ഡെങ്കിപ്പനി ബാധിതനായി ചികിത്സയില്‍ കഴിഞ്ഞ പ്രദീപ് പാണ്ഡെ എന്ന 32കാരന് രക്ത പേറ്റ്ലറ്റുകള്‍ക്ക് പകരം ഡ്രിപ്പിലൂടെ മുസമ്പി ജ്യൂസ് നല്‍കിയതിനെ തുടര്‍ന്ന് മരണപ്പെട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.
അറസ്റ്റിലായ പത്ത് പേരും വ്യാജ പ്ലേറ്റ്ലറ്റ് വില്‍പ്പനയില്‍ സജീവമായിരുന്നവരാണ്. ബ്ലഡ് ബാങ്കില്‍ നിന്ന് പ്ലാസ്മ വാങ്ങി വിവിധ പാക്കറ്റുകളിലാക്കി പ്ലേറ്റ്ലറ്റ് സ്റ്റിക്കര്‍ ഒട്ടിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നവരാണ് ഇവരെന്ന് പ്രയാഗ്‌രാജ് എസ്‌എസ്‌പി ശൈലേഷ് കുമാർ പാണ്ഡെ പറഞ്ഞു.പ്രയാഗ്‌രാജിൽ മരിച്ച ഡെങ്കിപ്പനി രോഗിക്ക് ഫ്രൂട്ട് ജ്യൂസ് നൽകിയോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും പോലീസ് പറഞ്ഞു.
advertisement
സംഭവം വിവാദമായതിനെ തുടര്‍ന്ന് ആശുപത്രി അടച്ചുപൂട്ടാനും വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്താനും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് ഉത്തരവിട്ടിരുന്നു.