TRENDING:

നടൻ വിജയ് ആദായ നികുതി വകുപ്പിന്റെ ഒന്നരക്കോടി പിഴ അടയ്ക്കണം; ഹൈക്കോടതി ഹർജി തള്ളി

Last Updated:

ആദായനികുതി വകുപ്പിന്റെ നടപടി നിയമപരമായി നിലനിൽക്കില്ലെന്നും പിഴ ചുമത്താനുള്ള സമയപരിധി കഴിഞ്ഞുവെന്നും കാണിച്ചാണ് വിജയ് 2022ൽ ഹൈക്കോടതിയെ സമീപിച്ചത്

advertisement
ചെന്നൈ: തമിഴക വെട്രി കഴകം (TVK) നേതാവും നടനുമായ വിജയ്‌ക്ക് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. 2015-16 സാമ്പത്തിക വർഷത്തിൽ വരുമാനം മറച്ചുവെച്ചതിന് 1.5 കോടി രൂപ ആദായനികുതി പിഴ ചുമത്തിയ ഉത്തരവ് ശരിവയ്ക്കുകയും അപ്പീൽ തള്ളുകയും ചെയ്തു. ഇതോടെ താരം ഈ പിഴത്തുക അടയ്‌ക്കേണ്ടി വരും. 2015-16 സാമ്പത്തിക വർഷത്തിൽ മുൻനിരയിലുള്ള താരം നേടിയ അധിക വരുമാനം വെളിപ്പെടുത്തിയില്ലെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് കേസ്. പിഴയെ ചോദ്യം ചെയ്ത് 2022ൽ വിജയ് ഫയൽ ചെയ്ത ഹർജിയിലാണ് വിധി.
വിജയ്
വിജയ്
advertisement

2015ൽ വിജയ് നായകനായ ‘പുലി’ എന്ന സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെത്തുടർന്ന് ആദായനികുതി വകുപ്പ് താരത്തിന്റെ വസതിയിൽ റെയ്ഡ് നടത്തിയിരുന്നു. ഈ പരിശോധനയിൽ പിടിച്ചെടുത്ത രേഖകൾ പ്രകാരം വിജയ് 15 കോടി രൂപയുടെ അധിക വരുമാനം വെളിപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തി. തുടർന്ന്, ആദായനികുതി നിയമത്തിലെ സെക്ഷൻ 271 AAB പ്രകാരം 1.5 കോടി രൂപ പിഴയായി ചുമത്തുകയായിരുന്നു.

ആദായനികുതി വകുപ്പിന്റെ ഈ നടപടി നിയമപരമായി നിലനിൽക്കില്ലെന്നും പിഴ ചുമത്താനുള്ള സമയപരിധി കഴിഞ്ഞുവെന്നും കാണിച്ചാണ് വിജയ് 2022ൽ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനു മുൻപ് കോടതി ഈ പിഴ ഈടാക്കുന്നത് താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു.

advertisement

എന്നാൽ, കേസ് വിശദമായി പരിഗണിച്ച ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തിയുടെ ബെഞ്ച് വിജയ്‌യുടെ വാദങ്ങൾ തള്ളുകയായിരുന്നു. അധിക വരുമാനം സ്വമേധയാ വെളിപ്പെടുത്താത്ത പക്ഷം പിഴ ചുമത്താനുള്ള വകുപ്പിന്റെ അധികാരം ശരിവെച്ച കോടതി, ആദായനികുതി വകുപ്പിന്റെ നടപടിയിൽ നിയമപരമായ തെറ്റില്ലെന്ന് നിരീക്ഷിക്കുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The Madras High Court has dealt a blow to actor and Tamizhaga Vettri Kazhagam (TVK) chief Vijay, by dismissing his plea against a ₹1.5 crore penalty imposed by the Income Tax Department. The penalty pertains to the assessment year 2015-16, during which the actor was accused of concealing additional income. Vijay had challenged the tax department's 2022 order imposing the fine; however, the court upheld the original decision, ruling that the star must pay the stipulated amount. This case dates back to a series of raids and investigations conducted years ago regarding undisclosed earnings from his films.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
നടൻ വിജയ് ആദായ നികുതി വകുപ്പിന്റെ ഒന്നരക്കോടി പിഴ അടയ്ക്കണം; ഹൈക്കോടതി ഹർജി തള്ളി
Advertisement
Open in App
Home
Video
Impact Shorts
Web Stories