• HOME
  • »
  • NEWS
  • »
  • kerala
  • »
  • ന്യൂസിലാൻഡിൽ ജസിന്ത ആർഡേന്‍ മന്ത്രിസഭയിൽ മലയാളി വനിത; പ്രിയങ്ക രാധാകൃഷ്ണനെ അനുമോദിച്ച് മുഖ്യമന്ത്രി

ന്യൂസിലാൻഡിൽ ജസിന്ത ആർഡേന്‍ മന്ത്രിസഭയിൽ മലയാളി വനിത; പ്രിയങ്ക രാധാകൃഷ്ണനെ അനുമോദിച്ച് മുഖ്യമന്ത്രി

എറണാകുളം ജില്ലയിലെ പറവൂർ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണൻ

Priyanka Radhakrishnan

Priyanka Radhakrishnan

  • Share this:
    ന്യൂസിലാൻഡ് മന്ത്രിസഭയിൽ അംഗമായ ആദ്യത്തെ ഇന്ത്യൻ വംശജയായ പ്രിയങ്ക രാധാകൃഷ്ണന് അനുമോദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. കേരളത്തിൽ എറണാകുളം ജില്ലയിലെ പറവൂർ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണനെന്നത് മലയാളികൾക്കൊന്നാകെ അഭിമാനിക്കാവുന്ന കാര്യമാണ്.

    ദീർഘകാലമായി ലേബർ പാർട്ടിയിൽ പ്രവർത്തിക്കുന്ന പ്രിയങ്കയ്ക്ക് സാമൂഹിക വികസനം, സന്നദ്ധ മേഖല, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. തൊഴിൽ സഹമന്ത്രി സ്ഥാനം കൂടെ അവർ വഹിക്കുന്നുണ്ട്.

    Also Read ന്യൂസിലാൻഡിൽ ജസിൻഡ ആർഡേന്‍റെ മന്ത്രിസഭയിൽ മലയാളി വനിതയും; എറണാകുളം സ്വദേശി പ്രിയങ്ക രാധാകൃഷ്ണൻ

    കോവിഡ് പ്രതിരോധം വളരെ മികച്ച രീതിയിൽ നടപ്പിലാക്കിയ രാജ്യമാണ് ന്യൂസിലാൻഡ്. മാതൃകാപരമായ അത്തരം പ്രവർത്തനങ്ങളുമായി ആ രാജ്യത്തിൻറെ വികസനത്തിലും സാമൂഹ്യ പുരോഗതിയിലും മികച്ച സംഭാവനകൾ അർപ്പിക്കാൻ മന്ത്രി എന്ന നിലയ്ക്ക് പ്രിയങ്ക രാധാകൃഷ്ണനാകട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.
    Published by:user_49
    First published: