Telengana Election Result 2023: തെലങ്കാനയിൽ ബി ആർ എസിന് കോൺഗ്രസിന്റെ വി ആർ എസ്
നിലവിലെ മുഖ്യമന്ത്രിയായ കെ.ചന്ദ്രശേഖര റാവുവിന്‍റെയും തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ദ് റെഡ്ഡിയുടെയും സ്ഥാനാര്‍ത്ഥിത്വം കൊണ്ട് താരപരിവേഷം കിട്ടിയ മണ്ഡലമാണ് വടക്കന്‍ തെലങ്കാനയിലെ കാമറെഡ്ഡി. മുഖ്യമന്ത്രിയും ഭാവി മുഖ്യമന്ത്രിയും ഏറ്റുമുട്ടിയ വാശിയേറിയ മത്സരത്തില്‍ പക്ഷെ വിജയം ബിജെപി സ്ഥാനാര്‍ത്ഥി കാട്ടിപ്പള്ളി വെങ്കട രമണ റെഡ്ഡിക്കൊപ്പം നിന്നു. 6741 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വെങ്കട രമണ റെഡ്ഡി മുഖ്യമന്ത്രി കെഎസിആറിനെയും ഭാവി മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് എടുത്തുകാട്ടിയ രേവന്ദ് റെഡ്ഡിയെയും തോല്‍പ്പിച്ചത്.
advertisement
രേവന്ദ് റെഡ്ഡി, വെങ്കട രമണ റെഡ്ഡി, കെഎസിആര്‍
ഔപചാരിക വിദ്യാഭ്യാസം ഇല്ലാതിരുന്നിട്ടും ആസ്തി കൊണ്ട് സമ്പന്നന്‍ തന്നെയാണ് 53കാരനായ കാട്ടിപ്പള്ളി വെങ്കട രമണ റെഡ്ഡി. 49.7 കോടിരൂപയാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ അദ്ദേഹം നല്‍കിയിരിക്കുന്ന സ്വത്തുകളുടെ ആകെ മൂലം. 11 ക്രിമിനല്‍ കേസുകളും ഇദ്ദേഹത്തിന്‍റെ പേരിലുണ്ട്.
രമണ റെഡ്ഡി 66,652 വോട്ടുകൾ നേടിയപ്പോള്‍, കെ ചന്ദ്രശേഖർ റാവുവിന് 59,911 വോട്ടും രേവന്ത് റെഡ്ഡിക്ക് 54,916 വോട്ടുമാണ് നേടാനായത്. “ഞാൻ ഇരുവരെയും സാധാരണ സ്ഥാനാർത്ഥികളായാണ് കണ്ടത്. ആളുകൾ എന്നെ ഒരുപാട് പിന്തുണച്ചിട്ടുണ്ട്, ഇതാണ് ഞാൻ ഇവിടെ നിന്ന് വിജയിക്കാൻ കാരണം... ഞാൻ കാമറെഡ്ഡിയിൽ നിന്ന് എംഎല്‍എ ആയി. ഞാൻ 65,000 വോട്ടർമാരുടെ എംഎൽഎ മാത്രമല്ല, നാല് ലക്ഷം ആളുകളുടെ എംഎൽഎയാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു"- വിജയത്തിന് ശേഷം ബിജെപി സ്ഥാനാര്‍ത്ഥി കാട്ടിപ്പള്ളി വെങ്കട രമണ റെഡ്ഡി പറഞ്ഞു.