ഉത്തർപ്രദേശിലെ ആശുപത്രിയിൽ ഡെങ്കിപ്പനി ബാധിച്ചയാൾക്ക് ഡ്രിപ്പിലൂടെ മുസമ്പി ജ്യൂസ്; രോഗിക്ക് ദാരുണാന്ത്യം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഡെങ്കിപ്പനി ബാധിച്ച രോഗിക്ക് പ്ലേറ്റ്ലെറ്റിന് പകരം ജ്യൂസ് നല്‍കിയ ആശുപത്രി സീല്‍ ചെയ്തു
ഉത്തര്‍പ്രദേശിലെ (UP) ആശുപത്രിയിൽ ഡെങ്കിപ്പനി (Dengue ) ബാധിച്ചയാൾക്ക് ഡ്രിപ്പിലൂടെ ജ്യൂസ് നല്‍കിയതിനെ തുടര്‍ന്ന് രോഗി മരിച്ചതായി റിപ്പോര്‍ട്ട്. പ്ലാസ്മക്ക് പകരം രോഗിക്ക് മുസമ്പി ജ്യൂസ് നല്‍കിയെന്നാണ് വിവരം. ഉത്തര്‍പ്രദേശിലെ പ്യാഗരാജിലാണ് സംഭവം നടന്നത്. ഇതിനെ തുടര്‍ന്ന് അധികൃതര്‍ ആശുപത്രി അടച്ചു പൂട്ടി. സംഭവത്തിൽ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് അന്വേഷണത്തിന് ഉത്തരവിട്ടു.
സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ ബ്ലഡ് പാക്കിനുള്ളില്‍ മുസമ്പി ജ്യൂസ് നിറച്ചിരിക്കുന്നത് കാണാം. പ്രദേശത്തെ ഡെങ്കിപ്പനി രോഗികള്‍ക്ക് വ്യാജ പ്ലാസ്മ വിതരണം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ രാകേഷ് സിംഗ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
'ജല്‍വയിലെ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ട്രോമ സെന്ററിലാണ് ഡെങ്കിപ്പനി ബാധിച്ച രോഗിയായ പ്രദീപ് പാണ്ഡെയ്ക്ക് പ്ലേറ്റ്ലെറ്റിന് പകരം മുസമ്പി ജ്യൂസ് നല്‍കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതേതുടര്‍ന്ന് രോഗി മരിച്ചു. ദയവായി ഇക്കാര്യം പരിശോധിച്ച് ഉടന്‍ നടപടിയെടുക്കുക,' എന്ന കുറിപ്പോട് കൂടിയാണ് വീഡിയോ പ്രചരിക്കുന്നത്.
advertisement
വീഡിയോയില്‍ ആശുപത്രിയിലെ അഴിമതിയെക്കുറിച്ചും ഒരാള്‍ പറയുന്നുണ്ട്. രക്തത്തില്‍ പ്ലാസ്മ കുറവുള്ള രോഗികള്‍ക്ക് ആശുപത്രി അധികൃതര്‍ മുസമ്പി ജ്യൂസ് ആണ് നൽകുന്നതെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയിലെ എല്ലാ രോഗികളെയും ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് മാറ്റി. കൂടാതെ, ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ ഭരണകൂടം മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു.
प्रयागराज में मानवता शर्मसार हो गयी।
एक परिवार ने आरोप लगाया है कि झलवा स्थित ग्लोबल हॉस्पिटल ने डेंगू के मरीज प्रदीप पांडेय को प्लेटलेट्स की जगह मोसम्मी का जूस चढ़ा दिया।
मरीज की मौत हो गयी है।
इस प्रकरण की जाँच कर त्वरित कार्यवाही करें। @prayagraj_pol @igrangealld pic.twitter.com/nOcnF3JcgP
— Vedank Singh (@VedankSingh) October 19, 2022
advertisement
ഡെങ്കിപ്പനി ബാധിച്ച രോഗിക്ക് പ്ലേറ്റ്ലെറ്റിന് പകരം ജ്യൂസ് നല്‍കിയ സംഭവത്തെ തുടര്‍ന്ന് ആശുപത്രി സീല്‍ ചെയ്യുകയും പ്ലേറ്റ്ലെറ്റ് പാക്കറ്റുകള്‍ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തതായി ഉപമുഖ്യമന്ത്രി പതക് ട്വീറ്റിലൂടെ പറഞ്ഞു. കുറ്റം തെളിഞ്ഞാല്‍ ആശുപത്രിക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സംഭവത്തില്‍ ഏതാനും പ്രതികളെ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഐജി രാകേഷ് സിംഗ് പറഞ്ഞു.
advertisement
UP | We've formed a team with CMO & sent to the spot. Report to be submitted within a few hours. Strict action will be taken: Dy CM Brajesh Pathak on fake plasma being supplied to a dengue patient in UP https://t.co/D7IAkMy1dw pic.twitter.com/fbp3aSh3Wm
— ANI UP/Uttarakhand (@ANINewsUP) October 20, 2022
advertisement
ഏതാനും വര്‍ഷം മുമ്പ് മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് കുട്ടികളില്‍ അമിത രോമവളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തതും വാര്‍ത്തയായിരുന്നു. സ്‌പെയിനിലെ കന്റാബ്രിയയിലെ വടക്കന്‍ പ്രവിശ്യയായ ടൊറലവേഗയിലാണ് സംഭവം നടന്നത്. പ്രദേശത്തെ ഇരുപതോളം കുട്ടികളിലാണ് ശരീരം മുഴുവന്‍ അമിതമായി രോമം വളര്‍ന്നത്.
അസിഡിറ്റി പോലുള്ള ഉദര സംബന്ധ പ്രശ്‌നങ്ങള്‍ക്ക് നല്‍കുന്ന ഒമപ്രസോളിന് പകരം രോമം വളരാനുള്ള മിനോക്‌സിഡില്‍ നല്‍കിയതാണ് കുട്ടികളിലെ രോമവളര്‍ച്ചയ്ക്ക് കാരണം. പല കുട്ടികളുടെ ശരീരത്തിലും നീണ്ട രോമങ്ങള്‍ കാണാമായിരുന്നു.
advertisement
സംഭവത്തില്‍ ആശങ്കാകലുരായ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണവും നടന്നിരുന്നു. മരുന്നുകള്‍ ഇറക്കുമതി ചെയ്യുകയും വിപണനം ചെയ്തതിനും ഒരു ലബോറട്ടറിക്കും കമ്പനികള്‍ക്കുമെതിരെ കുടുംബങ്ങള്‍ കോടതിയെ സമീപിച്ചിരുന്നു. പല കുട്ടികള്‍ക്കും ചികിത്സ നല്‍കിയിട്ടും രോമ വളര്‍ച്ച തുടരുന്നതായും കാണിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബങ്ങള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
കുട്ടികളുടെ മുഖത്തായിരുന്നു നീളത്തില്‍ രോമങ്ങള്‍ കൂടുതലായി വളര്‍ന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് സ്പാനിഷ് ഏജന്‍സി വിപണയിലുള്ള മരുന്നുകള്‍ പിന്‍വലിച്ചിരുന്നു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 21, 2022 1:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഉത്തർപ്രദേശിലെ ആശുപത്രിയിൽ ഡെങ്കിപ്പനി ബാധിച്ചയാൾക്ക് ഡ്രിപ്പിലൂടെ മുസമ്പി ജ്യൂസ്; രോഗിക്ക് ദാരുണാന്ത്യം