TRENDING:

കവിയും ഗായകനും വിപ്ലവകാരിയുമായ ഗദ്ദര്‍ അന്തരിച്ചു

Last Updated:

അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കവിയും ഗായകനും വിപ്ലവകാരിയുമായ ഗദ്ദര്‍ അന്തരിച്ചു. ഗുമ്മാടി വിട്ടല്‍ റാവു എന്നാണ് അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ പേര്. രോഗബാധിതനായി ചികിത്സയില്‍ കഴിയവെ ഹൈദരബാദ് അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
ഗദ്ദര്‍
ഗദ്ദര്‍
advertisement

2010 വരെ നക്സലേറ്റ് പ്രസ്ഥാനത്തിന്‍റെ സജീവ പ്രവര്‍ത്തകനായിരുന്ന ഗദ്ദര്‍ പിന്നീട് തെലങ്കാനയുടെ സംസ്ഥാന പദവിക്കുവേണ്ടിയുള്ള പോരാട്ടത്തിലും ഭാഗമായി. തെലങ്കാനയിലെ പിന്നോക്ക ജാതിക്കാരുടെയും ദലിതരുടെയും അവകാശങ്ങൾക്ക് വേണ്ടി പോരാടിയ ഗദ്ദര്‍ തന്‍റെ ഗാനങ്ങളിലൂടെ ശബ്ദമില്ലാത്തവരുടെ ശബ്ദമായിമാറി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മാവോയിസ്റ്റ് നക്സലേറ്റ് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന തന്‍റെ ഗാനങ്ങളിലൂടെ അദ്ദേഹം പ്രശസ്തനായിരുന്നു. 2011-ൽ ജയ് ഭോലോ തെലങ്കാന എന്ന ചിത്രത്തിലെ ഗാനത്തിന് ഗദ്ദറിന് സര്‍ക്കാരിന്‍റെ നന്ദി അവാർഡ് ലഭിച്ചു

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കവിയും ഗായകനും വിപ്ലവകാരിയുമായ ഗദ്ദര്‍ അന്തരിച്ചു
Open in App
Home
Video
Impact Shorts
Web Stories