TRENDING:

'ഇന്ന് ഞാൻ തൃപ്തനാണ്': കോവിഡിനെതിരായ പോരാട്ടത്തെ നയിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Last Updated:

ഹിസ്റ്ററി ടിവി18-ന്റെ പുതിയ ഡോക്യുമെന്ററിയായ 'The Vial – India’s Vaccine Story’ യിൽ കോവിഡിനെതിരെ പോരാടിയ അനുഭവം പങ്കുവെച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോവിഡ് 19 എന്ന മഹാമാരി ലോകത്തെ വികസിതവും സമ്പന്നവുമായ രാജ്യങ്ങളെ മുട്ടുകുത്തിച്ചപ്പോള്‍ ഇന്ത്യയെപ്പോലെ വലുതും വൈവിധ്യപൂർണ്ണവുമായ ഒരു രാജ്യവും ആ കൂട്ടത്തില്‍ ഉണ്ടാകുമെന്ന് പലരും കരുതിയിരുന്നു. ഇന്ത്യ പോലെ ഒരു രാജ്യത്തിന് നേരിടാനോ കീഴടക്കാനോ കഴിയാത്ത യുദ്ധമായാണ് പലര്‍ക്കും തോന്നിയത്.
advertisement

എന്നാല്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത നാശത്തെ കുറിച്ചുള്ള ഭയത്തിലേക്ക് ചെവികള്‍ അടച്ചുപിടിച്ച് ഒരാള്‍ തന്‍‌റെ രാജ്യത്തെ ബാധിച്ച കോവിഡ് 19നെതിരെ പോരാടാനും വിജയിക്കാനുമുള്ള പദ്ധതികള്‍  ആസൂത്രണം ചെയ്യാന്‍ തുടങ്ങിയിരുന്നു.

ഹിസ്റ്ററി ടിവി18-ന്റെ പുതിയ ഡോക്യുമെന്ററിയായ ‘The Vial – India’s Vaccine Story’ യിൽ കോവിഡിനെതിരെ പോരാടിയ അനുഭവം പങ്കുവെച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.

ജനങ്ങളെ ബോധവൽക്കരിക്കുകയും ഒരുമിച്ച് കൊണ്ടുവരുകയും വൈറസിൽ നിന്ന് തങ്ങളെയും കുടുംബത്തെയും രക്ഷിക്കാനുള്ള ഉത്തരവാദിത്തം ഉണ്ടാക്കി എടുക്കും വരെ  നമ്മള്‍ ചെയ്യുന്ന പ്രവൃത്തികളൊന്നും ഫലം കാണില്ല.

advertisement

‘കോവിഡ്-19 ലോകത്തെ വിഴുങ്ങിയപ്പോൾ പ്രധാനമന്ത്രിയുടെ മനസ്സിലെ ആദ്യ ചിന്ത എന്തായിരുന്നു ?’; ന്യൂസ് 18 ഡോക്യുമെന്ററിയിൽ മോദിയുടെ വിശദീകരണം

തീര്‍ത്തും സാധാരണ നിലയിലുള്ള ഒരു ആരോഗ്യ സംവിധാനമാണ് നമുക്കുണ്ടായിരുന്നത്. പക്ഷെ രാജ്യം മുഴുവന്‍ ഒരു മഹാമാരിക്കെതിരെ പോരാടുമ്പോള്‍ നമ്മുടെ വിഭവങ്ങള്‍ കുറയും ഇത് പരിഗണിച്ച് ഡിമാന്‍റും സപ്ലേയും തമ്മിലുള്ള വിടവ് നികത്താന്‍ എത്ര പണം വേണമെങ്കിലും അത് വിനിയോഗിക്കാന്‍ ഞങ്ങള്‍ സന്നദ്ധരായിരുന്നു.

Also Read-‘ഇത് എന്റെ സമർപ്പണം’; കോവിഡ് വാക്സിനെക്കുറിച്ചുള്ള ന്യൂസ് 18 ഡോക്യുമെന്ററിക്ക് ശബ്ദം നൽകി ബോളിവുഡ് നടൻ മനോജ് ബാജ്പേയി

advertisement

വൈറസ് ലോകത്തെ ഞെരുക്കത്തിലാക്കിയതിനാൽ ഇന്ത്യയ്ക്ക് ഉണ്ടായിരുന്ന രണ്ട് ഓപ്ഷനുകളെക്കുറിച്ചും മോദി പറഞ്ഞു.ഏതെങ്കിലും രാജ്യം വാക്സിൻ വികസിപ്പിക്കുന്നത് വരെ കാത്തിരിക്കണോ അതോ നമ്മുടെ ജീനോമിക് സാഹചര്യം വിശകലനം ചെയ്ത് ഒരു വാക്സിൻ വികസിപ്പിക്കണോ എന്ന് ഞങ്ങൾ കരുതി. ഇങ്ങനെ ആലോചിക്കുമ്പോഴും ഇന്ത്യയുടെ ജനസംഖ്യ ഞങ്ങളുടെ മനസിലുണ്ടായിരുന്നു. അതിനാല്‍ എന്ത് വില കൊടുത്തും വാക്സിന്‍ നിര്‍മ്മിക്കാന്‍ ശാസ്ത്രജ്ഞരുടെ ഒരു ടാസ്ക് ഫോഴ്സ് തന്നെ ഞങ്ങള്‍ രൂപീകരിച്ചു.

സർക്കാരിന്റെ സഹായത്തോടെ വൈറസിനെതിരായ പോരാട്ടത്തിൽ മുന്നോട്ട് വരാനും പങ്കാളികളാകാനും വ്യവസായികൾക്കിടയിൽ ആത്മവിശ്വാസം പകരുന്നതായിരുന്നു ആ തീരുമാനമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

advertisement

ഒരു തടസവും ഇല്ലാതെ ഗവേഷണത്തിനായി സർക്കാർ 900 കോടി രൂപ നൽകി, അത് പോസിറ്റീവ് ഫലങ്ങൾ മാത്രമേ നല്‍കുവെന്നും അവർ ആത്മവിശ്വാസമുള്ളവരായിരിക്കാനും ഗവേഷണം തുടരാനും ഞങ്ങൾ ആഗ്രഹിച്ചിരുന്നുവെന്ന് ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഏതാനും ദിവസങ്ങൾക്കുള്ളിൽ, വലിയൊരു ക്യാൻവാസിൽ, വലിയ തോതിൽ നമുക്ക്  പ്രവര്‍ത്തിക്കേണ്ടിവരുമെന്ന് അറിയാമായിരുന്നു  എന്നിരുന്നാലും നമ്മള്‍ വാക്സിന്‍ വികസിപ്പിച്ചു. വികസിപ്പിക്കുക മാത്രമല്ല രാജ്യത്തിന്റെ വിദൂര കോണുകളിൽ നിശ്ചിത സമയപരിധിക്കുള്ളിൽ ഇത് ഒരു വലിയ ജനസംഖ്യയിൽ എത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തു. സമ്പന്ന രാജ്യങ്ങൾക്ക് പോലും 50-60 ശതമാനത്തിൽ കൂടുതൽ കുത്തിവയ്പ്പ് കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ല. ഞങ്ങൾ അപകടസാധ്യതയൊന്നും എടുക്കാൻ ആഗ്രഹിക്കുന്നില്ല, അതിനാൽ ഞങ്ങൾ സാങ്കേതികവിദ്യയെ ആശ്രയിച്ചു, അടിസ്ഥാന തലത്തിലുള്ള ആളുകളെ പരിശീലിപ്പിച്ചു, വാക്സിനിനുള്ള ശരിയായ താപനില പോലുള്ള അടിസ്ഥാനകാര്യങ്ങൾ ഉറപ്പാക്കി ഇന്ത്യയുടെ സുഗമമായ വാക്സിനേഷൻ ഡ്രൈവിൽ CoWIN ആപ്പിന്റെ പങ്കിനെയും ഡോക്യുമെന്‍ററിയില്‍ പ്രധാനമന്ത്രി അഭിനന്ദിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
'ഇന്ന് ഞാൻ തൃപ്തനാണ്': കോവിഡിനെതിരായ പോരാട്ടത്തെ നയിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Open in App
Home
Video
Impact Shorts
Web Stories