TRENDING:

Pulwama Attack | പുൽവാമ ഭീകരാക്രമണത്തിന് മൂന്നാണ്ട്; പുൽവാമയിൽ സംഭവിച്ചതെന്ത്? ഇന്ത്യ പ്രതികരിച്ചത് എങ്ങനെ?

Last Updated:

ആക്രമണത്തിന്റെ 12ാം ദിവസം ഫെബ്രുവരി 26ന് പുലര്‍ച്ചെ, ഇന്ത്യന്‍ വ്യോമസേനയുടെ ജെറ്റുകള്‍ പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ബാലാകോട്ടിലെ ജയ്‌ഷെ മുഹമ്മദ് ക്യാമ്പില്‍ ബോംബാക്രമണം നടത്തി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2019ല്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ (Pulwama Terrorist Attack) വീരമൃത്യു വരിച്ച സെന്‍ട്രല്‍ റിസര്‍വ് ഫോഴ്‌സ് (CRPF) ജവാന്മാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ആദരം അര്‍പ്പിച്ചു. അവരുടെ ധീരതയും പരമോന്നത ത്യാഗവും ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നതാണെന്ന് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് പറഞ്ഞു. ജമ്മു
Image : ANI
Image : ANI
advertisement

കാശ്മീരിലെ (Jammu & Kashmir) അവന്തിപ്പോരയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. 2022 ഫെബ്രുവരി 14ന് പുല്‍വാമ ഭീകരാക്രമണം നടന്ന് മൂന്ന് വര്‍ഷം തികയുകയാണ്.

പുല്‍വാമയില്‍ എന്താണ് സംഭവിച്ചത്?

2019 ഫെബ്രുവരി 14ന് കേന്ദ്ര റിസര്‍വ്വ് പൊലീസ് സേനയിലെ 2500 ഓളം സൈനികര്‍ 78 ബസുകളിലായി ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് സഞ്ചരിക്കുകയായിരുന്നു. ദേശീയപാത 44ല്‍ അവന്തിപ്പോരയ്ക്കടുത്ത് സ്‌ഫോടക വസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ വാന്‍ വാഹന വ്യൂഹത്തിലേക്ക് ഇടിച്ച് കയറ്റി.

advertisement

ഉഗ്രഫോടനത്തില്‍ ചിന്നിച്ചിതറിയ ബസിലെ 40 സൈനികര്‍ തല്‍ക്ഷണം മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വീരമൃത്യു വരിച്ചവരില്‍ വയനാട് ലക്കിടി സ്വദേശി വി വി വസന്തകുമാറുമുണ്ടായിരുന്നു. ജയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. പുല്‍വാമ കാകപോറ സ്വദേശി ആദില്‍ അഹമ്മദായിരുന്നു ചാവേര്‍. ആക്രമണത്തിന്റെ 12-ാം ദിനം ഇന്ത്യ തിരിച്ചടിച്ചു. പാക്കിസ്ഥാനിലെ ബാലാക്കോട്ടിലെ ഭീകരരുടെ പരിശീലനകേന്ദ്രം മിന്നലാക്രമണത്തില്‍ ഇന്ത്യൻ സേന തകര്‍ത്തു.

Also read- സൈനികരുടെ ഓർമ്മകൾ ഉറങ്ങുന്ന മണ്ണുമായി യാത്ര

advertisement

പുല്‍വാമ ആക്രമണത്തോട് ഇന്ത്യ പ്രതികരിച്ചത് എങ്ങനെ?

പുല്‍വാമ ഭീകരാക്രമണത്തോട് പ്രതികരിക്കേണ്ട സമയവും സ്ഥലവും രീതിയും തിരഞ്ഞെടുക്കാന്‍ സുരക്ഷാ സേനയ്ക്ക് എല്ലാ അനുമതിയും നല്‍കിയിരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ''ഭീകരാക്രമണത്തിൽ വീണ കണ്ണീരിന് പ്രതികാരം ചെയ്യും. ശത്രുവിനോടുള്ള പ്രതികാര നടപടിയുടെ സ്ഥലവും സമയവും തീവ്രതയും രീതിയും തീരുമാനിക്കാന്‍ സായുധ സേനയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. നിങ്ങളുടെ ഉള്ളില്‍ ആളിക്കത്തുന്ന അതേ തീയാണ് എന്റെ ഹൃദയത്തിലും ഉള്ളത്'', പ്രധാനമന്ത്രി പറഞ്ഞു.

ഭീകരാക്രമണത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ആക്രമണത്തിന്റെ 12ാം ദിവസം ഫെബ്രുവരി 26ന് പുലര്‍ച്ചെ, ഇന്ത്യന്‍ വ്യോമസേനയുടെ ജെറ്റുകള്‍ പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ബാലാകോട്ടിലെ ജയ്‌ഷെ മുഹമ്മദ് ക്യാമ്പില്‍ ബോംബാക്രമണം നടത്തി. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യയുടെ വിപുലമായ നയതന്ത്ര ശ്രമങ്ങള്‍ ആരംഭിച്ചു. യുഎന്‍ സെക്യൂരിറ്റി കൗൺസിലിന്റെ 1267 സമിതിയില്‍ യുഎസ്, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ മുന്നോട്ടുവെച്ച നിര്‍ദേശത്തിന്മേലുള്ള സാങ്കേതിക നിയന്ത്രണം ചൈന പിന്‍വലിച്ചതോടെ 2019 മെയ് 1ന് അത് യാഥാര്‍ത്ഥ്യമായി.

advertisement

Also read- Pulwama attack | പുൽവാമ ഭീകരാക്രമണത്തിന് മൂന്നാണ്ട്; ധീര ജവാൻമാരുടെ സ്മരണയിൽ രാഷ്ട്രം

2019ല്‍ ദക്ഷിണ കശ്മീരിലെ പുല്‍വാമയില്‍ 40 സൈനികരുടെ മരണത്തിനിടയാക്കിയ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ മാരകമായ ചാവേര്‍ ആക്രമണം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തതിന് അസ്ഹര്‍ ഉള്‍പ്പെടെ 19 പേര്‍ക്കെതിരെ 2020 ഓഗസ്റ്റില്‍ ദേശീയ അന്വേഷണ ഏജന്‍സി 13,500 പേജുള്ള കുറ്റപത്രം പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. വിവിധ കേസുകളില്‍ അറസ്റ്റിലായ തീവ്രവാദികളുടെയും അവരുടെ അനുഭാവികളുടെയും ഇലക്‌ട്രോണിക് തെളിവുകളും മൊഴികളും ശേഖരിച്ച ശേഷമാണ് എന്‍ഐഎ കേസ് തെളിയിച്ചതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
Pulwama Attack | പുൽവാമ ഭീകരാക്രമണത്തിന് മൂന്നാണ്ട്; പുൽവാമയിൽ സംഭവിച്ചതെന്ത്? ഇന്ത്യ പ്രതികരിച്ചത് എങ്ങനെ?
Open in App
Home
Video
Impact Shorts
Web Stories