ഫിറോസാബാദിലെ ജസ്റാനയിൽ നിന്നുള്ള എം എൽ എയായ രാംഗോപാൽ ലോധിയാണ് ഭാര്യയ്ക്ക് നേരിടേണ്ടി വന്ന അവഗണനകൾ സോഷ്യൽ മീഡിയയിൽ വ്യക്തമാക്കിയത്.
കോവിഡ് ആശുപത്രിയിൽ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ഒരു ബെഡ് ലഭിക്കാൻ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ടി വന്നത് വാർത്ത ആയിരുന്നു. ആഗ്രയിലെ എസ് എൻ മെഡിക്കൽ കോളേജിൽ വെച്ച് ഭാര്യയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് ബി ജെ പി എം എൽ എ കുടിയായ ലോധി സോഷ്യൽ മീഡിയയിൽ വ്യക്തമാക്കിയത്.
ആശുപത്രിയിൽ ഭാര്യയ്ക്ക ആവശ്യമായ ഭക്ഷണമോ വെള്ളമോ ലഭിച്ചില്ലെന്നും അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കുടുംബാംഗങ്ങൾ ആശങ്കാകുലരാണെന്നും എം എൽ എ പറയുന്നു. ആശുപത്രിയിൽ ബെഡ് കിട്ടുന്നതിനു മുമ്പ് മൂന്ന് മണിക്കൂറോളം നേരം തറയിൽ കിടക്കാൻ തന്റെ ഭാര്യ നിർബന്ധിതയായെന്നും
advertisement
എം എൽ എ പറയുന്നു. എം എൽ എ ഇക്കാര്യങ്ങൾ പരാമർശിക്കുന്ന വീഡിയോ ഇതിനകം വൈറലായി.
‘ഇസ്ലാമിസത്തിന്’ ഇളവുകൾ നൽകുന്നുവെന്ന് ആരോപണം; ഫ്രാൻസിൽ ആഭ്യന്തരയുദ്ധം നടത്തുമെന്ന് ഭീഷണി
രണ്ടു മിനിറ്റോളമുണ്ട് വീഡിയോ. ഭാര്യ ആദ്യം കോവിഡ് ആശുപത്രിയിൽ എത്തിയപ്പോൾ ആശുപത്രി ഗാർഡുകൾ അവിടെ ബെഡില്ലെന്ന് തിരികെ അയയ്ക്കാൻ ശ്രമിച്ചു. തുടർന്ന്, എം എൽ എ ആഗ്ര ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് പ്രഭു എൻ സിംഗിനെ ബന്ധപ്പെടുകയും തുടർന്ന് വെള്ളിയാഴ്ച രാത്രിയോടെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയുമായിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 24 മണിക്കൂർ നേരം ഭാര്യയെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ലായിരുന്നെന്നും അദ്ദേഹം പറയുന്നു. അതേസമയം, എം എൽ എ ആയ തനിക്ക് ഇങ്ങനെയാണ് സംഭവിക്കുന്നതെങ്കിൽ ഇവിടുത്തെ സാധാരണക്കാരായ ആളുകളുടെ അവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, എം എൽ എയുടെ പരാമർശങ്ങൾ നിർഭാഗ്യകരമാണെന്ന് എസ് എൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ സഞ്ജയ് കല പറഞ്ഞു.
'KPCC പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും മാറ്റണം': സോണിയ ഗാന്ധിക്ക് യൂത്ത് കോൺഗ്രസിന്റെ കത്ത്
താൻ വ്യക്തിപരമായി എം എൽ എയുടെ ഭാര്യയെ ചെന്നു കണ്ടെന്നും ഗുരുതരാവസ്ഥിയിലാണ് അവരെ ഇവിടെ അഡ്മിറ്റ് ചെയ്തതെന്നും അഡ്മിറ്റ് ചെയ്യുമ്പോൾ ഓക്സിജൻ ലെവൽ 80 ആയിരുന്നെന്നും ഞായറാഴ്ച വൈകുന്നേരം ആയപ്പോഴേക്കും ഓക്സിജൻ ലെവൽ 98 ആയെന്നും അവർ വ്യക്തമാക്കി. വലിയ സമ്മർദ്ദങ്ങൾക്ക് ഇടയിലും രോഗികൾക്ക് നല്ല ചികിത്സ ലഭ്യമാക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
