'ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത് പെൺകുട്ടിയുടെ ശരീരത്തിൽ പുരുഷബീജം കണ്ടെത്തിയിട്ടില്ലെന്നാണ്. ബലാത്സംഗം നടന്നിട്ടില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്' - എ ഡി ജി പ്രശാന്ത് കുമാർ പറഞ്ഞതായി എ എൻ ഐ റിപ്പോർട്ട് ചെയ്തു. തീർത്തും തെറ്റായ വിവരങ്ങളിൽ നിന്ന് എങ്ങനെ ജാതിപരമായ പ്രശ്നം സൃഷ്ടിക്കാമെന്നതാണ് ഇത് തെളിയിക്കുന്നത്. ജാതിപ്രശ്നം ഉണ്ടാക്കാൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
You may also like:തിരുവനന്തപുരത്ത് ഗ്രേഡ് എസ്ഐ ആത്മഹത്യക്ക് ശ്രമിച്ചു; നില ഗുരുതരം [NEWS]ലൈഫ് മിഷൻ കേസിൽ സർക്കാരിന് തിരിച്ചടി: സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി [NEWS] 'മുനവറലി ശിഹാബ് തങ്ങൾ ബാബരി വിധിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതെന്ത്?' DYFI [NEWS]
advertisement
സെപ്റ്റംബർ 14നാണ് ഹത്രാസിലെ പെൺകുട്ടിയുടെ സഹോദരൻ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വ്യഴാഴ്ച പുതിയൊരു വീഡിയോ വന്നിട്ടുണ്ടെന്നും അതിൽ ചിലർ പറയുന്നതു പോലെ പെൺകുട്ടിയുടെ നാവ് മുറിച്ച് മാറ്റിയിട്ടില്ലെന്ന് വ്യക്തമാക്കുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഹത്രാസ് ഇരയുടെ ശരീരത്തിൽ പുരുഷബീജം കണ്ടെത്തിയിട്ടില്ലെന്ന റിപ്പോർട്ട് കൂടുതൽ അന്വേഷണത്തിനായി അയച്ചിട്ടുണ്ട്.
അതേസമയം, സെപ്റ്റംബർ 22ന് കുടുംബം സമർപ്പിച്ച രണ്ടാമത്തെ എഫ് ഐ ആറിൽ സംശയിക്കുന്നവരുടെ പേരുകളും ഉൾപ്പെടുത്തിയിരുന്നു. ഇതിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഇതിനിടെ, കുറ്റകൃത്യം നടന്ന സ്ഥലം അന്വേഷണസംഘം സന്ദർശിച്ചതായി എസ് പി വിക്രാന്ത് വീർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കണ്ടെന്നും അവരിൽ നിന്ന് മൊഴിയെടുക്കുമെന്നും അന്വേഷണം അതിവേഗം പൂർത്തിയാക്കുമെന്നും എസ്.പി പറഞ്ഞു.
ഹത്രാസിന്റെ അതിർത്തികൾ അടച്ചിരിക്കുകയാണെന്നും സിആർപിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അഞ്ചുപേരിൽ കൂടുതൽ ആളുകളെ കൂട്ടം ചേരാൻ അനുവദിക്കില്ലെന്നും എസ്.പി വ്യക്തമാക്കി.