Cyclone Yaas | അതിശക്ത ചുഴലിക്കാറ്റായി യാസ് ഇന്ന് തീരം തൊടും; അതീവ ജാഗ്രതയിൽ വിവിധ സംസ്ഥാനങ്ങൾ

Last Updated:

ചുഴലിക്കാറ്റ് തീരം തൊടുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഒഡീഷ വിമാനത്താവളം ഇന്നലെ രാത്രിയോടെ തന്നെ അടച്ചു. കൊൽക്കത്താ വിമാനത്താവളവും ഇന്ന് രാവിലെ മുതൽ രാത്രി ഏഴേ മുക്കാൽ വരെ അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്

ബംഗാൾ ഉൾക്കടലിലെ യാസ് ചുഴലിക്കാറ്റ് അതിശക്ത ചുഴലിക്കാറ്റായി മാറിയതിനെ തുടർന്ന്. ഒഡിഷ -പശ്ചിമ ബംഗാൾ തീരത്ത് ജാഗ്രത മുന്നറിയിപ്പ്. ഏറ്റവും ഒടുവിലെ വിവരം അനുസരിച്ച് നിലവിൽ ധാംറയിൽ നിന്ന് 85 കി.മീ കിഴക്കു - തെക്കു കിഴക്കായും, പാരദ്വീപിൽ (ഒഡീഷ ) നിന്ന് 90 കി.മീ കിഴക്കായും ബാലസോറിൽ (ഒഡീഷ ) നിന്ന് 140 കി.മീ തെക്ക് -തെക്കു കിഴക്കായും ഡിഗ (പശ്ചിമ ബംഗാൾ) യിൽ നിന്ന് 130 കി.മീ തെക്ക് ഭാഗത്തുമായാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്.
വടക്ക് - വടക്ക്‌ പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന അതിശക്ത ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് മെയ് 26 നു പുലർച്ചയോടെ വടക്കൻ ഒഡിഷ തീരത്ത് ധാംറ പോർട്ടിന് സമീപം എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. തുടർന്ന് ഉച്ചയോടെ വടക്കൻ ഒഡിഷ തീരത്തു കൂടി വടക്കൻ ധാംറക്കും ബാലസോറിൻറെ തെക്കുഭാഗത്തിനും ഇടയിൽ അതിശക്തമായ ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നാണ് അറിയിപ്പ്. മണിക്കൂറിൽ 185 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശിയേക്കാമെന്നാണ് മുന്നറിയിപ്പ്.
advertisement
ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ വടക്കൻ ബംഗാൾ ഉൾക്കടലിലും, ആന്ധ്രാ പ്രദേശ് -ഒഡിഷ- പശ്ചിമ ബംഗാൾ- ബംഗ്ലാദേശ് എന്നിവയുടെ തീരപ്രദേശങ്ങളിലും മൽസ്യബന്ധനത്തിന് പോകുന്നതിന് വിലേക്കേർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഈ പ്രദേശങ്ങളിൽ ആഴക്കടൽ മൽസ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന മൽസ്യ തൊഴിലാളികൾ ഉടനെത്തന്നെ തീരത്ത് മടങ്ങിയെത്തുവാനും നിർദേശം നൽകിയിട്ടുണ്ട്.
അതീവ ജാഗ്രതയിൽ സംസ്ഥാനങ്ങൾ;
ചുഴലിക്കാറ്റിന്‍റെ സ്വാധീനം അനുഭവപ്പെടാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങളെല്ലാം കനത്ത ജാഗ്രതയിലാണ്. ഏത് സാഹചര്യവും നേരിടാൻ പൂർണ്ണ സജ്ജമാണെന്നാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും അറിയിച്ചിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയും ഏത് അടിയന്തിര സാഹചര്യവും നേരിടാൻ തയ്യാറെടുത്ത് ടീമുകളെ രംഗത്തിറക്കിയിട്ടുണ്ട്.
advertisement
ചുഴലിക്കാറ്റ് തീരം തൊടുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഒഡീഷ വിമാനത്താവളം ഇന്നലെ രാത്രിയോടെ തന്നെ അടച്ചു. കൊൽക്കത്താ വിമാനത്താവളവും ഇന്ന് രാവിലെ മുതൽ രാത്രി ഏഴേ മുക്കാൽ വരെ അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. ബംഗാളിൽ ഒമ്പതുലക്ഷം പേരെയും ഒഡീഷയിൽ രണ്ടുലക്ഷത്തോളം പേരെയുമാണ് സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചത്. . ആന്ധ്രാപ്രദേശിലെ തീരപ്രദേശ ജില്ലകളില്‍ അതീവജാഗ്രത പുലര്‍ത്താന്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി കളക്ടര്‍മാരോട് നിര്‍ദേശിച്ചു. ബീഹാറിലും അടിയന്തിര സാഹചര്യം കണക്കിലെടുത്ത് സജ്ജരായിരിക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ നിർദേശം നൽകിയിട്ടുണ്ട്.
advertisement
കേരളം:
ന്യൂനമർദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എന്നിരുന്നാലും കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ന്യൂനമർദ്ദ രൂപീകരണവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ യെല്ലോ അലെർട്ടും പുറപ്പെടുവിച്ചിട്ടുണ്ട് . കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
Cyclone Yaas | അതിശക്ത ചുഴലിക്കാറ്റായി യാസ് ഇന്ന് തീരം തൊടും; അതീവ ജാഗ്രതയിൽ വിവിധ സംസ്ഥാനങ്ങൾ
Next Article
advertisement
ബ്രിട്ടനും പോർച്ചുഗലിനും പിന്നാലെ ഫ്രാൻസും പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചു
ബ്രിട്ടനും പോർച്ചുഗലിനും പിന്നാലെ ഫ്രാൻസും പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചു
  • ഫ്രാൻസ് പലസ്തീനെ ഔദ്യോഗികമായി രാഷ്ട്രമായി അംഗീകരിച്ചു, ബ്രിട്ടനും പോർച്ചുഗലിനും പിന്നാലെ.

  • ഇസ്രായേലും പലസ്തീനും സമാധാനത്തിലും സുരക്ഷയിലും ഒരുമിച്ച് ജീവിക്കണമെന്ന് മാക്രോൺ പറഞ്ഞു.

  • പലസ്തീൻ ജനതയുടെ അവകാശങ്ങൾ അംഗീകരിച്ചതോടെ ഇസ്രായേൽ ജനതയുടെ അവകാശങ്ങൾക്ക് ഹാനി ഉണ്ടാകില്ല.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement