ഫെബ്രുവരി 6ന് ബെംഗളൂരുവിൽ വച്ച് നടന്ന ഇന്ത്യ എനർജി വീക്ക് എന്ന പരിപാടിയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് ഈ ജാക്കറ്റ് മോദിയ്ക്ക് സമ്മാനിച്ചത്. പ്ലാസ്റ്റിക് കുപ്പികൾ റീസൈക്കിൾ ചെയ്ത് നിർമ്മിച്ച ഈ ഹാഫ് സ്ലീവ് ‘സാദ്രി’ (sadri) ജാക്കറ്റിന്റെ നിറം ഇളം നീലയാണ്. ബുധനാഴ്ച രാജ്യസഭയിലാണ് മോദി ഈ വേഷം ധരിച്ചെത്തിയത്.
മോദി ഈ വേഷം ധരിച്ച് രാജ്യസഭയിൽ എത്തിയതിനെ പ്രശംസിച്ച് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് മന്ത്രി പ്രധാനമന്ത്രിയെ പ്രശംസിച്ചത്. “പിഇടി കുപ്പികൾ റീസൈക്കിൾ ചെയ്ത് നിർമ്മിച്ച ജാക്കറ്റ് ധരിച്ചെത്തിയ മോദി ജിക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി! ശരിയ്ക്കും മാതൃകാപരമെന്നാണ്” പുരി ട്വീറ്റ് ചെയ്തത്.
advertisement
Also read: കർണാടകയിൽ അധികാരത്തിലെത്തിയാൽ ഡൽഹി, പഞ്ചാബ് മോഡൽ നടപ്പാക്കും: ആം ആദ്മി
ഇന്ത്യൻ ഓയിൽ ജീവനക്കാർക്കും ഇന്ത്യൻ സായുധ സേനയ്ക്കും ഇത്തരത്തിൽ വസ്ത്രങ്ങൾ നിർമ്മിക്കുന്നതിനായി ഒരു വർഷത്തിനുള്ളിൽ 10 കോടിയിലധികം പിഇടി കുപ്പികൾ റീസൈക്കിൾ ചെയ്യുമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു.
ആളുകൾ വലിച്ചെറിയുന്ന കുപ്പികളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പോളിസ്റ്റർ ഫാബ്രിക് ഉപയോഗിച്ചാണ് വസ്ത്രങ്ങൾ തയ്യാറാക്കുന്നത്. കുപ്പികൾ ശേഖരിച്ച് കഴുകി ഉണക്കി പൊടിച്ച് ചെറിയ ചിപ്പുകളാക്കി മാറ്റിയാണ് പോളിസ്റ്റർ ഫാബ്രിക് രൂപപ്പെടുത്തുന്നത്. കസ്റ്റമർ അറ്റൻഡന്റൻസിനും എൽപിജി ഡെലിവറി ബോയ്‌സിനും മറ്റും യൂണിഫോമുകൾ നിർമ്മിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഈ സംരംഭത്തിന് കീഴിൽ, മറ്റ് ഓയിൽ മാർക്കറ്റിംഗ് കമ്പനികളിലെ കസ്റ്റമർ അറ്റൻഡന്റുകളുടെ യൂണിഫോം, ഇന്ത്യൻ ആർമിയുടെ നോൺ-കോംബാറ്റ് യൂണിഫോം, മറ്റ് സ്ഥാപനങ്ങളിലെ യൂണിഫോമുകൾ എന്നിവ നിർമ്മിക്കാനും ഇന്ത്യൻ ഓയിൽ ലക്ഷ്യമിടുന്നുണ്ട്.
ഹരിത ഊർജത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ദേശീയ ഹരിത ഹൈഡ്രജൻ മിഷനും തുടക്കം കുറിച്ചിട്ടുണ്ട്. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനും ഫോസിൽ ഇന്ധനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി 19,700 കോടി രൂപയും കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഹരിത ഊർജ ലക്ഷ്യങ്ങളും മറ്റും കൈവരിക്കുന്നതിന് 2023 ലെ കേന്ദ്ര ബജറ്റിൽ 35,000 കോടി രൂപയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ വകയിരുത്തിയിരിക്കുന്നത്.