advertisement

തിരുവനന്തപുരത്ത് ഗ്രേഡ് എസ്ഐ ആത്മഹത്യക്ക് ശ്രമിച്ചു; നില ഗുരുതരം

Last Updated:

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഗ്രേഡ് എസ്ഐയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു,

തിരുവനന്തപുരം: ഗ്രേഡ് എസ്ഐ സ്റ്റേഷനിലെ ഡ്രസിങ് റൂമിൽ ആത്മഹത്യക്ക് ശ്രമിച്ചു. വ്യാഴാഴ്ച രാവിലെ പത്തു മണിയോടുകൂടിയായിരുന്നു സംഭവം. രാവിലെ ഡ്യൂട്ടിക്കെത്തിയ ഗ്രേഡ് എസ്ഐ രാധാകൃഷ്ണൻ വിളപ്പിൽശാല സ്റ്റേഷനിലെ ഡ്രസ്സിങ് റൂമിൽ ആണ് തൂങ്ങിമരിക്കാൻ ശ്രമം നടത്തിയത്.
Also Read- സജീവ കോവിഡ് കേസുകളിൽ മൂന്നാമതെത്തി കേരളം; രാജ്യത്തെ കോവിഡ് രോഗികൾ 63 ലക്ഷം കടന്നു
തുണിയിൽ കെട്ടി തൂങ്ങി മരിക്കാൻ ശ്രമിച്ച രാധാകൃഷ്ണനെ അബോധാവസ്ഥയിൽ സഹപ്രവർത്തകർ കണ്ടെത്തുകയായിരുന്നു. ആദ്യം ഇയാളെ വിളപ്പിൽശാലയിലെ ആശുപത്രിയിലെത്തിച്ചു.  തുടർന്ന്  വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
advertisement
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച രാധാകൃഷ്ണൻ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.  രാധാകൃഷ്ണന്റെ  ആത്മഹത്യാശ്രമത്തിനുള്ള കാരണം വ്യക്തമല്ല. ഇത് സംബന്ധിച്ച് വിളപ്പിൽശാല പോലീസ് അന്വേഷണം ആരംഭിച്ചു. രാധാകൃഷ്ണൻ കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാനസിക പ്രശ്നം പ്രകടിപ്പിച്ചിരുന്നതായാണ് സഹപ്രവർത്തകരായ പൊലീസുകാർ വ്യക്തമാക്കുന്നത്. കാട്ടാക്കട അമ്പലത്തിൽകാല സ്വദേശിയാണ് 53കാരനായ രാധാകൃഷ്ണൻ.
advertisement
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മാത്രം 75ൽ അധികം പൊലീസുകാർ ആത്മഹത്യ ചെയ്തുവെന്നാണ് കണക്ക്. 2014- ഒമ്പത്,
2015- അഞ്ച്, 2016- 13, 2017- 14, 2018- 13. 2019 ആഗസ്റ്റ് വരെ- 11 ഇങ്ങനെയാണ് ഔദ്യോഗിക കണക്ക്. ജോലി സമർദവും മാനസിക സമ്മർദവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് റിപ്പോർട്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് ഗ്രേഡ് എസ്ഐ ആത്മഹത്യക്ക് ശ്രമിച്ചു; നില ഗുരുതരം
Next Article
advertisement
സ്ത്രീകളുടെ മുന്നിൽ വെച്ച് അപമാനിച്ചു; മുംബൈയിൽ യുവാവ് പ്രൊഫസറെ കുത്തിക്കൊലപ്പെടുത്തി
സ്ത്രീകളുടെ മുന്നിൽ വെച്ച് അപമാനിച്ചു; മുംബൈയിൽ യുവാവ് പ്രൊഫസറെ കുത്തിക്കൊലപ്പെടുത്തി
  • മുംബൈ മലാഡ് റെയിൽവേ സ്റ്റേഷനിൽ യുവാവ് ഗണിതശാസ്ത്ര പ്രൊഫസറെ സ്ത്രീകളുടെ മുന്നിൽ കുത്തിക്കൊലപ്പെടുത്തി

  • തർക്കത്തിനൊടുവിൽ ദേഷ്യത്തിൽ പ്രേരിതമായാണ് 27 കാരൻ ഓംകാർ ഷിൻഡെ പ്രൊഫസർ അലോക് കുമാർ സിംഗിനെ കുത്തിയത്

  • സിസിടിവി ദൃശ്യങ്ങളും ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയും ഉപയോഗിച്ച് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

View All
advertisement