ഫൈസൽ ഖാൻ, ചന്ദ് മുഹമ്മദ്, അലോക് രത്തൻ, നീലേഷ് ഗുപ്ത എന്നിവരാണ് ക്ഷേത്രത്തിലെത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പിന്നീട് ഫൈസലും ചന്ദ് മുഹമ്മദും അനുവാദമില്ലാതെ ക്ഷേത്രപരിസരത്തെ ആളൊഴിഞ്ഞ സ്ഥലത്ത് നമസ്കാരവും നടത്തി.
Also Read ന്യൂസിലാൻഡിൽ ജസിന്ത ആർഡേന്‍ മന്ത്രിസഭയിൽ മലയാളി വനിത; പ്രിയങ്ക രാധാകൃഷ്ണനെ അനുമോദിച്ച് മുഖ്യമന്ത്രി
യുവാക്കൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനോട് തനിക്ക് എതിർപ്പില്ലെന്നും എന്നാൽ അവർ ശ്രീകോവിലിന്റെ പവിത്രത ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നും ക്ഷേത്ര പൂജാരി പറഞ്ഞു. സംഭവത്തിന്റെ വീഡിയോ പ്രതികൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലാക്കിയതെന്നും എഫ്‌ഐആറിൽ പറയുന്നു.
advertisement
ഐപിസി 153-എ, 295,505 വകുപ്പുകൾ പ്രകാരമാണ് യുവാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഹിന്ദു പാരമ്പര്യമനുസരിച്ച് ക്ഷേത്രം ശുദ്ധീകരിക്കാൻ തീരുമാനിച്ചതായി ക്ഷേത്ര പൂജാരി പറഞ്ഞു. വിശുദ്ധ ഗംഗയിൽ നിന്നും യമുനയിൽ നിന്നുമുള്ള വെള്ളത്തിൽ നിന്ന് വൃത്തിയാക്കുന്നതിലൂടെ ക്ഷേത്രത്തിന്റെ പവിത്രത പുനരുജ്ജീവിപ്പിക്കുമെന്ന് ക്ഷേത്ര പുരോഹിതൻ സുശീൽ ഗോശ്വാമി പറഞ്ഞു.