ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം (Pulwama attack) നടന്നിട്ട് മൂന്ന് വർഷം. ജമ്മുകാശ്മീരിലെ അവന്തിപൊരയിൽ സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 49 ജവാന്മാരായിരുന്നു വീരമൃത്യു വരിച്ചത്. ആ ധീര രക്തസാക്ഷികളുടെ സ്മരണകൾക്ക് മുന്നിൽ രാജ്യം ഒന്നടങ്കം പുഷ്പാഞ്ജലികളർപ്പിക്കുകയാണ്.
2019 ഫെബ്രുവരി 14.കേന്ദ്ര റിസർവ്വ് പൊലീസ് സേനയിലെ 2500 ഓളം സൈനീകർ 78 ബസുകളിലായി ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് സഞ്ചരിക്കുകയായിരുന്നു. ദേശീയപാത 44 ൽ അവന്തി പുരയ്ക്കടുത്ത് സ്ഫോടക വസ്തുക്കൾ നിറച്ച സ്കോർപിയോവാൻ, വാഹന വ്യൂഹത്തിലേക്ക് ഇടിച്ച് കയറ്റി.
ഉഗ്രഫോടനത്തിൽ ചിന്നിച്ചിതറിയ ബസിലെ 49 സൈനികർ തൽക്ഷണം മരിച്ചു. നിരവധിപേർക്ക് ഗുരുതരമായി പരുക്കേറ്റു. വീരമൃത്യു വരിച്ചവരിൽ വയനാട് ലക്കിടി സ്വദേശി വി വി വസന്തകുമാറുമുണ്ടായിരുന്നു. ജയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. പുൽവാമ കാകപോറ സ്വദേശി ആദിൽ അഹമ്മദായിരുന്നു ചാവേർ. ആക്രമണത്തിന്റെ 12-ാം ദിനം ഇന്ത്യ തിരിച്ചടിച്ചു. പാക്കിസ്ഥാനിലെ ബാലാക്കോട്ടിലെ ഭീകരപരിശീലന കേന്ദ്രം മിന്നലാക്രമണത്തിൽ തകർത്തു.
ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ജയ്ഷെ മുഹമ്മദ് ഭീകരൻ മുദസിർ അഹമ്മദ് ഖാനെ പിന്നീട് ഏറ്റുമുട്ടലിൽ വധിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി. കടുത്ത നിയന്ത്രണങ്ങളും സൈനീക വ്യന്യാസവും കൊണ്ട് അതിർത്തിയിലെ വെടിയൊച്ചകൾക്ക് തടയിടാനുള്ള ശ്രമങ്ങൾ തുടരുന്നനിടെയാണ് ധീര ജവാൻമരുടെ രക്തസാക്ഷിത്വത്തെ രാജ്യം സ്മരിക്കുന്നത്.
ആഭ്യന്തര വിഷയങ്ങളില്‍ ദുരുദ്ദേശ്യത്തോടെയുള്ള പ്രസ്താവനകളെ സ്വാഗതംചെയ്യുന്നില്ലെന്ന് ഇന്ത്യ
കര്‍ണാടയിലെ (Karnataka) ഹിജാബ് വിവാദത്തിലെ (Hijab Row) വിദേശ അഭിപ്രായങ്ങളോട് പ്രതികരിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ദുരുദ്ദേശ്യത്തോടെ നടക്കുന്ന പ്രസ്താവനകളെ സ്വാഗതം ചെയ്യുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
കര്‍ണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രസ് കോഡ് സംബന്ധിച്ച വിഷയം കര്‍ണാടക ഹൈക്കോടതിയുടെ ജുഡീഷ്യല്‍ പരിശോധനയിലാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു.
READ ALSO- Hijab Row | ഹിജാബോ ബിക്കിനിയൊ ജീൻസോ, ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ അവകാശം; പ്രിയങ്ക ഗാന്ധി
'നമ്മുടെ ഭരണഘടനാ ചട്ടക്കൂടുകളും സംവിധാനങ്ങളും അതുപോലെ തന്നെ നമ്മുടെ ജനാധിപത്യ ധാര്‍മ്മികതയും രാഷ്ട്രീയവും പ്രശ്നങ്ങള്‍ പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യുന്ന സന്ദര്‍ഭമാണ്. ഇന്ത്യയെ നന്നായി അറിയുന്നവര്‍ക്ക് ഈ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ശരിയായ മതിപ്പ് ഉണ്ടായിരിക്കും. നമ്മുടെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യുന്നില്ലെന്നും '. അദ്ദേഹം പറഞ്ഞു.
ഇസ്ലാമാബാദിലെ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പാകിസ്ഥാന്‍ കര്‍ണാടകയില്‍ മുസ്ലീം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നതിനും ശിരോവസ്ത്രം ധരിക്കുന്നതിനുമുള്ള നിയന്ത്രണങ്ങളെക്കുറിച്ചുള്ള ആശങ്ക അറിയിച്ചിരുന്നു.
'സ്‌കൂളുകളിലെ ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ സര്‍ക്കാരിനു കീഴിലുള്ള സംഘടന (ഐ ആര്‍ എഫ്)യുടെ അംബാസിഡര്‍ റഷാദ് ഹുസ്സൈന്‍ ആരോപണം ഉന്നയിച്ചിരുന്നു. വിഷയത്തിൽ അന്തരാഷ്ട്ര തലത്തിൽ പ്രതികരണം ഉയർന്ന സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയം പ്രതികരണവുമായി രംഗത്തെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Pulwama Attack