TRENDING:

മകളുടെ വരനൊപ്പം നാടുവിട്ട് വൈറലായ യുവതി പുതിയ ഭർത്താവിന്റെ സഹോദരനൊപ്പം നാടുവിട്ടതായി പരാതി

Last Updated:

അലിഗഡ് സ്വദേശിനിയായ സപ്നാ ദേവി എന്ന സ്ത്രീയാണ് വീണ്ടും വിവാദങ്ങളിൽ നിറയുന്നത്

advertisement
മകളുടെ വിവാഹം നിശ്ചയിച്ചിരുന്ന യുവാവിനൊപ്പം ഒളിച്ചോടി വാർത്തകളിൽ ഇടംപിടിച്ച അലിഗഡ് സ്വദേശിനി ഇപ്പോൾ ഭർത്താവിന്റെ സഹോദരനൊപ്പം പോയതായി പരാതി. ബിഹാറിലെ സീതാമർഹിയിൽ താമസിക്കവെയാണ് നാടകീയമായ ഈ പുത്തൻ സംഭവം
2 ലക്ഷം രൂപയും സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞെന്നാണ് പുതിയ ഭർത്താവിന്റെ പരാതി
2 ലക്ഷം രൂപയും സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞെന്നാണ് പുതിയ ഭർത്താവിന്റെ പരാതി
advertisement

അലിഗഡ് സ്വദേശിനിയായ സപ്നാ ദേവി എന്ന സ്ത്രീയാണ് വീണ്ടും വിവാദങ്ങളിൽ നിറയുന്നത്. 2025 ഏപ്രിലിൽ, മകളുടെ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രതിശ്രുത വരനായ രാഹുലിനൊപ്പം ഇവർ ഒളിച്ചോടിയിരുന്നു. അന്ന് മകളുടെ വിവാഹത്തിനായി കരുതിയിരുന്ന പണവും സ്വർണവുമായാണ് ഇവർ കടന്നുകളഞ്ഞത്. തുടർന്ന് ബിഹാറിലെ സീതാമർഹിയിൽ ഇരുവരും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.

ഇപ്പോൾ രാഹുൽ തന്നെ പോലീസിൽ പരാതിയുമായി എത്തിയിരിക്കുകയാണ്. ഫെബ്രുവരി 6ന് രാഹുൽ ജോലിക്ക് പോയ സമയത്ത് സപ്ന തന്റെ സഹോദരനൊപ്പം ഒളിച്ചോടിയെന്നാണ് രാഹുലിന്റെ ആരോപണം. വീട്ടിലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും സ്വർണവും ഇവർ കൊണ്ടുപോയെന്നും രാഹുൽ പരാതിയിൽ പറയുന്നു.

advertisement

പരാതി ഉയർന്നതോടെ വ്യാഴാഴ്ച മുഖം മറച്ച് പോലീസ് സ്റ്റേഷനിൽ ഹാജരായ സപ്ന പുതിയ വെളിപ്പെടുത്തലുകൾ നടത്തി. മകളുടെ വരനൊപ്പം പോയത് തന്റെ ജീവിതത്തിലെ വലിയ തെറ്റാണെന്നും ഇപ്പോൾ അതിൽ ഖേദിക്കുന്നുണ്ടെന്നുമാണ് ഇവർ പറയുന്നത്. എന്നാൽ രാഹുലിന്റെ ആരോപണങ്ങൾ ഇവർ തള്ളി. രാഹുൽ തന്നെ ഭീഷണിപ്പെടുത്താറുണ്ടെന്നും തന്റെ പണവും ആഭരണങ്ങളും അവൻ കൈക്കലാക്കിയെന്നുമാണ് സപ്നയുടെ മറുവാദം. ഇനി ആരുടെയും കൂടെയല്ല, സ്വതന്ത്രമായി ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഇവർ പോലീസിനോട് പറഞ്ഞു.

മുതിർന്ന വ്യക്തികൾ തമ്മിലുള്ള തർക്കമായതിനാൽ പോലീസ് നിലവിൽ ഇത് വ്യക്തിപരമായ പ്രശ്നമായാണ് കാണുന്നത്. എങ്കിലും പണവും സ്വർണവും നഷ്ടപ്പെട്ടെന്ന പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: In a bizarre series of events in Aligarh, a woman named Sapna Devi, who gained notoriety in April 2025 for eloping with her daughter's fiancé, has now reportedly fled with her brother-in-law. Her partner, Rahul (the former groom), filed a police complaint alleging that she escaped on February 6 with ₹2 lakh in cash and jewelry. However, Sapna appeared at the police station on Thursday, claiming she regrets her past actions and now wishes to live independently, accusing Rahul of harassment. Police are currently verifying the conflicting claims of theft and personal dispute.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
മകളുടെ വരനൊപ്പം നാടുവിട്ട് വൈറലായ യുവതി പുതിയ ഭർത്താവിന്റെ സഹോദരനൊപ്പം നാടുവിട്ടതായി പരാതി
Open in App
Home
Video
Impact Shorts
Web Stories