ഉദ്ധവ് താക്കറെയുടെ കാർട്ടൂൺ വാട്സ്ആപ്പിൽ അയച്ച മുൻ നേവി ഉദ്യോഗസ്ഥന് മർദ്ദനം; നാല് ശിവസേന പ്രവർത്തകർ അറസ്റ്റിൽ
ഉദ്ധവ് താക്കറെയുടെ കാർട്ടൂൺ വാട്സ്ആപ്പിൽ അയച്ച മുൻ നേവി ഉദ്യോഗസ്ഥന് മർദ്ദനം; നാല് ശിവസേന പ്രവർത്തകർ അറസ്റ്റിൽ
അതേസമയം സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ താക്കറെ സർക്കാർ ഗുണ്ടാരാജ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് രംഗത്തെത്തിയിട്ടുണ്ട്.
Videograb from CCTV footage of the assault on ex-Navy officer Madan Sharma. (Image: Twitter/@DevangVDave)
മുംബൈ: വിരമിച്ച നേവി ഉദ്യോഗസ്ഥനെ താമസസ്ഥലത്തെത്തി മർദ്ദിച്ച കേസിൽ നാല് ശിവസേന പ്രവർത്തകർ അറസ്റ്റിൽ. സേനയുടെ ശാഖാപ്രമുഖിലൊരാളായ കമലേഷ് ശർമ്മ എന്നയാൾ ഉൾപ്പെടെയുള്ളവരാണ് മുംബൈ പൊലീസിന്‍റെ പിടിയിലായിരിക്കുന്നത്. ഒളിവിൽ പോയ രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്.
'റിട്ടയേർഡ് നേവി ഉദ്യോഗസ്ഥനായ മദന്‍ ശർമ്മ വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് ഉദ്ധവ് താക്കറെയുടെ ഒരു കാർട്ടൂൺ അയച്ചിരുന്നു. ഇതിന് പിന്നാലെ സേനാ പ്രവർത്തകർ അദ്ദേഹത്തെ വീട്ടിലെത്തി മർദ്ദിക്കുകയായിരുന്നു. കണ്ണിന് പരിക്കേറ്റ ശർമ്മ ചികിത്സയിൽ തുടരുകയാണ്' എന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
Extremely sad & shocking incident.
Retired Naval Officer got beaten up by goons because of just a whatsapp forward.
Pls stop this GundaRaj Hon Uddhav Thackeray ji.
We demand strong action and punishment to these goons. https://t.co/g4fQ5xfPYzpic.twitter.com/p1vdP2P0m8
അതേസമയം സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ താക്കറെ സർക്കാരിനെതിരെ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് രംഗത്തെത്തിയിട്ടുണ്ട്. സർക്കാര്‍ ഗുണ്ടാരാജ് അവസാനിപ്പിക്കണമെന്നാണ് ഫഡ്നവിസിന്‍റെ വിമർശനം. ' തീർത്തും ഞെട്ടിക്കുന്നതും വേദനയുളവാക്കുന്നതുമായ സംഭവം. വെറും ഒരു വാട്സ് ആപ്പ് ഫോര്‍വേഡിന്‍റെ പേരിൽ റിട്ടയേര്‍ഡ് നേവല്‍ ഓഫീസറെ ഗുണ്ടകൾ മർദ്ദിച്ചിരിക്കുന്നു.. ഈ ഗുണ്ടാരാജ് അവസാനിപ്പിക്കു ഉദ്ധവ് താക്കറെ ജീ' കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ഫഡ്നവിസ് ട്വിറ്ററിൽ കുറിച്ചു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.