വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ശശികല തീർച്ചയായും മത്സരിക്കുമെന്ന് മരുമകൻ ടി ടി വി ദിനകരൻ തെങ്കാശിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞതിന് പിന്നാലെയാണ് ഈ വാർത്ത വരുന്നത്.
'ജയ ( ജെ ജയലളിത) ജീവിച്ചിരുന്ന സമയത്ത് പോലും ഞാൻ അധികാരത്തിനോ സ്ഥാനത്തിനോ വേണ്ടി നിന്നിട്ടില്ല. അവൾ മരിച്ചതിനു ശേഷവും ഞാൻ അത് ചെയ്യില്ല" - രാഷ്ട്രീയം വിടുന്നത് വ്യക്തമാക്കി എഴുതിയ കത്തിൽ ശശികല വ്യക്തമാക്കുന്നു.
കണ്ണൂർ കണ്ണുപുരത്ത് എടിഎമ്മുകൾ തകർത്ത് കവർച്ച നടത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിൽ
advertisement
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ആയിരുന്ന വി കെ ശശികല ജയലളിതയുടെ മരണത്തിന് ശേഷമാണ് എ ഐ എ ഡി എം കെ ജനറൽ സെക്രട്ടറി ആയത്. എന്നാൽ, പിന്നീട് പാർട്ടിയിൽ നിന്ന് ഇവരെ പുറത്താക്കിയിരുന്നു. ജനുവരിയിൽ ജയിൽ മോചിതയായ ഇവർ നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായി രംഗത്ത് എത്തുമെന്ന് ആയിരുന്നു കരുതിയിരുന്നത്. എന്നാൽ, ഈ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കിയാണ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്ന് ഇവർ പ്രഖ്യാപിച്ചിരിക്കുന്നത്.
'നാട് നന്നാകാൻ യു ഡി എഫ്'; തെരഞ്ഞെടുപ്പിന് സജ്ജമായി UDF; പ്രചാരണ വാക്യമായി
ബുധനാഴ്ച രാത്രിയാണ് താൻ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്ന് വ്യക്തമാക്കി അവർ കത്ത് പുറത്തു വിട്ടത്. 'ജയ ( ജെ ജയലളിത) ജീവിച്ചിരുന്ന സമയത്ത് പോലും ഞാൻ അധികാരത്തിനോ സ്ഥാനത്തിനോ വേണ്ടി നിന്നിട്ടില്ല. അവൾ മരിച്ചതിനു ശേഷവും ഞാൻ അത് ചെയ്യില്ല. ഞാൻ രാഷ്‌ട്രീയം ഉപേക്ഷിക്കുന്നു. പക്ഷേ, അവരുടെ പാർട്ടി വിജയിക്കുന്നതിന് വേണ്ടിയും അവരുടെ പാരമ്പര്യം തുടരുന്നതിനും വേണ്ടി ഞാൻ പ്രാർത്ഥിക്കും. ' - കത്തിൽ വി കെ ശശികല വ്യക്തമാക്കുന്നു.
എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കാനും ഡിഎംകെയെ (പ്രാഥമിക പ്രതിപക്ഷത്തെ) പരാജയപ്പെടുത്താനും എ ഐ എ ഡി എം കെയെ പിന്തുണക്കുന്നവരോട് അഭ്യർത്ഥിക്കുന്നെന്നും ശശികല പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായ ശശികല ജനുവരിയിലാണ് ജയിൽ മോചിതയായത്. നാലു വർഷത്തെ ജയിൽ വാസത്തിനു ശേഷം ഫെബ്രുവരിയിൽ ചെന്നൈയിൽ തിരികെയെത്തി. ചെന്നൈയിൽ തിരികെ എത്തിയ ശശികല രാഷ്ട്രീയത്തിൽ സജീവമാകുമെന്ന് ജയലളിതയുടെ ശവകുടീരത്തിന് മുന്നിൽ നിന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ ശശികല തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനാർത്ഥി ആകുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.