TRENDING:

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; പാക് ഭീകരവാദ ഗ്രൂപ്പുമായി ബന്ധമുള്ള 4 പേരെ യു.പി എടിഎസ് അറസ്റ്റ് ചെയ്തു

Last Updated:

ലഖ്‌നൗ റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ സിഗ്നലുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകർക്കാൻ പദ്ധതിയിടുന്നതിനിടെയാണ് ഇവർ പിടിയിലായത്

advertisement
പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരശൃംഖലയുമായി ബന്ധമുള്ള നാല് പേരെ ഉത്തർപ്രദേശ് ആന്റി ടെററിസ്റ്റ് സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു.മീററ്റിലെ അഗവാൻപൂർ സ്വദേശി 'ഡെവിൾ'എന്നറിയപ്പെടുന്ന സാഖിബ് (25), മീററ്റ് സ്വദേശി അർബാബ് (20), ഗൗതം ബുദ്ധ നഗർ സ്വദേശി 'റൗണക്' എന്ന വികാസ് പെഹ്‌ലാവത് (27), 'പാപ്ല പണ്ഡിറ്റ്' എന്നറിയപ്പെടുന്ന ലോകേഷ് (19) എന്നിവരാണ് പിടിയിലായത്.ദേശീയ സ്ഥാപനങ്ങൾ, റെയിൽവേ, രാഷ്ട്രീയ നേതാക്കൾ എന്നിവരെ ലക്ഷ്യമിട്ടുള്ള വലിയൊരു ഗൂഢാലോചനയാണ് ഇവരെ അറസ്റ്റ് ചെയ്തതിലൂടെ തകർക്കാൻ കഴിഞ്ഞത്.ലഖ്‌നൗ റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ സിഗ്നലുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകർക്കാൻ പദ്ധതിയിടുന്നതിനിടെയാണ് ഇവർ പിടിയിലായത്.
അറസ്റ്റിലായ പ്രതികൾ
അറസ്റ്റിലായ പ്രതികൾ
advertisement

ടെലിഗ്രാം, ഇൻസ്റ്റാഗ്രാം, സിഗ്നൽ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമുള്ള ഹാൻഡ്‌ലർമാരുമായി ഈ സംഘം ബന്ധപ്പെട്ടിരുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ഇവർ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ നിരീക്ഷണം നടത്തുകയും ആ വിവരങ്ങൾ തങ്ങളുടെ ഹാൻഡ്‌ലർമാർക്ക് കൈമാറുകയും ചെയ്തിരുന്നു. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് രാജ്യത്തെ വിവിധ നഗരങ്ങളിലെ തന്ത്രപ്രധാനമായ ഇടങ്ങളിൽ നിരീക്ഷണം നടത്തി അതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇവർ അയച്ചുകൊടുത്തിരുന്നു. ഇതിനായി ഗാസിയാബാദ്, അലിഗഡ്, ലഖ്‌നൗ തുടങ്ങിയ നഗരങ്ങളിൽ ഇവർ രഹസ്യപരിശോധന നടത്തിയിരുന്നു. ചിലയിടങ്ങളിൽ ചെറിയ തോതിലുള്ള തീവെപ്പ് സംഭവങ്ങൾ ഇവർ നേരത്തെ നടത്തിയിട്ടുണ്ടെന്നും ഇതിന്റെ വീഡിയോകൾ പാകിസ്ഥാനിലേക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.

advertisement

പ്രതിഫലമായി ക്യുആർ കോഡുകൾ വഴിയാണ് ഇവർക്ക് പണം ലഭിച്ചിരുന്നത്. ഗൂഗിൾ ലൊക്കേഷൻ കോർഡിനേറ്റുകൾ അയച്ചുനൽകിയാണ് പാകിസ്ഥാനിലെ ഹാൻഡ്‌ലർമാർ ലക്ഷ്യങ്ങൾ നിശ്ചയിച്ചിരുന്നത്.മതവിദ്വേഷം ഇളക്കിവിട്ടുകൊണ്ട് അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഇവർ പ്രതികളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.

2026 ഏപ്രിൽ 2-ന് ലഖ്‌നൗ റെയിൽവേ സ്റ്റേഷന് സമീപമുള്ള റെയിൽവേ സിഗ്നലുകൾക്ക് കേടുപാടുകൾ വരുത്താനായിരുന്നു പ്രതികളുടെ പദ്ധതി. എന്നാൽ കൃത്യസമയത്ത് എടിഎസ് സംഘം സ്ഥലത്തെത്തി ഇവരെ പിടികൂടുകയായിരുന്നു. പ്രതികളിൽ നിന്ന് കത്തുന്ന ദ്രാവകം അടങ്ങിയ ഒരു ക്യാനിസ്റ്റർ, ഏഴ് സ്മാർട്ട്ഫോണുകൾ, 24 ലഘുലേഖകൾ, ആധാർ കാർഡുകൾ എന്നിവ അധികൃതർ പിടിച്ചെടുത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഭാരതീയ ന്യായ സംഹിത (2023), നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ - 1967) എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ലഖ്‌നൗവിലെ എടിഎസ് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കിയതായും തുടർ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും എടിഎസ് അറിയിച്ചു.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; പാക് ഭീകരവാദ ഗ്രൂപ്പുമായി ബന്ധമുള്ള 4 പേരെ യു.പി എടിഎസ് അറസ്റ്റ് ചെയ്തു
Open in App
Home
Video
Impact Shorts
Web Stories