സാധാരണയായി ബജറ്റ് അവതരണ ദിവസം ധനമന്ത്രിമാര്‍ ബജറ്റ് രേഖകള്‍ ചുവന്ന ബ്രീഫ്‌കേസിലാക്കി പാര്‍ലമെന്റിലേക്ക് എത്തുകയായിരുന്നു പതിവ്. എന്നാല്‍ 2019ല്‍ ബ്രീഫ്‌കേസിന് പകരം നിര്‍മ്മലാ സീതാരാമന്‍ 'ബാഹി ഖാട്ട' തെരഞ്ഞെടുത്തു.
ചുവന്ന നിറത്തിലുള്ള ബാഹി ഖാട്ടയില്‍ പൊതിഞ്ഞ ഡിജിറ്റല്‍ ടാബ്ലറ്റുമായാണ് ഇത്തവണ നിര്‍മ്മലാസീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റ് അവതരണം കൂടുതല്‍ പേപ്പര്‍രഹിതമായിയെന്ന സൂചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ALSO READ: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്
advertisement
എന്താണ് 'ബാഹി ഖാട്ട'?
2019ലാണ് ബജറ്റ് അവതരണത്തിനായി രേഖകകള്‍ ചുവപ്പ് ബ്രീഫ് കേസില്‍ കൊണ്ടുവരുന്ന സംവിധാനത്തിന് നിര്‍മ്മല സീതാരാമന്‍ അന്ത്യം കുറിച്ചത്. പകരം അവര്‍ ബാഹി ഖാട്ട അഥവാ തുണികൊണ്ടുള്ള ബാഗ് ഉപയോഗിക്കുകയായിരുന്നു. കൊളോണിയല്‍ പാരമ്പര്യം പിന്തുടരുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായിരുന്നു ഈ തീരുമാനം.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരണം നടത്തിയത് ഇന്ത്യയുടെ ആദ്യ ധനകാര്യ മന്ത്രിയായിരുന്ന ആര്‍.കെ ഷണ്‍മുഖം ചെട്ടിയായിരുന്നു. ഒരു ലെതര്‍ പോര്‍ട്ട്‌ഫോളിയോ ബാഗിലാണ് അദ്ദേഹം ബജറ്റ് അവതരണത്തിനുള്ള രേഖകള്‍ കൊണ്ടുവന്നിരുന്നത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ അധികാരത്തിലേറിയ വിവിധ ധനകാര്യ മന്ത്രിമാര്‍ ഈ പാരമ്പര്യം അതേപടി പാലിക്കുകയും ചെയ്തു. ബജറ്റ് രേഖകള്‍ ബ്രീഫ്‌കേസുകളിലാക്കിയാണ് അവര്‍ ബജറ്റ് അവതരണത്തിനായി പാര്‍ലമെന്റിലെത്തിയിരുന്നത്.
എന്നാല്‍ ബജറ്റ് അവതരണത്തിനായി പേപ്പര്‍ രേഖകള്‍ ഉപയോഗിക്കുന്ന സംവിധാനത്തിനും നിര്‍മ്മല സീതാരാമന്‍ വിടചൊല്ലി. പകരം തദ്ദേശീയമായ നിര്‍മ്മിച്ച ടാബ്ലറ്റ് ഉപയോഗിക്കാന്‍ തുടങ്ങി. 2021ലാണ് രാജ്യത്തെ ആദ്യ പേപ്പര്‍രഹിത ബജറ്റ് അവര്‍ അവതരിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പേപ്പര്‍രഹിത ബജറ്റിന് തുടക്കം കുറിച്ചത്. 2021, 2022, 2023 തുടങ്ങിയ വര്‍ഷങ്ങളിലും പേപ്പര്‍രഹിത ബജറ്റിന് ജനം സാക്ഷ്യം വഹിച്ചു. 2024ലെ ഇടക്കാല ബജറ്റും പേപ്പര്‍രഹിത ബജറ്റായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് കേന്ദ്രസര്‍ക്കാര്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്.
ALSO READ: തൊഴിൽ മേഖലയിലെ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ പദ്ധതികൾ
കൂടാതെ ബജറ്റ്, ഡിമാന്‍ഡ് ഓഫ് ഗ്രാന്റ്‌സ്, ധനകാര്യ ബില്‍ തുടങ്ങിയവയുള്‍പ്പെടുന്ന കേന്ദ്ര ബജറ്റ് രേഖകള്‍ 'യൂണിയന്‍ ബജറ്റ് മൊബൈല്‍ ആപ്പില്‍' ലഭ്യമാക്കുകയും ചെയ്തു. ഇംഗ്ലീഷിലും ഹിന്ദിയിലും ഈ രേഖകള്‍ ലഭ്യമാകും. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമിലും ഈ ആപ്പ് ലഭിക്കുന്നതാണ്. ആവശ്യക്കാര്‍ക്ക് യൂണിയന്‍ ബജറ്റ് വെബ് പോര്‍ട്ടലില്‍ നിന്ന് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. കേന്ദ്രധനകാര്യ മന്ത്രിയുടെ പാര്‍ലമെന്റിലെ ബജറ്റ് പ്രസംഗം പൂര്‍ത്തിയായതിന് ശേഷം ഈ രേഖകള്‍ മൊബൈല്‍ ആപ്പില്‍ ലഭിക്കുന്നതാണ്.