ഒഡീഷ ട്രെയിന്‍ അപകടം: രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് സൗജന്യ സ്കൂൾ വിദ്യാഭ്യാസം നൽകുമെന്ന് വിരേന്ദര്‍ സെവാഗ്

Last Updated:

രക്ഷാപ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിന്ന എല്ലാവരെയും അഭിവാദ്യം ചെയ്യുന്നുവെന്നും സെവാഗ് ട്വീറ്റ് ചെയ്തു

ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. “ദുഃഖത്തിന്റെ ഈ വേളയിൽ എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യം ഈ ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുട്ടികളുടെ വിദ്യാഭ്യാസം സംരക്ഷിക്കുക എന്നതാണ്. സേവാഗ് ഇന്റർനാഷണൽ സ്‌കൂളിന്റെ ബോർഡിംഗ് സൗകര്യം ഉപയോഗിച്ച് ഈ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നു,” എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
advertisement
കൂടാതെ രക്ഷാപ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിന്ന എല്ലാവരെയും, മെഡിക്കൽ ടീമിനെയും സന്നദ്ധപ്രവർത്തകരെയും  പരിക്കേറ്റവര്‍ക്കായി സ്വമേധയാ രക്തം ദാനം ചെയ്യാന്‍ മുന്നോട്ടു വന്നവരെയും അഭിവാദ്യം ചെയ്യുന്നു. ഈ സാഹചര്യത്തില്‍ നമ്മള്‍ ഒന്നിച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, 275 പേരുടെ മരണത്തിന് ഇടയാക്കിയ ഒഡീഷ ട്രെയിന്‍ അപകടത്തില്‍ സിബിഐ അന്വേഷണത്തിന് റെയില്‍വേ ബോര്‍ഡ് ശുപാര്‍ശ ചെയ്തതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കണ്ടെത്താന്‍ ഒഡീഷ സര്‍ക്കാര്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
ഒഡീഷ ട്രെയിന്‍ അപകടം: രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് സൗജന്യ സ്കൂൾ വിദ്യാഭ്യാസം നൽകുമെന്ന് വിരേന്ദര്‍ സെവാഗ്
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement