പന്‍ജിമില്‍ നിന്ന് മുംബൈയിലേക്കുള്ള വന്ദേ ഭാരത് ട്രെയിന്‍ ലോഞ്ചിംഗിനായി വെള്ളിയാഴ്ച വൈകുന്നേരം ഗോവയില്‍ എത്തിയതായിരുന്നു മന്ത്രി. അവിടെ വെച്ചാണ് അപകടത്തെക്കുറിച്ച് അദ്ദേഹം അറിഞ്ഞത്. ഇവിടെ നിന്ന് തന്നെ രക്ഷപ്രവര്‍ത്തനത്തിന് വേണ്ട നിര്‍ദേശങ്ങള്‍ അദ്ദേഹം നല്‍കിയിരുന്നു.
12864 ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, 12841 ഷാലിമാര്‍-ചെന്നൈ സെന്‍ട്രല്‍ കോറോമാണ്ടല്‍ എക്സ്പ്രസ് എന്നീ രണ്ട് പാസഞ്ചര്‍ ട്രെയിനുകളും ഒരു ഗുഡ്സ് ട്രെയിനും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
advertisement
സംഭവം അറിഞ്ഞ ഉടന്‍തന്നെ മന്ത്രിയും സംഘവും അതേ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിക്കായിരുന്നു ഒഡീഷയിലേക്കുള്ള ആദ്യ വിമാനം. ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനത്തിനായി കാത്തിരിക്കുമ്പോഴും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയായിരുന്നു അദ്ദേഹം. ഒടുവില്‍ പുലര്‍ച്ചെ 3 മണിക്ക് ചാര്‍ട്ടേഡ് വിമാനത്തിലാണ് അദ്ദേഹം ഒഡീഷയിലേക്ക് തിരിച്ചത്.
രക്ഷപ്രവര്‍ത്തനങ്ങളുടെ പൂര്‍ണ്ണ ചുമതല ഏറ്റെടുത്ത അദ്ദേഹം നാശനഷ്ടങ്ങളും കേടുപാടുകളും നേരിട്ട് വിലയിരുത്തുകയും ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സ്ഥലത്തെ ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരെ നയിക്കുകയും സൗത്ത് ഈസ്റ്റ് സര്‍ക്കിളിലെ റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ എ എം ചൗധരിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു മന്ത്രി. ഇതിനിടെ മന്ത്രിയുടെ സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും അപകടത്തെക്കുറിച്ച് വിശദീകരിച്ചു.
അപകടസ്ഥലത്തും ആശുപത്രിയിലും പ്രധാനമന്ത്രി മോദിയെ അനുഗമിച്ച ശേഷം പരിക്കേറ്റ യാത്രക്കാരുമായി അദ്ദേഹം സംസാരിക്കുകയും തിരിച്ചെത്തി അപകടത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. പാളം തെറ്റിയത് കോറോമാണ്ടല്‍ എക്സ്പ്രസാണെന്നും പിന്നീട് ഇത് ബംഗളൂരു-ഹൗറ യശ്വന്ത്പൂര്‍ എക്സ്പ്രസിലും ഇടിക്കുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. മൂന്ന് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ട്രാക്ക് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും പ്രതിപക്ഷത്തിന്റെ രാജി ആവശ്യങ്ങളോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Also read-ഒഡീഷ ട്രെയിന്‍ ദുരന്തത്തിൽ അട്ടിമറിയുണ്ടോ? സിബിഐ അന്വേഷണം വിരൽ ചൂണ്ടുന്നത് എന്തിലേക്ക്?
ശനിയാഴ്ച വൈകുന്നേരത്തോടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍, ഒരു ‘ഡൗണ്‍ ലൈന്‍’ റെയില്‍വേ ട്രാക്ക് 12 മണിക്കൂറിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പകല്‍ മുഴുവന്‍ അപകട സ്ഥലത്തുതന്നെയായിരുന്നു അദ്ദേഹം. ആവശ്യമായ വിശ്രമം ലഭിക്കുന്നതിനായി റെയില്‍വേ ഉദ്യോഗസ്ഥരോട് അവരുടെ ഷിഫ്റ്റുകള്‍ മാറ്റാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. അര്‍ദ്ധരാത്രിയോടെയാണ് അദ്ദേഹം സംഭവസ്ഥലത്ത് നിന്ന് മടങ്ങിപ്പോയത്. അടുത്ത ദിവസത്തെ പ്രവര്‍ത്തനത്തെക്കുറിച്ച് അദ്ദേഹം കേന്ദ്രമന്ത്രിസഭയിലെ സഹപ്രവര്‍ത്തകന്‍ ധര്‍മേന്ദ്ര പ്രധാനുമായി ചര്‍ച്ച ചെയ്യുകയും ചെയ്തു.
ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ അദ്ദേഹം അപകടസ്ഥലത്ത് തിരിച്ചെത്തി. മന്ത്രിയുടെയും റെയില്‍വേ തൊഴിലാളികളുടെയും ഉദ്യോഗസ്ഥരുടെയും കഠിനാധ്വാനത്തിന് ഫലമായി അപകടം നടന്ന് 51 മണിക്കൂറിന് ശേഷം ഞായറാഴ്ച രാത്രി 10:40 ശേഷം, അവിടെ നിന്ന് ആദ്യത്തെ ട്രെയിന്‍ പുറപ്പെട്ടു.
”കാണാതായവരുടെ കുടുംബാംഗങ്ങളെ എത്രയും വേഗം കണ്ടെത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ ഉത്തരവാദിത്തം ഇനിയും തീര്‍ന്നിട്ടില്ല.’-അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ മുഴുവന്‍ നടുക്കിയ ട്രെയിന്‍ അപകടത്തില്‍ മന്ത്രിയുടെ പ്രവര്‍ത്തി പ്രശംസനീയമാണ്. ഒരു റെയില്‍വേ മന്ത്രിയും മന്ത്രി അശ്വിനി വൈഷ്ണവിനെപ്പോലെ 50 മണിക്കൂറിലധികം അപകടസ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ സാന്നിധ്യം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കാലതാമസമില്ലെന്ന് ഉറപ്പാക്കുകയും വിവിധ ഏജന്‍സികളും വകുപ്പുകളും തമ്മിലുള്ള സുഗമമായ സഹകരണത്തിന് കാരണമാവുകയും ചെയ്തു.
ഐഐടി-കാന്‍പൂര്‍ ബിരുദധാരിയായ വൈഷ്ണവ്, സിവില്‍ സര്‍വീസ് നേടി ഒഡീഷ കേഡറില്‍ യുവ ഐഎഎസ് ഓഫീസറായി ചേരുകയായിരുന്നു. തുടര്‍ന്ന് ബാലസോറില്‍ ജില്ലാ കളക്ടറായി നിയമിതിനാകുകയും ചെയ്തു. ഇവിടെ സര്‍വീസിലിരിക്കെയാണ് അടല്‍ ബിഹാരി വാജ്പേയിയുടെ പിഎംഒയില്‍ നിന്ന് ഡയറക്ടറായി ചേരാന്‍ അദ്ദേഹത്തിന് ക്ഷണം ലഭിച്ചത്.
ഇതാദ്യമായല്ല മന്ത്രി വലിയ തോതിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. വാജ്പേയിയുടെ കാലത്ത് ബാലസോറിലെ വിനാശകരമായ ചുഴലിക്കാറ്റില്‍ വലിയ തോതിലുള്ള രക്ഷാപ്രവര്‍ത്തനവും പുനര്‍നിര്‍മ്മാണ ശ്രമങ്ങളുമാണും മന്ത്രി നടത്തിയിരുന്നു. കൂടാതെ പഞ്ചായത്തുകളെയും പ്രാദേശിക കമ്മ്യൂണിറ്റികളെയും ഉള്‍പ്പെടുത്തി, നശിക്കപ്പെട്ട എല്ലാ വീടുകളുടെയും പുനര്‍നിര്‍മ്മാണത്തിന് വൈഷ്ണ മേല്‍നോട്ടം വഹിച്ചു.
പിഎംഒയില്‍ ചേര്‍ന്നതിന് ശേഷം വൈഷ്ണവ് വാജ്പേയിയുടെ പ്രൈവറ്റ് സെക്രട്ടറിയായി. വാജ്പേയി പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചപ്പോഴും അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. 2007-ല്‍ അദ്ദേഹം ഇന്ത്യന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ചേര്‍ന്നെങ്കിലും പിന്നീട് രാജിവച്ചു. തുടര്‍ന്ന് യുഎസില്‍ മാനേജ്മെന്റ് കോഴ്സ് ചെയ്ത് സ്വകാര്യമേഖലയില്‍ ചേര്‍ന്നു.
അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത കണ്ട പ്രധാനമന്ത്രി മോദി തന്റെ ടീമില്‍ ചേരാന്‍ ആവശ്യപ്പെടുകയായിരുന്നു. കഠിനാധ്വാനം ചെയ്യാന്‍ തയ്യാറുള്ളവര്‍ മാത്രം തന്നോടൊപ്പം ചേര്‍ന്നാല്‍ മതിയെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുക്കുമ്പോള്‍ വൈഷ്ണവ് വ്യക്തമാക്കിയത്. റെയില്‍വേ, കമ്മ്യൂണിക്കേഷന്‍സ്, ഇലക്ട്രോണിക്സ് & ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ മൂന്ന് മന്ത്രാലയങ്ങളുടെ ചുമതലയാണ് അദ്ദേഹം വഹിക്കുന്നത്.