Budget 2024: തൊഴിൽ മേഖലയിലെ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ പദ്ധതികൾ

Last Updated:

തൊഴിലുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ നൽകുന്ന മൂന്ന് പുതിയ പദ്ധതികൾ ധനമന്ത്രി പ്രഖ്യാപിച്ചു

ന്യൂഡൽഹി: രാജ്യത്ത് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ. തൊഴിലുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ നൽകുന്ന മൂന്ന് പുതിയ പദ്ധതികൾ ധനമന്ത്രി പ്രഖ്യാപിച്ചു. ഇപിഎഫിൽ എൻറോൾമെൻ്റ്, ആദ്യമായി ജോലി ചെയ്യുന്നവരെ അംഗീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ, ജീവനക്കാർക്കും തൊഴിൽദാതാക്കൾക്കുമുള്ള പിന്തുണ തുടങ്ങിയ പുതിയ പദ്ധതികളാണ് 2024- 25 വർഷത്തെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരമൻ‌ പ്രഖ്യാപിച്ചത്.
"പ്രധാനമന്ത്രിയുടെ പാക്കേജിൻ്റെ ഭാഗമായി തൊഴിലുമായി ബന്ധപ്പെട്ട അനുകൂല്യത്തിനായി ഗവൺമെൻ്റ് ഇനിപ്പറയുന്ന മൂന്ന് പദ്ധതികൾ നടപ്പിലാക്കും - ഇപിഎഫ്ഒ എൻറോൾമെൻ്റ്, ആദ്യമായി ജോലി ചെയ്യുന്നവരെ അംഗീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ, ജീവനക്കാർക്കും തൊഴിൽദാതാക്കൾക്കുമുള്ള പിന്തുണ എന്നിവയാണത്." ധനമന്ത്രി നിർമല സീതാരാമൻ ജൂലൈ 23ന് തൻ്റെ ഏഴാമത്തെ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
ALSO READ: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്
എംപ്ലോയി പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരാണ് ഈ പദ്ധതികൾക്ക് യോ​ഗ്യരായിട്ടുള്ളവർ. എല്ലാ ഔപചാരിക മേഖലകളിലും പുതുതായി ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാർക്ക് സർക്കാർ ഒരു മാസത്തെ വേതനം മൂന്ന് ​ഗഡുക്കളായി നേരിട്ട് നൽകും. 15000 രൂപ വരെയാണ് ലഭിക്കുക. 1ലക്ഷം രൂപ വരെ മാസം ശമ്പളം ലഭിക്കുന്നവർ ഈ ആനുകൂല്യത്തിന് അർഹരാണ്.
advertisement
" ഇപിഎഫ്ഒയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആദ്യ തൊഴിലാളികൾക്ക് ഒരു മാസത്തെ ശമ്പളം മൂന്ന് ഗഡുക്കളായി നേരിട്ട് നൽകും. ആനുകൂല്യം കൈമാറുന്നത് 15,000 രൂപ വരെ ആയിരിക്കും. ‍1 ലക്ഷം രൂപ മാസ ശമ്പളമാണ് യോ​ഗ്യതാ പരിധി," ധനമന്ത്രി പറഞ്ഞു. ഈ പദ്ധതിയിലൂടെ 2.1 കോടി യുവാക്കൾക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിർമ്മാണ മേഖലയിൽ തൊഴിൽ സൃഷ്ടിക്കൽ
ആദ്യമായി ജോലി ചെയ്യുന്നവരെ നിയമിക്കുന്നതിന് പ്രോത്സാഹനം നൽകി ഉൽപ്പാദന മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. 3 ദശലക്ഷം യുവാക്കൾക്കും അവരുടെ തൊഴിലുടമകൾക്കും പ്രയോജനമാം വിധം, ആദ്യ നാല് വർഷത്തെ ഇപിഎ സംഭാവനകളെ അടിസ്ഥാനമാക്കി ജീവനക്കാർക്കും തൊഴിലുടമകൾക്കും ഇൻസെൻ്റീവുകൾ നേരിട്ട് നൽകും.
advertisement
ALSO READ: 2024-25 കേന്ദ്ര ബജറ്റില്‍ നികുതിഘടന മാറുമോ?
തൊഴിലുടമകൾക്കുള്ള പിന്തുണ
"തൊഴിലാളികൾക്കുള്ള പിന്തുണ" പദ്ധതി എല്ലാ മേഖലകളിലും അധിക തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു.
പ്രതിമാസം ഒരു ലക്ഷം രൂപ വരെ വരുമാനമുള്ള ഓരോ അധിക ജീവനക്കാരൻ്റെയും ഇപിഎഫ് സംഭാവനകൾക്ക് തൊഴിലുടമകൾക്ക് രണ്ട് വർഷത്തേക്ക് പ്രതിമാസം 3,000 രൂപ വരെ തിരിച്ചടവ് ലഭിക്കും. ഈ സംരംഭം 1.5 ദശലക്ഷം വ്യക്തികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Budget 2024: തൊഴിൽ മേഖലയിലെ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ പദ്ധതികൾ
Next Article
advertisement
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
  • പ്രണയത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

  • അവിവാഹിതർക്ക് തിയ പ്രണയബന്ധം ആരംഭിക്കാനുള്ള സാധ്യത

  • പങ്കാളികളുമായി തുറന്ന ആശയവിനിമയവും ബന്ധം മെച്ചപ്പെടുത്തും

View All
advertisement