Viral Video| അടിക്ക് തിരിച്ചടി; വിവാഹ സാരിയിൽ ആയോധന കല, വധുവിന്റെ വീഡിയോ വൈറലാകുന്നു
- Published by:Rajesh V
- news18-malayalam
Last Updated:
തൂത്തിക്കുടി ജില്ലയിലെ തിരുക്കൊളൂർ ഗ്രാമത്തിലെ പി നിഷയാണ് ഈ വീഡിയോയിലെ താരം. വിവാഹ ഹാരം അണിഞ്ഞ നിഷ ആദ്യം ഉറുമി വീശുന്നതാണ് വീഡിയോയിലുള്ളത്. പിന്നാലെ ചിലമ്പാട്ടവും കാണാം. സ്വയം പ്രതിരോധം എല്ലാ പെൺകുട്ടികളും പഠിച്ചിരിക്കണമെന്ന സന്ദേശം നൽകുന്നതിനാണ് വിവാഹ ദിനത്തിൽ നിഷ ഇത്തരമൊരു അഭ്യാസ പ്രകടനം അവതരിപ്പിച്ചത്.
വിവാഹ സാരിയണിഞ്ഞ് ആയോധന കല പ്രദർശിപ്പിക്കുന്ന തമിഴ്നാട്ടിലെ വധുവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. തൂത്തുക്കുടി ജില്ലയിൽ നിന്നുള്ള വധുവാണ് വിവാഹ വേഷത്തിൽ പരമ്പരാഗത ആയോധനകലകൾ അവതരിപ്പിച്ചുകൊണ്ട് ഏവരെയും ഞെട്ടിപ്പിച്ചിരിക്കുന്നത്.
തൂത്തിക്കുടി ജില്ലയിലെ തിരുക്കൊളൂർ ഗ്രാമത്തിലെ പി നിഷയാണ് ഈ വീഡിയോയിലെ താരം. വിവാഹ ഹാരം അണിഞ്ഞ നിഷ ആദ്യം ഉറുമി വീശുന്നതാണ് വീഡിയോയിലുള്ളത്. പിന്നാലെ ചിലമ്പാട്ടവും കാണാം. സ്വയം പ്രതിരോധം എല്ലാ പെൺകുട്ടികളും പഠിച്ചിരിക്കണമെന്ന സന്ദേശം നൽകുന്നതിനാണ് വിവാഹ ദിനത്തിൽ നിഷ ഇത്തരമൊരു അഭ്യാസ പ്രകടനം അവതരിപ്പിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു. നിഷ മാത്രമല്ല, നിഷയുടെ സുഹൃത്തുക്കളും ഗ്രാമവാസികള്‍ക്കായി 90 മിനിറ്റോളം ആയോധനകല അവതരിപ്പിച്ചു.
advertisement
സ്ത്രീധനത്തിന്റെ പേരിൽ മർദനമേൽക്കേണ്ടി വരുന്ന, അല്ലെങ്കിൽ മറ്റ് അതിക്രമങ്ങൾക്ക് ഇരയാകുന്ന ഒരുപാട് സ്ത്രീകൾ നമ്മുടെ നാട്ടിലുണ്ട്. സ്വയം പ്രതിരോധത്തിനായി ആയോധന കലകൾ പഠിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ബോധവൽക്കരിക്കുകയായിരുന്നു ഇരുപത്തിരണ്ടുകാരിയായ നിഷയുടെ ലക്ഷ്യം.
വീഡിയോ കാണാം:
Tamilnadu Bride performance Martial Arts, stuns crowd with 'Surul Vaal' (Flexible sword) and Silambam to promote traditional Martials Arts. pic.twitter.com/6VHLiQTI2d
— Pramod Madhav♠️ (@PramodMadhav6) July 1, 2021
advertisement
ബികോം ബിരുദധാരിയായ നിഷയ്ക്ക് പൊലീസ് ഓഫീസറാകണമെന്നാണ് ആഗ്രഹം. കളരിപ്പയറ്റ് അടക്കമുള്ള അഭ്യാസ മുറകൾ മൂന്ന് വർഷം മുൻപുമുതലാണ് നിഷ അഭ്യസിക്കാൻ തുടങ്ങിയത്. പിന്തുണയുമായി അച്ഛൻ പെരുമാളും അമ്മ മണിയും ഒപ്പമുണ്ട്. 2020ല്‍ ചിലമ്പാട്ട മത്സരത്തിൽ ഒന്നാം സമ്മാനവും തിരുപ്പൂരിൽ നടന്ന സംസ്ഥാനതല മത്സരത്തിൽ മൂന്നാം സമ്മാനവും നിഷ സ്വന്തമാക്കിയിട്ടുണ്ട്.
സാരിയണിഞ്ഞ് ആയോധന കല അവതരിപ്പിക്കാൻ എളുപ്പമായിരുന്നില്ല. ടിഷർട്ടും പാന്റും ധരിച്ച് ആയോധനകല പരിശീലിക്കാറുണ്ടായിരുന്നു.-നിഷ പറയുന്നു. സ്വയം പ്രതിരോധത്തെ കുറിച്ച് പെൺകുട്ടികളെ ബോധവൽക്കരിക്കാനാണ് ഭാര്യ തന്നോട് ആലോചിച്ച് ഇത്തരമൊരു പ്രദർശനം നടത്തിയതെന്ന് ഭർത്താവ് രാജ്കുമാര്‍ മോസസ് പറഞ്ഞു. വീഡിയോ വൈറലായതിന്റെ സന്തോഷത്തിലാണ് നവ ദമ്പതികൾ.
advertisement
English Summary: Netizens are going suprised over the wedding day stunts of one P. Nisha, who, draped in her silk wedding saree, took weapons in her hands to perform 'Surul vaal veechu' besides performing 'Rettai Kambu' with silambam sticks in Thirukolur village in Tuticorin district of Tamil Nadu. Nisha said that she performed on her wedding day to create awareness among girls about learning self-defence. The video of the woman performing the stunts has gone viral on social media.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 02, 2021 8:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral Video| അടിക്ക് തിരിച്ചടി; വിവാഹ സാരിയിൽ ആയോധന കല, വധുവിന്റെ വീഡിയോ വൈറലാകുന്നു