Nupur Sharma| ഉദയ്പൂരിൽ നുപുർ ശർമയെ പിന്തുണച്ചയാളെ തലയറുത്ത് കൊന്നു; രാജസ്ഥാനിൽ സംഘർഷാവസ്ഥ
- Published by:Naseeba TC
- news18-malayalam
Last Updated:
സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
ഉദയ്പൂർ: പ്രവാചക നിന്ദയുടെ പേരിൽ ബിജെപി പുറത്താക്കിയ മുൻ വക്താവ് നുപൂർ ശർമയെ (Nupur Sharma)പിന്തുണച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട തയ്യൽ കടയുടമയുടെ തലയറുത്തു കൊന്നു. രാജസ്ഥാനിലെ ഉദയ്പുരിലാണ് സംഭവം. കൊലയ്ക്ക് ശേഷം അറുത്തുമാറ്റിയ തലയുമായി നിൽക്കുന്ന പ്രതികൾ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ രണ്ട് പ്രതികളേയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
കൊല്ലപ്പെട്ടയാൾ നുപുർ ശർമയെ പിന്തുണയ്ക്കുന്ന പോസ്റ്റ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. രണ്ട് പേരാണ് ഇദ്ദേഹത്തെ ആക്രമിച്ചത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. 600 ഓളം പൊലീസുകാരെയാണ് സംഘർഷാവസ്ഥ കണക്കിലെടുത്ത് വിന്യസിച്ചിരിക്കുന്നത്.
Also Read-'എന്നെ കൊന്നാലും ഈ ശരീരം ഉപേക്ഷിച്ച് മറ്റൊരു ശരീരത്തിലേക്ക് മാറി തിരിച്ചുവരും'; നിത്യാനന്ദ
പ്രദേശത്ത് ഇന്റർനെറ്റ് സേവനവും താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇന്ന് അർധരാത്രിയോടെ കർഫ്യൂ പ്രഖ്യാപിച്ചേക്കും. കൊലപാതക ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും യുവാക്കൾ വധഭീഷണി മുഴക്കുന്നുണ്ട്.
advertisement
ക്രമസമാധാന ചുമതലയുള്ള എഡിജി ഹവാ സിംഗ് ഗൂമരിയ, എഡിജിപി ദിനേഷ് എംഎൻ, ജംഗ ശ്രീ നിവാസ് റാവു, എസ്പി രാജീവ് പച്ചാർ, ഡിഐജി രാജേന്ദ്ര ഗോയൽ എന്നിവരുൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
Location :
First Published :
June 28, 2022 8:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Nupur Sharma| ഉദയ്പൂരിൽ നുപുർ ശർമയെ പിന്തുണച്ചയാളെ തലയറുത്ത് കൊന്നു; രാജസ്ഥാനിൽ സംഘർഷാവസ്ഥ