അന്താരാഷ്ട്ര ഓള്‍-കാര്‍ഗോ ഓപ്പറേഷനുകളുടെയും ഡിജിസിഎ പ്രത്യേകമായി അംഗീകരിച്ച ഫ്ലൈറ്റുകളുടെയും പ്രവര്‍ത്തനം തുടരാമെന്ന് സര്‍ക്കുലറിലുണ്ട്. നിയന്ത്രണങ്ങള്‍ തുടരുമ്പോൾ തന്നെ ക്രമേണ യാത്രകള്‍ വര്‍ധിപ്പിക്കുന്നതിനായി നിരവധി യാത്രക്കാരുമായി ഡിജിസിഎ 'ട്രാന്‍സ്പോര്‍ട്ട് ബബിള്‍' കരാറുകള്‍ ഒപ്പുവച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് യാത്രചെയ്യാന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഭൂട്ടാന്‍, കെനിയ എന്നിവയുള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങളെ ഇന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഉൾപ്പെടുത്തിയിരുന്നു.
അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, ജര്‍മ്മനി, ഫ്രാന്‍സ്, ഖത്തര്‍, യുഎഇ, ബഹ്‌റൈന്‍, ഭൂട്ടാന്‍, കെനിയ, കാനഡ, ഇറാഖ്, ജപ്പാന്‍, മാലിദ്വീപ്, നൈജീരിയ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായി സമാനമായ എയര്‍ ബബിള്‍ ക്രമീകരണങ്ങള്‍ ഇന്ത്യയ്ക്ക് നിലവിലൂണ്ട്. കൊറോണ വൈറസ് വ്യാപനം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ മാര്‍ച്ച് 23 മുതലായിരുന്നു അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾ ഇന്ത്യ നിര്‍ത്തിവെച്ചത്. പിന്നീട് രണ്ട് മാസങ്ങള്‍ക്ക് ശേഷം ആഭ്യന്തര യാത്രാ സര്‍വ്വീസുകള്‍ പുനഃരാരംഭിക്കുകയും ചെയ്തു.
advertisement
അതിനിടെ ഒട്ടനവധി ഇളവുകൾ നൽകിക്കൊണ്ടാണ് അൺലോക്ക് 5-ന്‍റെ മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയത്. ഒക്ടോബർ 15 മുതൽ സിനിമാ തിയറ്ററുകളും മൾട്ടിപ്ലക്സുകളും പാർക്കുകളും തുറന്നു പ്രവർത്തിക്കാം. ഭാഗികമായ സീറ്റിങ് കപ്പാസിറ്റിയോടെയാണ് തിയറ്ററുകൾ തുറക്കാൻ അനുവദിക്കുന്നത്. സംസ്ഥാന സർക്കാരുകളുടെ തീരുമാനങ്ങൾക്ക് വിധേയമായി വിദ്യാഭ്യാസസ്ഥാപനങ്ങളും ഒക്ടോബർ 15നുശേഷം തുറക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.