You may also like:കോവിഡ് 19 ജാതിയും മതവും നോക്കാറില്ല; ഇപ്പോൾ വേണ്ടത് ഐക്യവും സാഹോദര്യവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി [NEWS]ഏഴു ജില്ലകളിൽ തിങ്കളാഴ്ച മുതൽ ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വരും [NEWS]എയർഇന്ത്യ ബുക്കിങ് തുടങ്ങി; സർവീസ് പുനഃരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് കേന്ദ്രസർക്കാർ [NEWS]
advertisement
എന്നാൽ ലോക്ക് ഡൗൺ അവസാനിക്കുന്ന മെയ് 3 വരെ നിയന്ത്രണങ്ങൾ തുടരുമെന്നാണ് ഡൽഹിയും പഞ്ചാബും അറിയിച്ചിരിക്കുന്നത്. ഒരു പടി മുന്നിൽ കടന്ന തെലങ്കാന സമ്പൂർണ്ണ ലോക്ക് ഡൗൺ മെയ് 7 വരെ നീട്ടിയിട്ടുമുണ്ട്. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 16000 കടന്നിരുന്നു. മരണസംഖ്യ 519 ആയി ഉയരുകയും ചെയ്തു. നിലവിലെ ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചതെന്നാണ് സംസ്ഥാന മുഖ്യമന്ത്രിമാരുടെ പ്രതികരണം.
കോവിഡ് വ്യാപനം തടയുന്നതിനായി കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇതിന്റെ ഭാഗമായാണ് മാര്‍ച്ച് 24ന് സമ്പൂര്‍ണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. 21 ദിവസത്തേക്കാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെങ്കിലും പിന്നീട് അത് മെയ് മൂന്ന് വരെ നീട്ടി. ഇതിന് പിന്നാലെയാണ് ചില ഇളവുകൾ വരുത്താമെന്ന നിർദേശവും സംസ്ഥാനങ്ങൾക്ക് നൽകിയത്.