ഒന്നിലധികം പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്യുന്നവരിൽ നിന്ന് വകുപ്പുകൾ മാറ്റിയേക്കും. പ്രകാശ് ജാവദേക്കൾ, രവി ശങ്കർ പ്രസാദ്, നിതിൻ ഗഡ്കരി, പിയൂഷ് ഗോയൽ, ഹർഷവർധൻ, ധർമേന്ദ്ര പ്രധാൻ, സ്മൃതി ഇറാനി, ഹർദീപ് സിംഗ് പുരി തുടങ്ങിയവരുടെ വകുപ്പുകളുടെ എണ്ണം കുറയ്ക്കും.
മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ വീഴ്ത്തുന്നതിൽ വലിയ പങ്കുവഹിച്ച മുൻ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, മുൻ ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി, അസം മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവൽ എന്നിവർ പുതുതായി അംഗങ്ങൾ ആകുമെന്നാണ് റിപ്പോർട്ടുകൾ.
advertisement
ഉത്തർപ്രദേശിലെ ഘടകകക്ഷി ആയ അപ്ന ദൾ മന്ത്രിസഭയുടെ ഭാഗമായാൽ അനുപ്രിയ പട്ടേലിന് വീണ്ടും അവസരം ലഭിക്കും.
Also Read- ഓൺലൈൻ ക്ലാസുകളുടെ സമ്മർദം സഹിക്കാനാകുന്നില്ല; എട്ടാം ക്ലാസുകാരി വിഴുങ്ങിയത് ഒരു കിലോ മുടി
എൽജെപി, ജെഡിയു കക്ഷികളിൽ നിന്ന് മന്ത്രിമാർ ഉണ്ടാകും. എന്നാൽ കേന്ദ്രമന്ത്രിയായിരിക്കെ അന്തരിച്ച നേതാവ് രാംവിലാസ് പാസ്വാന് പകരം എൽജെപിയിൽ നിന്ന് ആര് മന്ത്രിയാകും എന്നതിൽ വ്യക്തതയില്ല. നിലവിലെ പാർട്ടി അധ്യക്ഷനായ ചിരാഗ് പാസ്വാന് പുറമെ അടുത്ത ബന്ധുവായ പശുപതി കുമാർ പരസും മന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ട്.
Also Read- Viral Video| അടിക്ക് തിരിച്ചടി; വിവാഹ സാരിയിൽ ആയോധന കല, വധുവിന്റെ വീഡിയോ വൈറലാകുന്നു
മഹാരാഷ്ട്രയിൽ നിന്ന് നാരായൺ റാണേ, ബിഹാർ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഭൂപേന്ദ്ര യാദവ് ബംഗാൾ മുൻ അധ്യക്ഷൻ ദിലീപ് ഘോഷ് എന്നിവരും പുനഃസംഘടനയിൽ ഇടം നേടാൻ ഏറെ സാധ്യതയുണ്ട്. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പേർക്ക് മന്ത്രിസഭയിൽ ഇടം ലഭിക്കും. 53 അംഗ മന്ത്രിസഭയാണ് നിലവിലുള്ളത്. ഇതിൽ പ്രകടനം തൃപ്തികരമല്ലാത്ത ചില മന്ത്രിമാരെ ഒഴിവാക്കാനും സാധ്യതയുണ്ട്.
