ഫ്രാൻസിൽ ആഭ്യന്തരയുദ്ധം നടത്തുമെന്ന് ഭീഷണിയുമായി വലതുപക്ഷ മാഗസിനിൽ തുറന്ന കത്ത്. പൊതുജനങ്ങളിൽ നിന്ന് 130,000 ത്തോളം പേരുടെ പിന്തുണയുണ്ടെന്ന് ആവകാശപ്പെടുന്നതാണ് കത്ത്. ഇസ്ലാമിസത്തിന് സർക്കാർ ഇളവുകൾ നൽകുന്നുവെന്നാണ് കത്തിലെ ആരോപണം.
പേരു വെളിപ്പെടുത്താത്ത സൈനികർ തയ്യാറിക്കിയതെന്ന് കരുതുന്ന കത്തിൽ രാജ്യത്തിന്റെ അതിജീവനമാണിതെന്നും കൂടുതൽ പൊതുജനപിന്തുണ ആവശ്യമാണെന്നും പറയുന്നുണ്ട്.
വലുവർ ആക്ടുവെൽ എന്ന മാഗസിനിൽ ഞായറാഴ്ചയാണ് കത്ത് പ്രസിദ്ധീകരിച്ചത്. കത്തിന് പിന്നിൽ നിലവിൽ സൈന്യത്തിലുള്ളവരാണ് എന്നാണ് കരുതുന്നത് എങ്കിലും ഇക്കാര്യം വ്യക്തമല്ല. അഫ്ഗാനിസ്ഥാനിൽ, മാലി, മധ്യ ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ ആഭ്യന്തര ഭീകരവിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി സേവനം അനുഷ്ഠിച്ച യുവ സൈനികരാണ് തങ്ങളെന്നാണ് കത്തിലെ അവകാശവാദം. ഇസ്ലാമിസത്തെ ഇല്ലാതാക്കാൻ ത്യാഗം സഹിച്ചവരാണ് ഇവരെന്നും അതേ ഇസ്ലാമിനെ സ്വന്തം രാജ്യം വളർത്തുകയാണെന്നുമാണ് കത്തിൽ പറയുന്നത്.
പേര് വെളിപ്പെടുത്താത്തത് കൊണ്ട് തന്നെ സൈന്യത്തിലെ ഏത് റാങ്കിൽപ്പെട്ടവരാണ് എന്നത് ഉൾപ്പടെയുള്ള വിശദാംശങ്ങൾ ലഭ്യമല്ല. ഓൺലൈൻ പെറ്റീഷനുകളിൽ പേര് വെളിപ്പെടുത്തേണ്ടെന്ന് മാത്രമല്ല ഇത് തെളിവായും പരിഗണിക്കപ്പെടാനാകില്ല.
ആക്രമണങ്ങൾ, മയക്കുമരുന്ന്, ഇസ്ലാമിസം എന്നിവയിൽ ധാരാളം ഫ്രഞ്ച് പൗരന്‍മാര്‍ക്ക് നിലവിൽ തന്നെ ആശങ്കയുണ്ട്. അതുകൊണ്ടു തന്നെ രാജ്യത്തിന്റെ പാരമ്പര്യവുമായും നിയമപാലന സംവിധാനങ്ങളുമായും അടുത്തു നിൽക്കുന്ന സൈനികരിൽ നിന്നും വരുന്ന ഇത്തരം പ്രതികരണങ്ങൾ കൃത്യമായ സൂചനകളായി നിരീക്ഷകർ കാണുന്നു.
'KPCC പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും മാറ്റണം': സോണിയ ഗാന്ധിക്ക് യൂത്ത് കോൺഗ്രസിന്റെ കത്ത്
പൊതുജനങ്ങളിലേക്ക് കടന്നു ചെന്ന് സൈന്യത്തെയും രാഷ്ട്രീയത്തെയും തമ്മിൽ വേർതിരിക്കുന്ന വര മായ്ക്കാൻ ശ്രമിക്കുന്നത് സഘർഷത്തിലേക്ക് നയിക്കും. ഇക്കാരണം കൊണ്ടു തന്നെ ധാരാളം സൈനികർ കത്തിനെ എതിർക്കുന്നുണ്ട്.
ഇത് ആദ്യമായി അല്ല ഫ്രാൻസിൽ ഇത്തരം കത്തുകൾ പ്രത്യക്ഷപ്പെടുന്നത്. സെമി റിട്ടയേർഡ് ജനറൽമാരിൽ നിന്നും സമാനമായ കത്ത് ഏപ്രിലിൽ വന്നിരുന്നു. സൈനിക വിഭാഗം മന്ത്രിയായ ഫ്ലോറിനെ പാർലി കത്തിനെ നിശിതമായി വിമർശിച്ച് രംഗത്ത് എത്തുകയും ചെയ്തു. മതപരവും രാഷ്ട്രീയപരവുമായ കാര്യങ്ങളിൽ സൈന്യത്തിലുള്ളവർ അഭിപ്രായം പറയുന്നത് നിയമ വിരുദ്ധമാണെന്നും ഇവർക്ക് എതിരെ നടപടിയുണ്ടാകും എന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം തീവ്ര വലതുപക്ഷ നേതാവും അടുത്ത വർഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയുമായ മറൈൻ ലെ പേൻ ഏപ്രിലിൽ പുറത്തുവന്ന കത്തിന് പിന്തുണയുമായാണ് രംഗത്ത് എത്തിയത്.
കഴിഞ്ഞ തവണ പുറത്ത് വന്ന കത്തിനെ വിമർശിച്ച സർക്കാരിനെതിരെയും പുതിയ കത്തിൽ പരാമർശമുണ്ട്. 'ആഭ്യന്തരയുദ്ധം ആരംഭിച്ചാൽ സൈന്യമായിരിക്കും രാജ്യം നിയന്ത്രിക്കുക. അത്തരം ഒരു സാഹചര്യം ആരും ആഗ്രഹിക്കുന്നില്ല. പക്ഷേ, ആഭ്യന്തരയുദ്ധത്തിന്റെ സാഹചര്യം രാജ്യത്ത് വർദ്ധിച്ച് വരുന്നുണ്ട്. ഞങ്ങളേക്കാൾ കൂടുതൽ നിങ്ങൾക്ക് അത് അറിയാം' - കത്ത് പറയുന്നു.
ഇസ്ലാമിക വിഘടനവാദം ഇല്ലായ്മ ചെയ്യാനെന്ന പേരിൽ അടുത്തിടെ ഒരു വിവാദ ബിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കൊണ്ടു വന്നിരുന്നു. ഇസ്ലാമിനെ വേട്ടയാടാനാണിതെന്ന ആക്ഷേപം രാജ്യത്തിനകത്തും പുറത്തും ശക്തമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: France