TRENDING:

സർക്കാര്‍ ഭവനപദ്ധതിയുടെ പരിശോധനയ്ക്കിടെ കെട്ടിടം തകർന്നുവീണു; തെലങ്കാനയിൽ എംഎൽഎയും കളക്ടറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Last Updated:

അടിത്തറ പെട്ടെന്ന് ഇടിഞ്ഞുതാഴ്ന്നതോടെ ഗണ്‍മാന്‍മാരും നാട്ടുകാരും ചേര്‍ന്ന് താങ്ങിനിര്‍ത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി

advertisement
ഹൈദരാബാദ്: തെലങ്കാനയില്‍ നിർമാണത്തിലിരുന്ന സര്‍ക്കാര്‍ ‘ഡബിള്‍ ബെഡ്‌റൂം’ ഭവന സമുച്ചയത്തിന്റെ അസ്ഥിവാരം തകര്‍ന്നുവീണുണ്ടായ അപകടത്തിൽനിന്ന് എംഎല്‍എയും ജില്ലാ കളക്ടറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തെലങ്കാന സർക്കാർ വിപ്പും വേമുലവാഡ എംഎല്‍എയുമായ ആദി ശ്രീനിവാസാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. രാജന്ന സിര്‍സില്ല ജില്ലയിലെ ക്ഷേത്രനഗരത്തില്‍ ചൊവ്വാഴ്ച പണി പൂര്‍ത്തിയാവാത്ത സര്‍ക്കാര്‍ പാർപ്പിടസമുച്ചയം സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.
അപകടത്തിന്റെ ദൃശ്യങ്ങൾ
അപകടത്തിന്റെ ദൃശ്യങ്ങൾ
advertisement

അപകടം നടക്കുമ്പോള്‍ കളക്ടര്‍ ഇന്‍-ചാര്‍ജ് ഗരിമ അഗര്‍വാളും എംഎല്‍എയുടെ കൂടെയുണ്ടായിരുന്നു. അടിത്തറയുടെ പണി പൂര്‍ത്തിയാകാത്ത ബ്ലോക്ക് പരിശോധിക്കാനെത്തിയതായിരുന്നു എംഎല്‍എ. അദ്ദേഹം നിന്നിരുന്ന അടിത്തറ പെട്ടെന്ന് ഇടിഞ്ഞുതാഴ്ന്നതോടെ ഗണ്‍മാന്‍മാരും നാട്ടുകാരും ചേര്‍ന്ന് താങ്ങിനിര്‍ത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

കഴിഞ്ഞ ബിആര്‍എസ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ നിർമാണത്തിലെ അപാകതയാണ് ബേസ്‌മെന്റ് ഇടിഞ്ഞുതാഴാന്‍ കാരണമെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ ആരോപിച്ചു. ഭരണകാലത്ത് ഭവന സമുച്ചയത്തിന്റെ നിര്‍മാണം അടിസ്ഥാനതലത്തില്‍ പൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ചതിന് ബിആര്‍എസ് സര്‍ക്കാരിനെ കോൺഗ്രസ് കുറ്റപ്പെടുത്തി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A sitting MLA and the District Collector in Telangana had a narrow escape when the foundation of an under-construction government 'double bedroom' housing complex collapsed. The person who narrowly escaped the accident was Adi Srinivas, who serves as the Government Whip of Telangana and the MLA for Vemulawada.

മലയാളം വാർത്തകൾ/ വാർത്ത/India/
സർക്കാര്‍ ഭവനപദ്ധതിയുടെ പരിശോധനയ്ക്കിടെ കെട്ടിടം തകർന്നുവീണു; തെലങ്കാനയിൽ എംഎൽഎയും കളക്ടറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Open in App
Home
Video
Impact Shorts
Web Stories