ആത്മഹത്യാ കുറിപ്പും ഇവരുടെ മുറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഭർത്താവിന്‍റെ കൊലപാതകത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്നാണ് കുറിപ്പ്. വീട്ടുകാരുടെ ഇഷ്ടത്തിനെതിരായി വിവാഹം ചെയ്തതിന് തന്‍റെ ബന്ധുക്കൾ ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയെന്നാണ് ഇവര്‍ കത്തിൽ ആരോപിക്കുന്നത്. ' ഇക്കഴിഞ്ഞ ആഗസ്റ്റ് 27നാണ് എന്‍റെ ബന്ധുക്കള്‍ ചേര്‍ന്ന് ഭർത്താവിനെ കൊലപ്പെടുത്തിയത്. അവരുടെ താത്പ്പര്യം മറികടന്ന് വിവാഹം ചെയ്തതിനായിരുന്നു ക്രൂരകൃത്യം' യുവതി കത്തില്‍ പറയുന്നു.
You may also like:Covid 19 | സംസ്ഥാനത്ത് കോവിഡ് രോഗികൾ ഒരു ലക്ഷം കടന്നു; 400 കടന്ന് മരണസംഖ്യ [NEWS]IPL 2020| ഇത് 'ട്രെയിലർ' മാത്രം; വലുത് പിന്നാലെ; യുഎഇയിൽ പ്രാക്ടീസ് മത്സരം കളിച്ച് മുംബൈ ഇന്ത്യൻസ് [NEWS] ഉദ്ധവ് താക്കറെയുടെ കാർട്ടൂൺ വാട്സ്ആപ്പിൽ അയച്ച മുൻ നേവി ഉദ്യോഗസ്ഥന് മർദ്ദനം; നാല് ശിവസേന പ്രവർത്തകർ അറസ്റ്റിൽ [NEWS]
advertisement
സംഭവത്തിൽ റിങ്കിയുടെ പിതാവിനെയും സഹോദരനെയും അമ്മാവനെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)