നവരാണ് അമ്മമാർ അവർക്കെതിരെ നിന്ദ്യമായ പരാമർശം നടത്തുന്നവരെ ദൈവം ശിക്ഷിക്കുന്നമെന്നാണ് ഇടറിയ ഭാഷയിൽ ദുഃഖം വെളിവാക്കി കൊണ്ട് തന്നെ പളനിസ്വാമി പ്രതികരിച്ചത്. 'ധനികയോ ദരിദ്രയോ ആകട്ടെ, അമ്മയ്ക്ക് സമൂഹത്തിൽ വളരെ ഉയർന്ന പദവി തന്നെയാണ് ഉള്ളത്. അമ്മയ്‌ക്കോ സ്ത്രീകൾക്കോ എതിരായി അപമാനകരമായ പരാമർശങ്ങൾ നടത്തുന്ന ഏതൊരാൾക്കും ദൈവം തീർച്ചയായും ശിക്ഷ നൽകും' എന്നായിരുന്നു വാക്കുകൾ.
advertisement
നോര്‍ത്ത് ചെന്നൈയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് തന്‍റെ അമ്മയ്ക്കെതിരെ എതിർപാർട്ടി നേതാവ് നടത്തിയ നിന്ദ്യമായ പരാമർശങ്ങൾക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി പ്രതികരിച്ചത്. 'മുഖ്യമന്ത്രിയുടെ പദവി വഹിക്കുന്ന ഒരാൾ പോലും ഇത്തരം നിന്ദ്യമായ തരത്തിൽ ആക്ഷേപിക്കപ്പെടുമ്പോൾ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും' എന്നായിരുന്നു പളനിസ്വാമിയുടെ ചോദ്യം.
'ഇത്തരം ആളുകള്‍ അധികാരം പിടിച്ചെടുത്താൽ നമ്മുടെ സ്ത്രീകളുടെയും അമ്മമാരുടെയും അവസ്ഥ എന്തായി തീരും' എന്ന ചോദ്യവും ഉന്നയിച്ച പളനിസ്വാമി, എ.രാജയെപ്പോലുള്ള ആളുകൾക്ക് ബാലറ്റിലൂടെ മറുപടി നൽകണമെന്ന് ജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു.
വിവാദ പരാമർശങ്ങൾക്കെതിരെ എഐഎഡിഎംകെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് രാജയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനിടെ രാജയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ പ്രവർത്തകരും പിഎംകെ ഉൾപ്പെടെയുള്ള സഖ്യ പാർട്ടികളുടെ പ്രവർത്തകരും ഞായറാഴ്ച തമിഴ്‌നാട്ടിലെ നിരവധി പ്രദേശങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി.
രാജയെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിലക്കണമെന്നും എ.ഐ.എ.ഡി.എം.കെ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.