ഉദയ്പൂരില്‍ വലിയ സംഘര്‍ഷാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഉദയ്പുരില്‍ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ സംഘര്‍ഷം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ പൊലീസ് സ്വീകരിച്ചു. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കൊലപാതകത്തിന്റെ വീഡിയോ കാണരുതെന്നും പ്രചരിപ്പിക്കരുതെന്നും രാജസ്ഥാന്‍ പോലീസ് നിര്‍ദേശം നല്‍കി.
അതേസമയം കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയേക്കും. രണ്ട് പേര്‍ തയ്യല്‍ക്കാരനായ കനയ്യ ലാല്‍ എന്ന യുവാവിന്റെ കഴുത്ത് അറുത്ത് ഇസ്ലാമിനെ അപമാനിച്ചതിന് പ്രതികാരം ചെയ്യുകയാണെന്ന് പറഞ്ഞുകൊണ്ടാണ് കൊലപാതക വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെയും ഇവര്‍ ഭീഷണി മുഴക്കി.
advertisement
Also Read-Nupur Sharma| ഉദയ്പൂരിൽ നുപുർ ശർമയെ പിന്തുണച്ചയാളെ തലയറുത്ത് കൊന്നു; രാജസ്ഥാനിൽ സംഘർഷാവസ്ഥ
രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രാജസ്മന്ത് ജില്ലയിലെ ഭീം എന്ന പ്രദേശത്ത് വെച്ച് രാത്രിയോടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്. രണ്ടു പ്രതികളേയും പിടികൂടിയിട്ടുണ്ടെന്നും വേഗത്തിലുള്ള അന്വേഷണം നടക്കുമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് പറഞ്ഞു.
ക്രമസമാധാന ചുമതലയുള്ള എഡിജി ഹവാ സിംഗ് ഗൂമരിയ, എഡിജിപി ദിനേഷ് എംഎന്‍, ജംഗ ശ്രീ നിവാസ് റാവു, എസ്പി രാജീവ് പച്ചാര്‍, ഡിഐജി രാജേന്ദ്ര ഗോയല്‍ എന്നിവരുള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തിയിരുന്നു.