TRENDING:

'ഒരു രാഷ്ട്രീയ സംവിധാനത്തെയും പ്രീതിപ്പെടുത്താനല്ല ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത്' ബിജെപി നേതാവിനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Last Updated:

അഡ്വക്കേറ്റ് അശ്വിനി ഉപാധ്യായ കോടതിയില്‍ നടത്തിയ ഒരു പരാമര്‍ശമാണ് ഇത്തരത്തില്‍ പ്രതികരിക്കാന്‍ ചീഫ് ജസ്റ്റിസിനെ പ്രേരിപ്പിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
‘ആരെയും പ്രീതിപ്പെടുത്താനല്ല, ഭരണഘടനപരമായ ചുമതലകൾ നിര്‍വ്വഹിക്കുന്നതിന് വേണ്ടിയെന്ന് ഈ പദവിയിലിരിക്കുന്നതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. സ്ത്രീയുടെയും പുരുഷന്റെയും വിവാഹപ്രായം ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കേറ്റ് അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം അറിയിച്ചത്.
advertisement

ഉപാധ്യായ കോടതിയില്‍ നടത്തിയ ഒരു പരാമര്‍ശമാണ് ഇത്തരത്തില്‍ പ്രതികരിക്കാന്‍ ചീഫ് ജസ്റ്റിസിനെ പ്രേരിപ്പിച്ചത്. ഹര്‍ജി സുപ്രീം കോടതിയിലേക്ക് മാറ്റിയതിൽ എന്തർത്ഥം എന്നാണ് ഉപാധ്യായ ചോദിച്ചത്. തുടര്‍ന്ന് ആവശ്യപ്പെടാതെയുള്ള അഭിപ്രായങ്ങള്‍ ഇവിടെ പറയേണ്ടതില്ല എന്ന് ഉപാധ്യായയോട് ചീഫ് ജസ്റ്റിസ് താക്കീതായി പറഞ്ഞു.

Also read- കാലാവസ്ഥാ വ്യതിയാനം രൂക്ഷമായി ബാധിക്കുന്ന പ്രദേശങ്ങളിൽ ഇന്ത്യ മുന്നിൽ; പട്ടികയിൽ കേരളവും

”നിങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനല്ല ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത്. ഞങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് തോന്നുന്ന അഭിപ്രായങ്ങള്‍ ഇവിടെ പറയേണ്ടതില്ല. ഭരണഘടനാ ചുമതല വഹിക്കാനാണ് ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത്. നിങ്ങളെ പ്രീതിപ്പെടുത്താനല്ല. ഒരു രാഷ്ട്രീയ സംവിധാനത്തെയും പ്രീതിപ്പെടുത്താനല്ല ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത്. അതിനാല്‍ ഞങ്ങളെപ്പറ്റി നിങ്ങള്‍ക്ക് തോന്നുന്ന എല്ലാ അഭിപ്രായവും ഇവിടെ പറയേണ്ടതില്ല. നിങ്ങള്‍ ഒരു അഭിഭാഷകനാണ്. ഇതൊരു രാഷ്ട്രീയ വേദിയല്ല,’ ചന്ദ്രചൂഡ് പറഞ്ഞു.

advertisement

അതേസമയം ഹര്‍ജിയിലെ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പാര്‍ലമെന്റ് ആണെന്ന് വാദത്തിനിടെ ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ‘മിസ്റ്റര്‍ ഉപാധ്യായ, ആര്‍ട്ടിക്കിള്‍ 32നെ പരിഹസിക്കരുത്. പാര്‍ലമെന്റിനെ ചുമതലപ്പെടുത്തിയിരിക്കുന്ന ചില കാര്യങ്ങളുണ്ട്. അത് പാര്‍ലമെന്റ് തന്നെയാണ് ചെയ്യേണ്ടത്. നിയമനിര്‍മ്മാണം നടത്താന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഞങ്ങൾ മാത്രമല്ല ഭരണഘടനയുടെ സംരക്ഷകർ. പാര്‍ലമെന്റും ഭരണഘടനയുടെ സംരംക്ഷകരാണ്,’ ചീഫ് ജസ്റ്റിസ് പറഞ്ഞു.

Also read- ചെന്നൈ കോര്‍പ്പറേഷന്‍ 20 ദിവസം കൊണ്ട് മാലിന്യമായി ശേഖരിച്ചത് 75000 കിലോയിലേറെ സാനിറ്ററി പാഡും ഡയപ്പറും

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്ത്യയുടെ 50-ാം ചീഫ് ജസ്റ്റിസായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് എന്ന ഡി വൈ ചന്ദ്രചൂഡ് നംവബര്‍ 9നാണ് ചുമതലയേറ്റത്. യു യു ലളിതിന്റെ പിന്‍ഗാമിയായി എത്തിയ പുതിയ ചീഫ് ജസ്റ്റിസ് പരമോന്നത ന്യായാധിപന്റെ കസേരയില്‍ രണ്ടു വര്‍ഷമുണ്ടാകും. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും നീണ്ട കാലയളവ് (1978-1985) ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന ജസ്റ്റിസ് യശ്വന്ത് വിഷ്ണു ചന്ദ്രചൂഡിന്റെ മകനായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് 2024 നവംബര്‍ 24നാകും വിരമിക്കുക.

മലയാളം വാർത്തകൾ/ വാർത്ത/India/
'ഒരു രാഷ്ട്രീയ സംവിധാനത്തെയും പ്രീതിപ്പെടുത്താനല്ല ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത്' ബിജെപി നേതാവിനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
Open in App
Home
Video
Impact Shorts
Web Stories