TRENDING:

ബ്ലാക്ക് ഫംഗസിനെ നോട്ടിഫയബിൾ രോഗമായി പ്രഖ്യാപിച്ച് പശ്ചിമ ബംഗാളും

Last Updated:

ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കുന്ന പത്താമത്തെ സംസ്ഥാനമാണ് പശ്ചിമബംഗാൾ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊൽക്കത്ത: ബ്ലാക്ക് ഫംഗസിനെ 1897 ലെ പകർച്ചവ്യാധി രോഗനിയമത്തിന്റെ കീഴിൽ കൊണ്ടുവന്ന് പശ്ചിമബംഗാളും. ബംഗാളിൽ ബ്ലാക്ക് ഫംഗസ് രോഗസ് രോഗങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. നേരത്തേ ബ്ലാക്ക് ഫംഗസിനെ ഗൗരവമുള്ള രോഗങ്ങളുടെ പട്ടികയിൽ സംസ്ഥാന ആരോഗ്യവകുപ്പ് ഉൾപ്പെടുത്തിയിരുന്നു.
Representation pic.
Representation pic.
advertisement

മെയ് 22 ന് ആരോഗ്യ വകുപ്പ് പുറത്തുവിട്ട പത്രക്കുറിപ്പിൽ, ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്താൽ രോഗിയുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെ പരിശോധനാ വിവരങ്ങൾ, രോഗത്തിന്റെ മുൻകാല വിവരങ്ങൾ, മരണം സംഭവിച്ചാൽ അത് സംബന്ധിച്ച വിവരങ്ങൾ അടക്കം ഉൾപ്പെടുത്തണമെന്ന് പറയുന്നു.

കോവിഡ് ബാധിച്ചവരിൽ ബ്ലാക്ക് ഫംഗസ് പല സംസ്ഥാനങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ 1897 ലെ പകർച്ചവ്യാധിനിയമ പ്രകാരം രോഗത്തെ മുന്നറിയിപ്പ് നൽകേണ്ട രോഗങ്ങളുടെ (Notifiable Diseaase) പട്ടികയിൽ പെടുത്താൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ബ്ലാക്ക് ഫംഗസ് എന്ന് സംശയിക്കുന്നതും നിർണ്ണയിക്കപ്പെട്ടവയുമായ കേസുകൾ ആരോഗ്യവകുപ്പിനും തുടർന്ന് ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാമിലേക്കും (IDSP: Ingegrated Disease Surviellance Programme) റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്.

advertisement

ബ്ലാക്ക് ഫംഗസ് രോഗം കണ്ടെത്തിയാലോ സംശയം തോന്നിയാലോ ആരോഗ്യപ്രവർത്തകർ ജില്ലാ ആരോഗ്യവകുപ്പിനെ നിർബന്ധമായി അറിയിക്കണമെന്നാണ് നിർദേശം. ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കുന്ന പത്താമത്തെ സംസ്ഥാനമാണ് പശ്ചിമബംഗാൾ.

കഴിഞ്ഞാഴ്ച്ചയാണ് പശ്ചിമബംഗാളിൽ ആദ്യ ബ്ലാക്ക് ഫംഗസ് രോഗം റിപ്പോർട്ട് ചെയ്തത്. ബ്ലാക്ക് ഫംഗസ് ബാധിച്ച് 32 വയസ്സുള്ള യുവതി മരണപ്പെട്ടിരുന്നു. കോവിഡ് ബാധിച്ച യുവതിക്ക് പിന്നീട് ബ്ലാക്ക് ഫംഗസും സ്ഥിരീകരിക്കുകയായിരുന്നു.

You may also like:Kerala Rain Alert | സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

advertisement

കഴിഞ്ഞ ആഴ്ച്ച ഒഡീഷ സർക്കാരും ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധി രോഗ നിയമത്തിൽ ഉൾപ്പെടുത്തിയിരുന്നു. കൊവിഡ് രോഗികളിലും കൊവിഡ് മുക്തരായവരിലും കൊവിഡ് ചികിത്സയിൽ സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നവരിലും ബ്ലാക്ക് ഫംഗസ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിലാണ് സർക്കാർ തീരുമാനം.

അതേസമയം, കേരളത്തിൽ ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 40 ആയി. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ രോഗികൾ. ഇവരിൽ എങ്ങനെ ബ്ലാക്ക് ഫംഗസ് ബാധിച്ചെന്ന് കണ്ടെത്താനുള്ള ഓഡിറ്റും ആരംഭിച്ചിട്ടുണ്ട്. ഇതുവരെ കോവിഡാനന്തര ബ്ലാക്ക് ഫംഗസ് ബാധിച്ചത് 49 പേർക്കാണ്. ഇതിൽ 9 പേർ മരിച്ചു.

advertisement

You may also like:Cyclone Yaas | അതിശക്ത ചുഴലിക്കാറ്റായി യാസ് ഇന്ന് തീരം തൊടും; അതീവ ജാഗ്രതയിൽ വിവിധ സംസ്ഥാനങ്ങൾ

11 പേർ ചികിത്സയിലുള്ള മലപ്പുറത്താണ് കൂടുതൽ രോഗികൾ. കോഴിക്കോട്, തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലും രോഗികൾ വർധിക്കുകയാണ്. സംസ്ഥാനത്ത് രോഗികളിൽ ഫംഗസ് ബാധ എങ്ങനെ ഉണ്ടായെന്ന് അറിയാനുള്ള ഓഡിറ്റിംഗ് ആരംഭിച്ചു. ചികിത്സയിലുള്ള രോഗികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ക്രോഡീകരിക്കും. അനിയന്ത്രിതമായ പ്രമേഹത്തിനും, സ്റ്റെറോയിഡുകളുടെ ഉപയോഗത്തിനും പുറമെ ഡോക്ടറുടെ നിർദേശമില്ലാതെ ആന്റ്ബയോട്ടിക്കുകൾ ഉപയോഗിക്കുന്നതും ഫംഗസ് ബാധയ്ക്ക് കാരണമായേക്കുമെന്നാണ് വിലയിരുത്തൽ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കായി അന്തർദേശീയ തലത്തിൽ അംഗീകരിച്ച പ്രോട്ടോക്കോൾ പിന്തുടരാനാണ് തീരുമാനം. മരുന്ന് ക്ഷാമം പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/India/
ബ്ലാക്ക് ഫംഗസിനെ നോട്ടിഫയബിൾ രോഗമായി പ്രഖ്യാപിച്ച് പശ്ചിമ ബംഗാളും
Open in App
Home
Video
Impact Shorts
Web Stories