TRENDING:

'ഉത്തരേന്ത്യക്കാർ ഹിന്ദി മാത്രം പഠിച്ച് പാനിപൂരി വിൽക്കുന്നു, തമിഴർ വിദേശങ്ങളിൽ ഉന്നതജോലി നേടുന്നു': വിവാദ പരാമർശവുമായി തമിഴ്‌നാട് മന്ത്രി

Last Updated:

ഹിന്ദി മാത്രം പഠിക്കുന്ന ഉത്തരേന്ത്യക്കാർക്ക് തമിഴ്‌നാട്ടിൽ കുറഞ്ഞ വരുമാനമുള്ള ജോലികൾ മാത്രമേ ലഭിക്കുന്നുള്ളൂ എന്നും, എന്നാൽ ദ്വിഭാഷാ നയം വഴി ഇംഗ്ലീഷ് പഠിക്കുന്ന തമിഴർ വിദേശങ്ങളിൽ ഉന്നത ജോലികൾ നേടുന്നുവെന്നും തമിഴ്നാട് മന്ത്രി എം ആർ കെ പനീർശെൽവം

advertisement
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് തമിഴ്‌നാട് കൃഷിമന്ത്രി എം ആർ കെ പനീർശെൽവം നടത്തിയ പരാമർശം വിവാദമായി. കേന്ദ്ര-സംസ്ഥാന പോരിനും ഭാഷാ തർക്കത്തിനും ഇത് പുതിയ വഴിത്തിരിവ് നൽകി.
എം ആർ കെ പനീർശെൽവം
എം ആർ കെ പനീർശെൽവം
advertisement

"ഹിന്ദി മാത്രം പഠിച്ച ഉത്തരേന്ത്യക്കാർക്ക് തമിഴ്‌നാട്ടിൽ തൊഴിലവസരങ്ങൾ കുറവാണെന്നും അവർ ചെറിയ ജോലികളിൽ ഒതുങ്ങിപ്പോകുന്നുവെന്നുമാണ്" മന്ത്രി പറഞ്ഞത്. എന്നാൽ തമിഴ്നാട്ടിലെ ദ്വിഭാഷാ നയം (തമിഴ്, ഇംഗ്ലീഷ്) പിന്തുടരുന്ന തമിഴ് കുട്ടികൾ ഇംഗ്ലീഷ് നന്നായി പഠിച്ച് അമേരിക്കയിലും ലണ്ടനിലും കോടികൾ സമ്പാദിക്കുന്ന ജോലികൾ ചെയ്യുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

"ഉത്തരേന്ത്യക്കാർ മേശ വൃത്തിയാക്കാനും നിർമാണ തൊഴിലാളികളായും പാനിപൂരി വിൽക്കാനുമാണ് തമിഴ്‌നാട്ടിലേക്ക് വരുന്നത്, കാരണം അവർ ഹിന്ദി മാത്രമേ പഠിച്ചിട്ടുള്ളൂ," പനീർശെൽവം പറഞ്ഞു.

അതേസമയം, വ്യവസായ മന്ത്രി ടി ആർ ബി രാജ കൂടുതൽ പക്വമായ പ്രതികരണമാണ് നടത്തിയത്. ഹിന്ദി സംസാരിക്കുന്നതിനെ സർക്കാർ ഒരിക്കലും തടയില്ലെന്ന് പറഞ്ഞ അദ്ദേഹം, ജർമൻ, ജാപ്പനീസ് കമ്മ്യൂണിറ്റികൾക്ക് തമിഴ്‌നാട്ടിൽ സന്തോഷത്തോടെ കഴിയാമെങ്കിൽ എന്തുകൊണ്ട് ഹിന്ദി സംസാരിക്കുന്നവർക്ക് കഴിയില്ലെന്ന് ചോദിച്ചു. എന്നാൽ തമിഴ് ഭാഷ സംരക്ഷിക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

തിരഞ്ഞെടുപ്പും ഭാഷാ വിവാദവും

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാഷ ഒരു പ്രധാന വിഷയമാകുമെന്നാണ് കരുതപ്പെടുന്നത്. കേന്ദ്രത്തിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിലെ ‌ത്രിഭാഷാ നയത്തിനെതിരെ ഭരണകക്ഷിയായ ഡി എം കെ ശക്തമായ നിലപാടിലാണ്. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണിതെന്ന് തമിഴ്‌നാട് സർക്കാർ ആരോപിക്കുന്നു.

തമിഴ്നാട്ടിലെ സർക്കാർ സ്കൂളുകളിൽ തമിഴും ഇംഗ്ലീഷും പഠിപ്പിക്കുന്ന ദ്വിഭാഷാ നയമാണ് കാലങ്ങളായി പിന്തുടരുന്നത്. ഇംഗ്ലീഷ് പഠിക്കുന്നത് വിദ്യാർത്ഥികൾക്ക് ആഗോളതലത്തിൽ അവസരങ്ങൾ നൽകുന്നുവെന്നാണ് വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യാമൊഴി പറയുന്നത്. എന്നാൽ ഒരു ഭാഷയും അടിച്ചേൽപ്പിക്കുന്നില്ലെന്നും വിദേശ ഭാഷകളോടുള്ള അമിത ആഭിമുഖ്യം മാറ്റി പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നുമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ വിശദീകരണം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Tamil Nadu Agriculture Minister MRK Panneerselvam has triggered a major political controversy just months before the state assembly elections with his comments regarding migrant workers from North India. Speaking on the state's language policy, the Minister claimed that people from North India, who learn only Hindi, have limited job prospects and are forced to take up menial work like selling pani puri or cleaning tables in Tamil Nadu. In contrast, he argued that Tamil youth, benefiting from the state’s two-language policy (Tamil and English), have mastered English and are securing high-paying jobs in countries like the USA and UK.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'ഉത്തരേന്ത്യക്കാർ ഹിന്ദി മാത്രം പഠിച്ച് പാനിപൂരി വിൽക്കുന്നു, തമിഴർ വിദേശങ്ങളിൽ ഉന്നതജോലി നേടുന്നു': വിവാദ പരാമർശവുമായി തമിഴ്‌നാട് മന്ത്രി
Advertisement
Open in App
Home
Video
Impact Shorts
Web Stories