Covid 19| തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ഈ മാസം 19വരെ നീട്ടി; കടകൾ അടയ്ക്കുന്നതിനുള്ള സമയം ഒരു മണിക്കൂർ നീട്ടി

Last Updated:

രാജ്യത്ത് കൂടുതൽ കോവിഡ് കേസുകൽ റിപ്പോർട്ട ചെയ്യുന്ന സംസ്ഥാനങ്ങളിൽ നാലാം സ്ഥാനത്താണ് തമിഴ്നാട്. വെള്ളിയാഴ്ച 3,309 കേസുകളാണ് പുതുതായി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

tamil nadu lockdown
tamil nadu lockdown
ചെന്നൈ: തമിഴ്നാട്ടിൽ ലോക്ഡൗൺ ജൂലൈ 19 വരെ നീട്ടി. കോവിഡ് കേസുകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ചില ഇളവുകളും സർക്കാർ നൽകിയിട്ടുണ്ട്. കടകൾ അടക്കുന്നതിനുള്ള സമയം ഒരു മണിക്കൂർ നീട്ടിനൽകിയിട്ടുണ്ട്. ഇനിമുതൽ രാത്രി 9 മണിക്ക് കടകൾ അടച്ചാൽ മതി. റസ്റ്ററന്‍റുകൾ, ചായക്കടകൾ, ബേക്കറികൾ, തട്ടുകടകൾ എന്നിവക്ക് 9 മണിവരെ പ്രവർത്തിക്കാം. 50 ശതമാനം ഉപഭോക്താക്കൾ മാത്രമേ കടകളിലുണ്ടാകാവൂ. സാമൂഹ്യ അകലം പാലിക്കുകയും കോവിഡ് പ്രോട്ടക്കോൾ പാലിക്കുകയും വേണം. എ സി ഷോപ്പുകൾ ജനാലകളും വാതിലുകളും തുറന്നിട്ടു വേണം പ്രവർത്തിക്കാൻ.
വിവാഹങ്ങളിൽ 50 പേർക്കും സംസ്കാര ചടങ്ങുകളിൽ 20 പേർക്കും പങ്കെടുക്കാം. സ്കൂളുകളും കോളജുകളും ബാറുകളും തിയറ്ററുകളും സ്വിമ്മിങ് പൂളുകളും അടഞ്ഞുകിടക്കും. രാഷ്ട്രീയ- സാംസ്കാരിക പൊതുപരിപാടികൾക്കും അനുമതിയില്ല. അന്തർ-സംസ്ഥാന ബസുകൾ ആരംഭിക്കാൻ തീരുമാനമില്ലെങ്കിലും അയൽ സംസ്ഥാനമായ പുതുച്ചേരിയിലേക്ക് ബസ് സർവീസുകൾ നടത്തുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷകൾ നടത്താം. കടകളുടെ പ്രവേശന കവാടത്തിൽ സാനിറ്റൈസറുകൾ വെക്കണം. ജീവനക്കാരെല്ലാം മാസ്കുകൾ ശരിയായി ധരിക്കുന്നുവെന്ന് ഉറപ്പുവരുത്തണം.
advertisement
രാജ്യത്ത് കൂടുതൽ കോവിഡ് കേസുകൽ റിപ്പോർട്ട ചെയ്യുന്ന സംസ്ഥാനങ്ങളിൽ നാലാം സ്ഥാനത്താണ് തമിഴ്നാട്. വെള്ളിയാഴ്ച 3,309 കേസുകളാണ് പുതുതായി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
English Summary: Tamil Nadu chief minister M K Stalin on Saturday announced extension of the lockdown by one week till 6am on July 19. The government continues to ban inter-state public and private transport except from Union territory of Puducherry and international air travel except the ones permitted by the Union home ministry. Cinema theatres, bars, swimming pools, all social and political events where public would assemble, entertainment, sports and cultural events, schools and colleges and zoological parks also remain banned.
മലയാളം വാർത്തകൾ/ വാർത്ത/India/
Covid 19| തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ഈ മാസം 19വരെ നീട്ടി; കടകൾ അടയ്ക്കുന്നതിനുള്ള സമയം ഒരു മണിക്കൂർ നീട്ടി
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement