TRENDING:

'ഹിന്ദു സംസ്‌കാരത്തിന് എതിര്'; സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷത്തിനെതിരെ VHP

Last Updated:

ക്രിസ്മസ് ആഘോഷങ്ങളില്‍ വിദ്യാര്‍ഥികള്‍ സാന്താക്ലോസിന്റെ വേഷം ധരിക്കരുതെന്നും ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ ഹിന്ദു സംസ്‌കാരത്തിന് എതിരാണെന്നും വിഎച്ച്പി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഭോപ്പാല്‍: മധ്യപ്രദേശിലെ സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ വിശ്വ ഹിന്ദു പരിഷത്ത്. ക്രിസ്മസ് ആഘോഷങ്ങളില്‍ വിദ്യാര്‍ഥികള്‍ സാന്താക്ലോസിന്റെ വേഷം ധരിക്കരുതെന്നും ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ ഹിന്ദു സംസ്‌കാരത്തിന് എതിരാണെന്നും വിഎച്ച്പി.
(Photo: PTI)
(Photo: PTI)
advertisement

ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വിഎച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂളില്‍ ഹിന്ദു വിദ്യാര്‍ഥികളെ സാന്തായാക്കി ക്രിസ്തു മതത്തില്‍ വിശ്വാസമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സംഘടന ആരോപിച്ചു.

Also Read-‘ഓണത്തിനും ക്രിസ്മസിനും അവധി 10 ദിവസം; പെരുന്നാളിന് ഒരുദിവസം; ഒരു മത വിഭാഗത്തെ അവഗണിക്കാമോ?’ സമസ്ത

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ക്രിസ്മസ് ട്രീ കൊണ്ടുവരാനും സാന്താക്ലോസിന്റെ വേഷം ധരിക്കാനും ഹിന്ദു വിദ്യാര്‍ത്ഥികളോട് നിര്‍ബന്ധിക്കുന്നതായി വിഎച്ച്പി ആരോപിച്ചു. ഹിന്ദു കുട്ടികള്‍ രാമന്‍, കൃഷ്ണന്‍, ബുദ്ധന്‍, ഗൗതം, മഹാവീര്‍, ഗുരു ഗോവിന്ദ് സിംഗ് എന്നിവരാകണം. അവര്‍ സാന്താ ആകരുത്. ഇന്ത്യ സന്യാസിമാരുടെ നാടാണെന്നും സാന്തയുടേതല്ലെന്നും വിഎച്ച്പി പറയുന്നതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
'ഹിന്ദു സംസ്‌കാരത്തിന് എതിര്'; സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷത്തിനെതിരെ VHP
Open in App
Home
Video
Impact Shorts
Web Stories