Bihar Election Result 2020 | മഹാസഖ്യത്തിന്റെ കരുത്തായി ആർജെഡിയും ഇടതുപാർട്ടികളും; വിലങ്ങുതടിയായി 70 സീറ്റിൽ മത്സരിച്ച കോൺഗ്രസ്

Last Updated:

മഹാസഖ്യത്തിന് നേതൃത്വം നൽകിയ ആർ.ജെ.ഡിയും ഇടതു പാർട്ടികളും ശക്തമായ മത്സരം കാഴ്ചവച്ചപ്പോൾ 70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് ദയനീയ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

പാട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഫലം പുറത്തുവരുമ്പോൾ ഇഞ്ചോടിഞ്ച് മത്സരമാണ് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയും ആർ.ജെ.ഡി നേതൃത്വത്തിലുള്ള മഹാസഖ്യവും നടത്തുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയായി ആർ.ജെ.ഡി മുന്നേറുമ്പോൾ ഒപ്പത്തിനൊപ്പമാണ് ബി.ജെ.പി. അതേസമയം സംസ്ഥാനത്തെ 70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന്  നിലവിലെ ഫലം അനുസരിച്ച് 19 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്.
ബി.ജെ.പിക്കും ഭരണകക്ഷിയായ ജെ.ഡി(യു)വിനും എതിരെ രൂപീകരിച്ച മഹാസഖ്യത്തിന് നേതൃത്വം നൽകിയ ആർ.ജെ.ഡിയും ഇടതു പാർട്ടികളും ശക്തമായ മത്സരം കാഴ്ചവച്ചപ്പോൾ 70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് ദയനീയ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കോൺഗ്രസിന്റെ ഈ പ്രകടനമാണ് മഹാസഖ്യത്തിന്റെ വിജയസാധ്യതകൾക്ക് വിലങ്ങുതടിയായതും.
വോട്ടെണ്ണലിന്റെ തുടക്കത്തിൽ മഹാസഖ്യം മുന്നേറിയെങ്കിലും വൈകാതെ ഭൂരിപക്ഷം സീറ്റുകളിലും ബി.ജെ.പി ലീഡ് ചെയ്തിരുന്നു. എന്നാലിപ്പോൾ ആർജെഡിയും ലീഡ് വർധിപ്പിച്ച് ബിജെപിക്ക് ഒപ്പമെത്തിയിരിക്കുകയാണ്.  കേവല ഭൂരിപക്ഷമായ  122 ൽ എൻ.ഡി.എ എത്തിയെങ്കിലും ആർ‌ജെഡി ബിജെപിയെ മറികടന്ന് ഏറ്റവും വലിയ ഒറ്റ കക്ഷിയായി ലീഡ് ചെയ്യുകയാണ്.
advertisement
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡി (യു) തങ്ങൾക്കേറ്റ തിരിച്ചടിയിൽ ചിരാഗ് പാസ്വാന്റെ എൽജെപിയെ പഴിക്കുമ്പോൾ, വോട്ട് വിഭജിച്ചതിന് അസദുദ്ദീൻ ഒവൈസിയെയാണ് കോൺഗ്രസ് കുറ്റപ്പെടുത്തുന്നത്.
ആകെയുള്ള 243 സീറ്റിൽ എൻഡിഎ 123, മഹാസഖ്യം 113 എന്നിങ്ങനെയാണ് ലീഡ്. ആർ.ജെ.ഡി 74, ബിജെപി 74, ജെ.ഡി.യു 44, കോൺഗ്രസ് 19, സിപിഐ എംഎൽ 11, സിപിഎം 3, മറ്റുള്ളവർ 17 എന്നിങ്ങനെയാണ് ലീഡ്.
advertisement
അറുപതിലധികം മണ്ഡലങ്ങളിലാണ് അഞ്ച് ശതമാനത്തില്‍ കുറവ് വോട്ടിന്റെ ലീഡുള്ളത്. ഈ മണ്ഡലങ്ങളിൽ 20 മുതല്‍ 3000 വരെയാണ് ലീഡ്. ഇതിൽത്തന്നെ 45ഓളം സീറ്റുകളില്‍ ആയിരത്തില്‍ താഴെ മാത്രമാണ് ലീഡ്.
മലയാളം വാർത്തകൾ/ വാർത്ത/India/
Bihar Election Result 2020 | മഹാസഖ്യത്തിന്റെ കരുത്തായി ആർജെഡിയും ഇടതുപാർട്ടികളും; വിലങ്ങുതടിയായി 70 സീറ്റിൽ മത്സരിച്ച കോൺഗ്രസ്
Next Article
advertisement
80സ് കിഡ്സ്, ഇനിയില്ല ആ എംടിവിക്കാലം; അഞ്ച് മ്യൂസിക് ചാനലുകള്‍  അടച്ചു പൂട്ടുന്നു
80സ് കിഡ്സ്, ഇനിയില്ല ആ എംടിവിക്കാലം; അഞ്ച് മ്യൂസിക് ചാനലുകള്‍ അടച്ചു പൂട്ടുന്നു
  • എംടിവി 80s, 90s, മ്യൂസിക്, ക്ലബ് എംടിവി, ലൈവ് ചാനലുകൾ 2025 ഡിസംബർ 31ന് അടച്ചുപൂട്ടും.

  • കാഴ്ചക്കാരുടെ കുറവും ടിക് ടോക്ക്, യൂട്യൂബ്, സ്‌പോട്ടിഫൈ വളര്‍ച്ചയും അടച്ചുപൂട്ടലിന് കാരണമായി.

  • എംടിവി എച്ച്ഡി റിയാലിറ്റി ടിവി ഷോകള്‍ സംപ്രേക്ഷണം തുടരും, സംഗീത വീഡിയോകള്‍ സംപ്രേക്ഷണം നിര്‍ത്തും.

View All
advertisement