TRENDING:

അരുണാചലിലെ തവാങ്ങിൽ ഇന്ത്യ - ചൈന സൈനികർ തമ്മിലുളള സംഘർഷത്തിനു കാരണമെന്ത്?

Last Updated:

തവാങ്ങിലെ യാങ്‌സെ പ്രദേശത്ത് 200 ഓളം ചൈനീസ് സൈനികർ നിയന്ത്രണരേഖ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിലേയ്ക്ക് നയിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിൽ ഡിസംബർ 9ന് ഇന്ത്യൻ സൈന്യവും ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയും (പിഎൽഎ) തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ചൈനീസ് സൈനികർ പ്രദേശത്തെ യഥാർത്ഥ നിയന്ത്രണ രേഖ (എൽഎസി) അതിക്രമിച്ച് കയറാൻ ശ്രമിച്ചതാണ് സംഘർഷത്തിലേയ്ക്ക് നയിച്ചതെന്ന് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
advertisement

തവാങ്ങിലെ യാങ്‌സെ പ്രദേശത്ത് 200 ഓളം ചൈനീസ് സൈനികർ നിയന്ത്രണരേഖ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിലേയ്ക്ക് നയിച്ചത്. ഇന്ത്യൻ സൈനികർ ചൈനീസ് പട്ടാളത്തിന്റെ ശ്രമത്തെ ശക്തമായി എതിർത്തുവെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.

ഇന്ത്യൻ സൈനികർ പതിവ് പട്രോളിംഗ് നടത്തുമ്പോഴാണ് സംഭവം നടന്നത്. പട്രോളിംഗ് പ്രദേശത്തെ ചൊല്ലി ചൈനീസ് സൈന്യം തർക്കം ആരംഭിച്ചതായും ഇന്ത്യൻ സൈന്യം ഇതിനെ എതിർത്തതായും റിപ്പോർട്ടുണ്ട്. “തർക്കം പിന്നീട് സംഘർഷത്തിന് കാരണമായി, അത് മണിക്കൂറുകളോളം നീണ്ടുനിന്നു,” ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.

advertisement

Also read-Parliament LIVE Updates: അതിർത്തിയിലെ ചൈനീസ് പ്രകോപനത്തിന് ഇന്ത്യൻ സേന ശക്തമായ തിരിച്ചടി നൽകിയെന്ന് പ്രതിരോധമന്ത്രി

സൈനികർക്ക് നിസാര പരിക്കുകൾ

സംഘർഷത്തിൽ ഇരുവിഭാഗത്തിലെയും സൈനികർക്ക് നിസാര പരിക്കേറ്റതായും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. അതേസമയം, “ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികരുടെ എണ്ണം വ്യക്തമല്ല. പരിക്കേറ്റ ഇന്ത്യൻ സൈനികർക്ക് ആവശ്യമായ ചികിത്സ നൽകുന്നുണ്ടെന്ന്.” ഒരു ഉദ്യോഗസ്ഥൻ ന്യൂസ് 18-നോട് പറഞ്ഞു.

“ഇന്ത്യൻ സൈനികർക്ക് കൈകൾക്കും കാലുകൾക്കും പുറത്തും ചെറിയ പരിക്കുകൾ ഏറ്റിട്ടുണ്ട്. കുറച്ചുപേർക്ക് മുഖത്ത് ചതവുണ്ട്, ഇന്ത്യൻ സൈനികരേക്കാൾ കൂടുതൽ പരിക്കുകൾ ചൈനീസ് സൈനികർക്ക് ഉണ്ടായിട്ടുണ്ടെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

“ഇരുവിഭാഗവും ഉടൻ തന്നെ പ്രദേശത്ത് നിന്ന് പിരിഞ്ഞു പോയി. തുടർ നടപടിയെന്ന നിലയിൽ, പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനും പ്രശ്നം ചർച്ച ചെയ്യുന്നതിനുമായി ഞങ്ങളുടെ കമാൻഡർ ചൈനീസ് കമാൻഡറുമായി ഒരു ഫ്ലാഗ് മീറ്റിംഗ് നടത്തി,” ഇന്ത്യൻ സൈന്യം വ്യക്തമാക്കിയതായി പിടിഐ റിപ്പോർട്ട് ചെയ്തു.

Also read-‘ഭരണഘടനയെ രക്ഷിക്കണമെങ്കിൽ മോദിയെ കൊല്ലണം’; കോൺഗ്രസ് നേതാവിന്റെ വിവാദ പ്രസ്താവനയിൽ അന്വേഷണം തുടങ്ങി

പാർലമെന്റിനെ പിടിച്ചുകുലുക്കി ഇന്ത്യ-ചൈന സംഘർഷം

ഇന്ത്യ – ചൈന സൈനിക ഏറ്റുമുട്ടൽ ചൊവ്വാഴ്ച പാർലമെന്റിനെ പ്രക്ഷുബ്ധമാക്കി. അതിർത്തി പ്രശ്നം നരേന്ദ്ര മോദി സർക്കാർ അടിച്ചമർത്തുകയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഇതുമൂലം ചൈനയുടെ ധൈര്യം വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.

advertisement

“വീണ്ടും ഇന്ത്യൻ സൈനികരെ ചൈനക്കാർ പ്രകോപിപ്പിച്ചു. നമ്മുടെ ജവാൻമാർ മികച്ച രീതിയിൽ പോരാടി, അവരിൽ ചിലർക്ക് പരിക്കേറ്റു” കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.

Also read-ഉദയനിധി സ്റ്റാലിൻ; തമിഴ് ശുഭദിനത്തിൽ ആധുനിക ദ്രാവിഡ രാജപരമ്പരയിലെ മൂന്നാം തലമുറക്കാരന്റെ പട്ടാഭിഷേകം

“ദേശീയ സുരക്ഷയുടെ കാര്യത്തിൽ നാം ഒറ്റക്കെട്ടാണ്. അത് രാഷ്ട്രീയവത്കരിക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ 2020 ഏപ്രിൽ മുതൽ അതിർത്തിയിലെ ചൈനീസ് അതിക്രമങ്ങളെക്കുറിച്ചും നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ചും മോദി സർക്കാർ സത്യസന്ധത പുലർത്തണം,” അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

“ഇന്ത്യൻ സൈനികർക്ക് പരിക്കുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി കേട്ടു. എന്നാൽ ചൈനീസ് സേനയ്ക്ക് കൂടുതൽ പരിക്കേറ്റിട്ടുണ്ട്. ഇന്ത്യൻ സൈനികർ അതിർത്തിയിൽ ഒരിഞ്ച് പോലും അനങ്ങില്ല. സംഭവം അപലപനീയമാണ്” അരുണാചൽ ഈസ്റ്റിൽ നിന്നുള്ള ബിജെപി എം.പി തപിർ ഗാവോ പ്രതികരിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/India/
അരുണാചലിലെ തവാങ്ങിൽ ഇന്ത്യ - ചൈന സൈനികർ തമ്മിലുളള സംഘർഷത്തിനു കാരണമെന്ത്?
Open in App
Home
Video
Impact Shorts
Web Stories