TRENDING:

റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ

Last Updated:

വിശാഖപട്ടണത്ത് പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ റൺ ഔട്ട് തർക്കത്തെത്തുടർന്ന് അമ്പയറായിരുന്ന 21-കാരൻ ദോല അജിത് ബാബു കുത്തേറ്റു മരിച്ചു. സംഭവത്തിൽ പ്രതിയായ കാന്ത കിഷോറിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കി

advertisement
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ക്രിക്കറ്റ് കളിക്കിടെയുണ്ടായ നിസ്സാര തർക്കം ഒരു യുവാവിന്റെ ജീവനെടുത്തു. അമ്പയറായി നിൽക്കുകയായിരുന്ന 21-കാരനാണ് റൺ ഔട്ട് തീരുമാനത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കുത്തേറ്റു മരിച്ചത്.
ദോല അജിത് ബാബു
ദോല അജിത് ബാബു
advertisement

ഞായറാഴ്ച വൈകുന്നേരം നടന്ന മത്സരത്തിൽ അജിത് ബാബുവും സുഹൃത്തായ ബുദുമുരി ചിരഞ്ജീവിയും അമ്പയർമാരായിരിക്കെയാണ് രണ്ട് ടീമുകൾ തമ്മിൽ തർക്കമുണ്ടായത്. അന്ന് തന്നെ ഗ്രാമത്തിലെ മുതിർന്നവർ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു. എന്നാൽ, കളി കാണാനെത്തിയ 26-കാരനായ കാന്ത കിഷോർ അനാവശ്യമായി കളിക്കാരെയും അമ്പയർമാരെയും അധിക്ഷേപിക്കാൻ തുടങ്ങി.

പിന്നീട് പ്രശ്നം ഒത്തുതീർപ്പാക്കാം എന്ന് പറഞ്ഞ് കിഷോർ അമ്പയർമാരെ ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തി. അവിടെ വെച്ച് വീണ്ടും തർക്കമുണ്ടാവുകയും മദ്യലഹരിയിലായിരുന്ന കിഷോർ പെട്ടെന്ന് കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇവരെ ആക്രമിക്കുകയുമായിരുന്നു. അജിത് ബാബുവിന്റെ നെഞ്ചിലാണ് കുത്തേറ്റത്. ചിരഞ്ജീവിക്കും തടയാൻ ശ്രമിച്ച മറ്റൊരു വ്യക്തിക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അജിത്തിനെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

advertisement

മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള ആക്രമണമാണ് നടന്നതെന്ന് ഇരയുടെ കുടുംബം ആരോപിക്കുന്നു. അജിത്തിന്റെ പിതാവ് ദോല അപ്പല രാജു നൽകിയ പരാതിയിൽ ഭാരതീയ ന്യായ സംഹിത പ്രകാരം പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A local cricket match in Visakhapatnam, Andhra Pradesh, turned into a nightmare after a 21-year-old umpire, Dola Ajith Babu, was brutally stabbed to death over a contentious run-out decision. The conflict began on Sunday evening during a match between local teams. A heated argument broke out over a run-out call at the non-striker’s end.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
Open in App
Home
Video
Impact Shorts
Web Stories