'തേജസ്വി വളരെ നല്ല കുട്ടിയാണ്. പക്ഷെ അയാൾക്ക് സംസ്ഥാനത്തെ നയിക്കാൻ കഴിയില്ല. ബീഹാറിന്‍റെ കടിഞ്ഞാൺ ലാലുവിന്‍റെ കയ്യിലാകുമായിരുന്നു. സംസ്ഥാനത്തെ പഴയ ജംഗിൾ രാജിലേക്ക് അയാൾ തിരികെ കൊണ്ടു പോകുമായിരുന്നു.ബീഹാർ ഇത്തവണ കഷ്ടിച്ച് രക്ഷപ്പെടുകയാണുണ്ടായത്. കുറച്ചു കൂടി മുതിർന്ന ശേഷം തേജസ്വിക്ക് ബീഹാറിനെ നയിക്കാനാകും' എന്നായിരുന്നു വാക്കുകൾ.
You may also like:Covid 19 | വികസ്വരരാജ്യങ്ങൾക്കുള്ള കോവിഡ് വാക്സിൻ ആര് നിർമ്മിക്കും? കേന്ദ്രബിന്ദുവാകാൻ ഇന്ത്യ [NEWS]Covid 19 | ലോകത്തിന് പ്രതീക്ഷയേകുന്ന ഫൈസർ വാക്സിൻ ഇന്ത്യയിൽ സൂക്ഷിക്കുന്നത് എളുപ്പമല്ല; കാരണം വിശദീകരിച്ച് എയിംസ് ഡയറക്ടർ [NEWS] ബീഹാർ നൽകിയ ആത്മവിശ്വാസം; അടുത്തലക്ഷ്യം ഉത്തർപ്രദേശും പശ്ചിമബംഗാളുമെന്ന് ഒവൈസി [NEWS]
advertisement
കാലിത്തീറ്റ കുംഭകോണകേസിൽ നിലവിൽ ജയിലിൽ കഴിയുകയാണ് ലാലുപ്രസാദ് യാദവ്. അദ്ദേഹത്തിന്‍റെ അഭാവത്തിൽ മകൻ 31കാരനായ തേജസ്വിയുടെ നേതൃത്വത്തിലാണ് ആർജെഡി ഇത്തവണ തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയത്. മഹാസഖ്യത്തിന്‍റെ പിന്തുണയിൽ പോരിനിറങ്ങിയ പാർട്ടിക്ക് ജയിക്കാനായില്ലെങ്കിലും കൂടുതൽ സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ ആർജെഡിക്ക് കഴിഞ്ഞിരുന്നു.