TRENDING:

രണ്ടിലധികം കുട്ടികളുള്ളവർക്ക് ഇനി സർക്കാർ ആനുകൂല്യങ്ങളും ജോലിയുമില്ല; ജനസംഖ്യാ നയം കർശനമാക്കാൻ യുപി സർക്കാർ

Last Updated:

രണ്ട് കുട്ടികൾ മാത്രമുള്ള കുടുംബങ്ങൾക്ക് നിരവധി ആകർഷകമായ ആനുകൂല്യങ്ങൾ നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലഖ്നൗ : അസമിന്​ പിന്നാലെ ജനസംഖ്യ നിയന്ത്രണത്തിന്​ നിയമ നിർമാണം നടപ്പാക്കാനൊരുങ്ങി ഉത്തർപ്രദേശ്​ സർക്കാർ. രണ്ടിലധികം കുട്ടികളുള്ള കുടുംബങ്ങളെ സർക്കാർ ആനുകൂല്യങ്ങളും ജോലിയും ലഭിക്കുന്നതിൽ നിന്നും വിലക്കാനുള്ള വ്യവസ്ഥയാണ് കരട് ബില്ലിലുള്ളത്. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക്​ ആനുകൂല്യങ്ങൾ നിഷേധിച്ചും ജനസംഖ്യ നിയന്ത്രണ ചട്ടങ്ങൾ പാലിക്കുന്നവർക്ക്​ പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുമാണ്​ ജനസംഖ്യ ബിൽ.
 Yogi Adityanath
Yogi Adityanath
advertisement

സർക്കാർ ജോലിയ്ക്ക് അപേക്ഷ നൽകുന്നതിൽ നിന്നുമുൾപ്പെടെ വിലക്കാനാണ് സർക്കാർ തീരുമാനം. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തും. ഇതിന് പുറമേ രണ്ട് കുട്ടികൾ മാത്രമുള്ള കുടുംബങ്ങൾക്ക് നിരവധി ആകർഷകമായ ആനുകൂല്യങ്ങൾ നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ പ്രാദേശിക തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും സർക്കാർ ജോലികളിലും വിലക്ക്​ ഏർപ്പെടുത്തുമെന്നും യു പി ലോ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്​ എ എൻ മിത്തൽ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക്​ സർക്കാർ സബ്​സിഡിയോ ക്ഷേമപദ്ധതി ആനുകൂല്യങ്ങളോ ലഭിക്കില്ല. സർക്കാർ ജോലിയിൽ പ്രവേശിച്ചവർക്ക്​ സ്ഥാനകയറ്റം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല. ​കുടുംബത്തിന്‍റെ റേഷൻ കാർഡിൽ നാലംഗങ്ങളെ മാത്രമേ ഉൾപ്പെടുത്തൂ.

advertisement

Also Read- Covid 19| തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ഈ മാസം 19വരെ നീട്ടി; കടകൾ അടയ്ക്കുന്നതിനുള്ള സമയം ഒരു മണിക്കൂർ നീട്ടി

ജനസംഖ്യാ നയം കൃത്യമായി പാലിക്കുന്ന കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം നൽകും. ഭൂമി വാങ്ങുന്നതിന് ഇവർക്ക് സബ്‌സിഡി നൽകും. രണ്ട് കുട്ടികളുള്ള സർക്കാർ ജീവനക്കാരുടെ പിഎഫ് ഉൾപ്പെടെ വർധിപ്പിക്കുമെന്നും സർക്കാർ അറിയിച്ചു. ഒരു കുട്ടി മാത്രമുള്ള കുടുംബങ്ങൾ കൂടുതൽ ആനുകൂല്യങ്ങളാകും ലഭിക്കുക. വെള്ളം, വൈദ്യുതി, വീട്ടുനികുതി എന്നിവയിൽ ഇളവും ലഭിക്കും.

advertisement

ഒറ്റ കുട്ടികളുള്ളവർക്ക്​ കൂടുതൽ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്​. ഒറ്റ കുട്ടിക്ക്​ 20 വയസുവരെ സൗജന്യ ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും നൽകുംജനസംഖ്യാ നയത്തിന്റെ കരട് രൂപരേഖ സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആളുകൾക്ക് ഈ മാസം 19 നുള്ളിൽ ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ അറിയിക്കാമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

English Summary: Uttar Pradesh government has proposed a population control bill that calls for debarring those with more than two children from contesting in local polls, as well as preventing them from applying for or getting promotion in government jobs, and even receiving government subsidy. The provisions are part of the draft bill, titled The Uttar Pradesh Population (Control, Stabilization and Welfare) Bill, 2021, as floated by the Uttar Pradesh State Law Commission (UPSLC). The draft is open for public suggestions till July 19.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
രണ്ടിലധികം കുട്ടികളുള്ളവർക്ക് ഇനി സർക്കാർ ആനുകൂല്യങ്ങളും ജോലിയുമില്ല; ജനസംഖ്യാ നയം കർശനമാക്കാൻ യുപി സർക്കാർ
Open in App
Home
Video
Impact Shorts
Web Stories