TRENDING:

Suicide |PUBG കളിയില്‍ തോറ്റതിന് ബന്ധുക്കള്‍ കളിയാക്കി; 15കാരന്‍ ജീവനൊടുക്കി

Last Updated:

അത്താഴം കഴിച്ചശേഷം മുറിയിലേക്ക് ഉറങ്ങാന്‍ പോയ കുട്ടി ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹൈദരാബാദ്: പബ്ജി കളിയില്‍ തോറ്റതിന് കളിയാക്കിയതില്‍ മനംനൊന്ത് 15 കാരന്‍ ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലെ മച്ചിലിപട്ടണത്തിലാണ് സംഭവം. പിതാവിനും ബന്ധുക്കള്‍ക്കും ഒപ്പം വേനലവധി ചെലവഴിക്കാന്‍ എത്തിയതായിരുന്നു 15കാരന്‍. കുട്ടിയുടെ മാതാവും പിതാവും വേര്‍പിരിഞ്ഞ് കഴിയുന്നവരാണെന്ന് പൊലീസ് പറഞ്ഞു.
Suicide
Suicide
advertisement

ശനിയാഴ്ച രാത്രി കുട്ടി ബന്ധുക്കള്‍ക്കൊപ്പം പബ്ജി കളിച്ചു. എന്നാല്‍ കളിയില്‍ തോറ്റതിന് കുട്ടിയെ ബന്ധുക്കള്‍ കളിയാക്കി. കുട്ടിയെ പിതാവ് ഗെയിം കളിക്കുന്നതില്‍ നിന്നും വിലക്കി. ഇത് കുട്ടിയെ ഏറെ നിരാശനാക്കിയെന്ന് പൊലീസ് പറയുന്നു.

അത്താഴം കഴിച്ചശേഷം മുറിയിലേക്ക് ഉറങ്ങാന്‍ പോയ കുട്ടി ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇന്നലെ രാവിലെ കുട്ടി എഴുന്നേല്‍ക്കാത്തത് കണ്ട് പിതാവ് മുറിയില്‍ തട്ടി വിളിച്ചെങ്കിലും കതകു തുറന്നില്ല. തുടര്‍ന്ന് പിതാവും ബന്ധുക്കളും വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

advertisement

കുട്ടിയുടെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്നും, വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൗമാരക്കാരന്റെ അമ്മ പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

Suicide | അമ്മയ്ക്ക് പിറന്നാള്‍ ആശംസിക്കാന്‍ വാര്‍ഡന്‍ ഫോണ്‍ നല്‍കിയില്ല; മനംനൊന്ത് വിദ്യാര്‍ഥി ജീവനൊടുക്കി

മംഗളൂരു: അമ്മയ്ക്ക് പിറന്നാള്‍ ആശംസിക്കാന്‍ വിളിക്കുന്നതിന് വാര്‍ഡന്‍ ഫോണ്‍ നല്‍കാത്തതിന് വിദ്യാര്‍ഥി മനംനൊന്ത് ജീവനൊടുക്കി. മംഗളുരുവിലാണ് സംഭവം. ബെംഗളുരു ഹോസ്‌കൊട്ട് സ്വദേശിയായ പൂര്‍വ്‌രാജാ(14)ണ് ജീവനൊടുക്കിയത്.

ജണ്‍ പതിനൊന്നിനായിരുന്നു പൂര്‍വ്‌രാജിന്റെ അമ്മയുടെ പിറന്നാള്‍. അന്ന് കുട്ടി വാര്‍ഡനോട് ഫോണ്‍ ആവശ്യപ്പെട്ടരുന്നു. അമ്മയ്ക്ക് ആശംസകള്‍ നേരാനാണെന്ന് പറഞ്ഞങ്കിലും വാര്‍ഡന്‍ ഫോണ്‍ നല്‍കിയില്ല. കുട്ടിയുടെ വീട്ടുകാരും പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്കും കുട്ടിയുമായി സംസാരിക്കാന്‍ കഴിഞ്ഞില്ല.

advertisement

കടുത്ത മാനസിക സംഘര്‍ഷത്തിലായ കുട്ടി ശനിയാഴ്ച അര്‍ധരാത്രിയോടെ ജീവനൊടുക്കുകയായിരുന്നു.കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഞായറാഴ്ച രാവിലെ ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ത്ഥികളാണ് പൂര്‍വജിനെ മരിച്ച നിലയില്‍ കണ്ടത്.

തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതരെ വിവരം അറിയിച്ചു.സംഭവമറിഞ്ഞതോടെ കുട്ടിയുടെ മാതാപിതാക്കള്‍ ഹോസ്റ്റലില്‍ എത്തി സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
Suicide |PUBG കളിയില്‍ തോറ്റതിന് ബന്ധുക്കള്‍ കളിയാക്കി; 15കാരന്‍ ജീവനൊടുക്കി
Open in App
Home
Video
Impact Shorts
Web Stories