'നാട് നന്നാകാൻ യു ഡി എഫ്'; തെരഞ്ഞെടുപ്പിന് സജ്ജമായി UDF; പ്രചാരണ വാക്യമായി
Last Updated:
ചടങ്ങിൽ ഉമ്മൻ ചാണ്ടി, കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സി വേണുഗോപാൽ, എം എം ഹസൻ, തുടങ്ങിയവരും ഘടകകക്ഷി നേതാക്കളും പങ്കെടുത്തു.
തിരുവനന്തപുരം: ഇടതുമുന്നണിക്ക് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചാരണ വാക്യം പ്രഖ്യാപിച്ച് യു ഡി എഫും. 'നാട് നന്നാകാൻ യു ഡി എഫ്' എന്നതാണ് യു ഡി എഫിന്റെ പ്രചാരണ വാചകം. മുന്നണി പ്രഖ്യാപിത്തുന്ന പുതിയ പദ്ധതികൾക്കൊപ്പം 'വാക്കു നൽകുന്നു യു ഡി എഫ്' എന്നതും ചേർക്കും. അതേസമയം, സംശുദ്ധമായ സൽഭരണം എന്നതാണ് യു ഡി എഫ് ലക്ഷ്യമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഐശ്വര്യ കേരളത്തിനായി വോട്ടു ചെയ്യാം യു ഡി എഫിന് എന്നതാണ് മുന്നണിയുടെ അഭ്യർത്ഥനയെന്നും കേരളത്തിൽ ഒരു മാറ്റം വേണമെന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. കേരളത്തിലെ എല്ലാ മേഖലകളും നിശ്ചലമാണ്. യു ഡി എഫിന്റെ വികസന പദ്ധതികൾ ഉൾപ്പെടുത്തി പ്രകടന പത്രിക ഉടൻ പുറത്തിറക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
കിഫ്ബി ഇടപാടിന് എതിരെ ഇപ്പോൾ ഇ ഡി കേസെടുത്തത് നല്ല ഉദ്ദേശ്യത്തോടെയാണെന്ന് കരുതുന്നില്ലെന്നും സി പി എം - ബി ജെ പി രാഷ്ട്രീയ ധാരണയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ചെന്നിത്തല പറഞ്ഞു. ചടങ്ങിൽ ഉമ്മൻ ചാണ്ടി, കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സി വേണുഗോപാൽ, എം എം ഹസൻ, തുടങ്ങിയവരും ഘടകകക്ഷി നേതാക്കളും പങ്കെടുത്തു.
advertisement
'ഉറപ്പാണ് എൽ ഡി എഫ്' എന്നതാണ് ഇത്തവണ എൽ ഡി എഫിന്റെ പ്രചാരണവാക്യം. കഴിഞ്ഞ തവണ എൽ ഡി എഫ് വരും എല്ലാം ശരിയാകുമെന്ന പ്രചാരണ വാക്യവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട എൽ ഡി എഫ് മിന്നുന്ന വിജയമായിരുന്നു തെരഞ്ഞെടുപ്പിൽ നേടിയത്.
advertisement
കഴിഞ്ഞ ദിവസമാണ് 'ഉറപ്പാണ് എൽ ഡി എഫ്' പ്രചാരണവാക്യം ഔദ്യോഗികമായി എൽ ഡി എഫ് പുറത്തിറക്കിയത്. ഔദ്യോഗിക പ്രചാരണ മുദ്രാവാക്യത്തിന് 'ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം' എന്നീ ഉപശീർഷകങ്ങളും ഉണ്ടായിരുന്നു. എ കെ ജി സെന്ററിൽ നടന്ന ചടങ്ങിൽ ആയിരുന്നു എൽ ഡി എഫ് ഔദ്യോഗിക പ്രചാരണ വാക്യം പുറത്തിറക്കിയത്.
ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ, മന്ത്രി തോമസ് ഐസക്ക്, കെ എൻ ബാലഗോപാൽ എന്നിവർ ചേർന്നാണ് പ്രചാരണ വാചകം പ്രകാശനം ചെയ്തത്. എൽ ഡി എഫ് വീണ്ടും ഭരണത്തിൽ എത്തുമെന്ന ഉറപ്പാണ് മുദ്രാവാക്യം നൽകുന്നതെന്ന് എ വിജയരാഘവൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 03, 2021 8:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നാട് നന്നാകാൻ യു ഡി എഫ്'; തെരഞ്ഞെടുപ്പിന് സജ്ജമായി UDF; പ്രചാരണ വാക്യമായി